തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് വിളിച്ചുവരുത്തി ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദനം. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. മൈലമൂട് സ്വദേശി ഗിരിജാ ഷൈനിയെയാണ് ഭർത്താവ് പാലോട് പച്ച സ്വദേശി സോജി ആക്രമിച്ചത്. വനത്തിലേക്ക് വിളിച്ചുവരുത്തിയശേഷം കാൽമുട്ടുകൾ കല്ലുകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു അതിനുശേഷം വെട്ടിപ്പരുക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ഗിരിജാ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജിയെ പോലീസ് പിടികൂടി. കാട്ടില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കാലിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നെന്നാണ് വിവരം. എന്നാല്‍ ഇവര്‍ തമ്മില്‍ പരസ്പരം ഫോണ്‍ വിളി തുടര്‍ന്നിരുന്നു. ഇന്ന് ഷൈനിയെ ഭര്‍ത്താവ് സോജോ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. അതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കൈയില്‍ കരുതിയ ചുറ്റിക കൊണ്ട് യുവതിയുടെ ഇരുകാല്‍മുട്ടുകളും അടിച്ചുതകര്‍ക്കുകയായിരുന്നു.