Health

കറികളിൽ ചതച്ചിടാൻ മറക്കണ്ട: കൊളസ്‌ട്രോൾ കുറയാൻ സഹായിക്കും ഈ വിരുതൻ

നമ്മുടെ ഭക്ഷണ കൂട്ടുകളെടുത്തു നോക്കിയാൽ ഏത് അസുഖത്തെയും പരിഹരിക്കാനുതകുന്ന മരുന്നുകളുണ്ടെന്ന് കണ്ടെത്താൻ സാധിക്കും. അതിലൊന്നാണ് ഇഞ്ചി. ഇന്ത്യക്കാരുടെ കറികളിൽ മിക്കതിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് ഇഞ്ചി. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ചായയിലും കാപ്പിയിലും ഇഞ്ചി ചേർക്കുന്നവരുമുണ്ട്.

ഇഞ്ചിയുടെ ഗുണങ്ങൾ എന്തെല്ലാം?

പ്രതിരോധശേഷി

ഇഞ്ചിയിലടങ്ങിയിരിക്കുന്ന ചില പദാർഥങ്ങൾ ശരീരത്തിലെ രോഗാണുക്കളെ അകറ്റുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിൽ ഷിഗെല്ല ബാക്ടീരിയയുടെയും ഇ.കോളിയുടെയും വളർച്ച തടയാൻ ഇഞ്ചിക്ക് കഴിയും. ആർഎസ് വി പോലുള്ള വൈറസുകളിൽ നിന്നും ഇഞ്ചി സംരക്ഷണം നൽകും.

മനംപിരട്ടൽ

ഗർഭാവസ്ഥയിലുണ്ടാകുന്ന മനംപിരട്ടലിന് മികച്ച പരിഹാരമാണ് ഇഞ്ചി. കീമോതെറാപ്പി മൂലമുണ്ടാകുന്ന ഛർദിലകറ്റാനും ഇഞ്ചി പരീക്ഷിക്കാവുന്നതാണ്. വാതത്തിനും പരിഹാരം ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാൽ വാതത്തിന്റെ ലക്ഷണങ്ങൾ ഒരു പരിധി വരെ അകറ്റാൻ ഇഞ്ചിക്ക് കഴിയും. ഇഞ്ചി കഴിക്കുന്നത് വാതം മൂലമുണ്ടാകുന്ന വേദനയ്ക്കും ഉത്തമമാണ്.

ക്യാൻസറിനെ പ്രതിരോധിക്കുന്നു

ഇഞ്ചി ക്യാൻസറിനെതിരെ പ്രതിരോധം തീർക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് എത്രത്തോളം ആധികാരികമാണെന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ആർത്തവ വേദന

ഇഞ്ചിപ്പൊടി ആർത്തവവേദനയ്ക്കും പരിഹാം കാണുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കൊളസ്‌ട്രോൾ കുറയ്ക്കുവാൻ

എന്നും നിശ്ചിത അളവിൽ ഇഞ്ചി കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.