കേരളത്തിലെ മന്ത്രിമാരെയെല്ലാം, മുൾമുനയിൽ നിർത്തുന്ന സ്വന്തം പാർട്ടിയെ വരച്ചവരയിൽ തളച്ചിടുന്ന ഇരട്ടചങ്കൻ എന്ന വിളിപ്പേരുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻസുരക്ഷ ഉദ്യോഗസ്ഥനെ ലോക്കൽ പോലിസ് കുത്തിന് പിടിച്ചു.
നാലാഞ്ചിറ കോട്ടമുകള്‍ സ്വദേശി റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ മനോഹരന്‍ നായര്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.. മണ്ണന്തല സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ആർ ബിജു ആണ് മനോഹരനെ കഴുത്തിന് കുത്തി പിടിച്ചതും തള്ളി ഇട്ടതും.ഇത് സംബന്ധിച്ച പരാതി മനോഹരൻ നായർ മുഖ്യമന്ത്രിക്കും കളക്ടർക്കും ആണ് നൽകിയിരിക്കുന്നത്. വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തിയപ്പോൾ ആയിരുന്നു ഇത്തരം ഒരു അനുഭവം.ഏപ്രില്‍ 26ന് ലോകസഭ തിരഞ്ഞെടുപ്പ് നടന്ന മണ്ണന്തല 154 ആം നമ്പർ ബൂത്തിൽ വച്ചായിരുന്നു സംഭവം നടന്നത് എന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്.
2008-ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോൾ മികച്ച സേവനത്തിന് മെഡല്‍ ലഭിച്ച വ്യക്തി കൂടി ആണ് മനോഹരൻ. കൂടാതെ, 2019-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഓഫീസര്‍ പദവിയില്‍ നിന്നും വിരമിച്ച തന്നെ പൊതു ജനമധ്യത്തില്‍ പരസ്യമായി അപമാനിച്ച മണ്ണന്തല ഇന്‍സ്‌പെക്ടര്‍ KR ബിജുവിനെതിരെ നടപടി വേണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് ഇപ്പോൾ മനോഹരന്‍ നായര്‍. പോലീസില്‍ നിന്നും വിരമിച്ച ആര്‍ക്കും ഇത്തരം ഒരു ദുര്‍ഗതിയും അപമാനവും ഒരിക്കലും ഉണ്ടാകാന്‍ പാടില്ല എന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്.