Celebrities

പ്രായം വെറും നമ്പർ മാത്രം: കൂളായി വെയിറ്റ് എടുത്ത് മോഹൻലാൽ: വൈറലായി താരത്തിന്റെ വർക്കൗട്ട് വീഡിയോ

തിരക്കുകൾക്കിടയിലും വ്യായാമത്തിനു സമയം കണ്ടെത്തുന്ന താരങ്ങളിലൊരാളാണ് മോഹൻലാൽ. താരത്തിന്റെ വർക്കൗട്ട് വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. മോഹൻലാലിന്റെ മറ്റൊരു കിടിലന്‍ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

പ്രായം 64നോട് അടുക്കുമ്പോഴും പ്രായത്തെ വെല്ലുന്ന പ്രസരിപ്പു നിലനിർത്തുന്നൊരാൾ കൂടിയാണ് മോഹൻലാൽ. അതിനാൽ തന്നെ, വളരെ കൂളായി വെയിറ്റ് എടുക്കുന്ന മോഹൻലാലിനെ അമ്പരപ്പോടെയാണ് ആരാധകർ നോക്കുന്നത്. ട്രെയിനറായ ജിതിൻ മാത്യു റോയി ആണ് മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോ പങ്കിട്ടിരിക്കുന്നത്.

സിനിമകളും ബിഗ് ബോസ് ഷൂട്ടുമൊക്കെയായി തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. ബിഗ് ബോസ് മലയാളം സീസൺ ആറ് നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലാണ് ഇത്തവണ ബിഗ് ബോസിന്റെ സെറ്റ്. എല്ലാ ആഴ്ചയും മുടങ്ങാതെ, താരം ചെന്നൈയിലെത്തുന്നു.

എമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. വൃഷഭ, റാം, റംമ്പാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ. അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.

കണ്ണപ്പ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ. മലയാളത്തിൽ, ശോഭനയ്ക്ക് ഒപ്പം അഭിനയിക്കുന്ന തരുൺ മൂർത്തി ചിത്രവും മോഹൻലാലിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്.