പണ്ടൊരു നാളിൽ ഈ മണ്ണിൽ നെൽകൃഷി ചെയ്തിരുന്നുവെന്ന കഥകൾ കേൾക്കേണ്ടി വരുന്ന കാലം വിതൂരമല്ല എന്നാൽ തന്നാൽ ആകും വിധം നെൽകൃഷി ചെയ്ത് വിത്തുകൾ സൗജന്യമായി നൽകിയും ജീവിക്കുന്നൊരു മനുഷ്യൻ ഉണ്ട് അങ്ങ് കാസറഗോഡ്, അദ്ദേഹം ആരാണെന്ന് അറിയണ്ടേ?
കാലം മുന്നോട്ടു പോകും തോറും കേരളത്തിൽ നിന്നും നെൽകൃഷി പിന്നോട്ടുള്ള യാത്രയിലാണ്. കൃഷി ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് മിക്കവരും നെൽകൃഷി ഉപേക്ഷിക്കുന്നത്. നെൽപാടങ്ങൾ നികത്തി മറ്റു പല ആവശ്യങ്ങൾക്കുപയോഗിക്കുന്നതും നെൽകൃഷി കളം വിടാൻ ഒരു കാരണമാണ്. ഒരു കാലത്ത് പരിചിതമായിരുന്ന പല നെൽവിത്തിനങ്ങളും ഇപ്പോൾ അന്യമായി തുടങ്ങി. അതിനിടയിൽ ആണ് കേരളത്തിലേക്ക് ഒരു പത്മശ്രീ കൊണ്ട് വരുന്നത്.അറുന്നൂറ്റിയൻപതിൽപരം നെൽവിത്തിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് രാജ്യം സത്യനാരായണ ബെളേരിയെ പദ്മശ്രീ നൽകി ആദരിച്ചത്. ഒന്നര ദശാബ്ദകാലമായി പുതിയ നെല്ലിനങ്ങളെ തേടിയുള്ള അദ്ദേഹത്തിന്റെ യാത്രയാണ് നെട്ടണിഗെയിലെ തന്റെ വീട്ടിലെ ഒരു മുറിയിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്ന ഭരണികളിലെ നെൽവിത്തുകൾ.കാസറഗോഡ് സ്വദേശിയായ സത്യനാരായണ ബെല്ലേരി ഒരു കർഷകൻ ആണ്,അതും ലോകം അറിയുന്ന കർഷകൻ.അപൂര്‍വയിനം നെൽ വിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ ഒരു വ്യക്തി. 30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തെയും വിദേശത്തെയും 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണ സംരക്ഷിച്ചത്. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ബലേരി നിവാസിയായ അദ്ദേഹം സ്വന്തം മണ്ണില്‍ പ്രകൃതിദത്ത വനം സൃഷ്ടിച്ച് കേരള വനം വകുപ്പിന്റെ വനമിത്ര അവാര്‍ഡ് ഉള്‍പ്പെടെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പ്ലാന്റ് ജീനോമിന് സേവ്യര്‍ അവാര്‍ഡും ലഭിച്ചിരുന്നു.നെല്ലിന് പുറമെ നിരവധി മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഔഷധസസ്യങ്ങള്‍ നിറഞ്ഞ കാട് സൃഷ്ടിക്കുകയും വിവിധ പക്ഷികളുടെയും ചെറുജീവികളുടെയും ആവാസകേന്ദ്രമാക്കുകയും ചെയ്തു.രണ്ടിനം വിത്തുകളുമായി 15 വര്‍ഷം മുമ്പാണ് സത്യനാരായണയുടെ നെല്ലിനങ്ങളോടുള്ള ഇഷ്ടം തുടങ്ങുന്നത്. 20 ദിവസം വെള്ളത്തില്‍ മുങ്ങിക്കിടന്നാലും ചീയാത്ത ഏടിക്കൂണിയും വരണ്ട മണ്ണിലും പൊന്കതിര് വിളയുന്ന വെള്ളത്തൊവനും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
കേരളത്തിലെയും കര്‍ണാടകയിലെയും കാര്‍ഷിക വിദ്യാര്‍ഥികളും ഗവേഷകരും സത്യനാരായണയുടെ വിത്തുലാബിലെ സ്ഥിരം സന്ദര്‍ശകരാണ്. കൃഷിയെ സംരക്ഷിക്കാം.നെല്ല് എന്നൊരു ചെടി ഉണ്ടായിരുന്നു എന്ന് പറയാതെ അത് കാണിച്ചു കൊടുക്കാനും വിഷം ഇല്ലാതെ അന്നം കഴിക്കാനും ആയി അദ്ദേഹം മുന്നോട്ട് നീങ്ങുകയാണ്.