പണ്ടൊരു നാളിൽ ഈ മണ്ണിൽ നെൽകൃഷി ചെയ്തിരുന്നുവെന്ന കഥകൾ കേൾക്കേണ്ടി വരുന്ന കാലം വിതൂരമല്ല എന്നാൽ തന്നാൽ ആകും വിധം നെൽകൃഷി ചെയ്ത് വിത്തുകൾ സൗജന്യമായി നൽകിയും ജീവിക്കുന്നൊരു മനുഷ്യൻ ഉണ്ട് അങ്ങ് കാസറഗോഡ്, അദ്ദേഹം ആരാണെന്ന് അറിയണ്ടേ?
കാലം മുന്നോട്ടു പോകും തോറും കേരളത്തിൽ നിന്നും നെൽകൃഷി പിന്നോട്ടുള്ള യാത്രയിലാണ്. കൃഷി ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് മിക്കവരും നെൽകൃഷി ഉപേക്ഷിക്കുന്നത്. നെൽപാടങ്ങൾ നികത്തി മറ്റു പല ആവശ്യങ്ങൾക്കുപയോഗിക്കുന്നതും നെൽകൃഷി കളം വിടാൻ ഒരു കാരണമാണ്. ഒരു കാലത്ത് പരിചിതമായിരുന്ന പല നെൽവിത്തിനങ്ങളും ഇപ്പോൾ അന്യമായി തുടങ്ങി. അതിനിടയിൽ ആണ് കേരളത്തിലേക്ക് ഒരു പത്മശ്രീ കൊണ്ട് വരുന്നത്.അറുന്നൂറ്റിയൻപതിൽപരം നെൽവിത്തിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് രാജ്യം സത്യനാരായണ ബെളേരിയെ പദ്മശ്രീ നൽകി ആദരിച്ചത്. ഒന്നര ദശാബ്ദകാലമായി പുതിയ നെല്ലിനങ്ങളെ തേടിയുള്ള അദ്ദേഹത്തിന്റെ യാത്രയാണ് നെട്ടണിഗെയിലെ തന്റെ വീട്ടിലെ ഒരു മുറിയിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്ന ഭരണികളിലെ നെൽവിത്തുകൾ.കാസറഗോഡ് സ്വദേശിയായ സത്യനാരായണ ബെല്ലേരി ഒരു കർഷകൻ ആണ്,അതും ലോകം അറിയുന്ന കർഷകൻ.അപൂര്‍വയിനം നെൽ വിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ ഒരു വ്യക്തി. 30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തെയും വിദേശത്തെയും 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണ സംരക്ഷിച്ചത്.
കേരളത്തിലെയും കര്‍ണാടകയിലെയും കാര്‍ഷിക വിദ്യാര്‍ഥികളും ഗവേഷകരും സത്യനാരായണയുടെ വിത്തുലാബിലെ സ്ഥിരം സന്ദര്‍ശകരാണ്. കൃഷിയെ സംരക്ഷിക്കാം.നെല്ല് എന്നൊരു ചെടി ഉണ്ടായിരുന്നു എന്ന് പറയാതെ അത് കാണിച്ചു കൊടുക്കാനും വിഷം ഇല്ലാതെ അന്നം കഴിക്കാനും ആയി അദ്ദേഹം മുന്നോട്ട് നീങ്ങുകയാണ്.