മഹാവിഷ്ണുവിന്റെ മൽസ്യാവതാരത്തെ കുറിച്ച് കേട്ടിട്ടില്ലേ… അതേ മഹാവിഷ്ണുവണിന്റെ പത്തവതാരങ്ങളിൽ ആദ്യത്തെ അവതാരമാണ് മൽസ്യം. മത്സ്യം , കൂർമ്മം , വരാഹം , നരസിംഹം , വാമനന്‍ , പരശുരാമന്‍ , ശ്രീരാമന്‍ , ബലരാമന്‍ , ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നിവയാണ് ആ അവതാരങ്ങൾ. എന്നാൽ മൽസ്യാവതാര പ്രതിഷ്ഠയുള്ള കേരളത്തിലെ ആ ക്ഷേത്രം ഏതാണെന്ന് പലർക്കും അറിയില്ല.
വയനാട് ജില്ലയിൽ മീനങ്ങാടി പഞ്ചായത്തിലാണ് പുരാതനമായ മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.യോഗീശ്വരന് മുന്നിൽ മീനാടിയ സ്ഥലം മീനങ്കിടി എന്നും പിന്നീട് മീനങ്ങാടി എന്നായി മാറുകയും ആയിരുന്നു. മഹാവിഷ്ണുവിൻറെ ആദ്യത്തെ അവതാരമായ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം എന്ന പ്രസിദ്ധിയും ഈ മഹാക്ഷേത്രത്തിനുണ്ട്. മത്സ്യാവതാര മൂർത്തിയെ ആരാധിച്ചാൽ വിദ്യാലബ്‌ധിയും കാര്യസിദ്ധിയുമുണ്ടാകും. അതുകൊണ്ട് തന്നെ ദിവസവും ധാരാളം ഭക്ത ജനങ്ങളാണ് ഇങ്ങോട്ട് ഒഴുകി എത്തുന്നത്.
ഭഗവാൻ മത്സ്യാവതാരമായി ജന്മമെടുത്തതിന് പിന്നിൽ
മനുഷ്യൻ്റെ മുകളിലെ ശരീരവും താഴത്തെ ശരീരവും മത്സ്യ വാലുമായി പ്രതിനിധീകരിക്കുന്ന വിഷ്ണുവിൻ്റെ ആദ്യ അവതാരമാണ് മത്സ്യം. സൃഷ്ടിയിലെ ആദ്യ മനുഷ്യനായ മനുവിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്ന മത്സ്യ രൂപത്തിലുള്ള ഒരു രക്ഷകനായി വിഷ്ണുവിൻ്റെ അവതാരമാണ് മത്സ്യം. ഹിന്ദു പുരാണങ്ങളിൽ, കനത്ത മഴയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ മഹാവിഷ്ണു മത്സ്യമായി (മത്സ്യം എന്നർത്ഥം) അവതരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. മത്സ്യത്തിൻ്റെ കഥ ആരംഭിക്കുന്നത് വിഷ്ണുവിൻ്റെ കടുത്ത ഭക്തനായിരുന്ന മനു എന്ന രാജാവിൽ നിന്നാണ്. മത്സ്യരൂപത്തിലുള്ള മഹാവിഷ്ണു, വരാനിരിക്കുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് മനുവിനോട് നിർദ്ദേശിച്ചു, ഒരു വലിയ ബോട്ട് നിർമ്മിച്ച് എല്ലാ സസ്യങ്ങളുടെയും മൃഗങ്ങളുടെയും സപ്ത മുനിമാരുടെയും വിത്തുകൾ തന്നോടൊപ്പം കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കം ആരംഭിച്ചപ്പോൾ, വിഷ്ണു മത്സ്യാവതാരത്തിൻ്റെ രൂപത്തിൽ കൊടുങ്കാറ്റിലൂടെ ബോട്ടിനെ നയിച്ചു, മനുവിനെയും ബോട്ടിലെ എല്ലാ ജീവികളെയും വിത്തുകളേയും രക്ഷിച്ചു. വെള്ളപ്പൊക്കം കുറഞ്ഞപ്പോൾ, മനു ഭൂമിയെ വിത്തുകളാൽ പുനരുജ്ജീവിപ്പിച്ചു, അങ്ങനെ സൃഷ്ടിയുടെ ഒരു പുതിയ ചക്രം ആരംഭിച്ചു. ഹിന്ദു പുരാണത്തിലെ മത്സ്യ അവതാരത്തിൻ്റെ പ്രധാന ഭാഗം ബ്രഹ്മാവിൽ നിന്ന് വേദങ്ങൾ മോഷ്ടിച്ച ഹയഗ്രീവനുമായുള്ള യുദ്ധവും വിശദീകരിക്കുന്നു, അവിടെ മത്സ്യം വേദങ്ങൾ വീണ്ടെടുത്ത് ബ്രഹ്മാവിലേക്ക് പുനഃസ്ഥാപിച്ചു. മത്സ്യ അവതാർ സംരക്ഷണം, സംരക്ഷണം, സൃഷ്ടിയുടെയും നാശത്തിൻ്റെയും ചാക്രിക സ്വഭാവത്തെ പ്രതീകപ്പെടുത്തുന്നു.
ഐതിഹ്യം
നൂറ്റാണ്ടുകൾക്ക് മുൻപ് ഇതുവഴി പോയ ഒരു ഋഷിവര്യൻ വരെ സമീപത്ത് കണ്ട ജലാശയത്തിൽ ദേഹ ശുദ്ധി വരുത്തുവാനായി ഇറങ്ങി. അദ്ദേഹം കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ നിന്ന് ഒരു മത്സ്യം വായിലേക്ക് ഉയർന്ന നൃത്തമാടി കുളത്തിലേക്ക് താഴ്ന്നുപോയി. പലതവണ ഇത് ആവർത്തിച്ചപ്പോൾ സംശയാലുവായ ആ താപസൻ മഹാവിഷ്ണുവിന്റെ സാന്നിധ്യം അവിടെയുണ്ടെന്ന് ദിവ്യദൃഷ്ടിയിൽ മനസ്സിലാക്കി. ഉടനെ കരയ്ക്ക് കയറി ജലാശയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഉയർന്ന ഒരു സ്ഥലത്ത് മത്സ്യാവതാര സങ്കൽപത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. പിന്നീട് മുഖ്യന്മാരെ വിളിച്ച് വിവരമറിയിക്കുകയും ക്ഷേത്രം നിർമ്മിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്ന് മീനാടിയ സ്ഥലമാണ് ഇന്ന് മീനങ്ങാടി ആയത്.
അന്ന് നിർമ്മിച്ച ക്ഷേത്രം പിൽക്കാലത്ത് അഗ്നിക്കിരയായി. ഇത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആയിരുന്നെന്ന് ചരിത്രരേഖകൾ പറയുന്നു. പിന്നീട് ക്ഷേത്രം വീണ്ടും പുതുക്കിപ്പണിയും ചെയ്തു. മംഗല്യ ഭാഗ്യത്തിന് ഇവിടെ വഴിപാടുകൾ നടത്തുന്നത് ഫലവത്താണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
ഉത്സവങ്ങൾ
കുംഭമാസത്തിലെ പൂരുരുട്ടാതി ഉത്രട്ടാതി നാളുകളിലാണ് ഉത്സവം. ആദ്യദിവസം കൂട്ടക്കാവിൽ നിന്ന് എഴുന്നള്ളത്ത് ഉണ്ടാവും. അന്ന് രാത്രിയിൽ വെള്ളാട്ടും നടക്കും. കരിമൺ കാവിൽ നിന്നുള്ളതാണ് പിറ്റേ ദിവസത്തെ പ്രധാന ചടങ്ങ്. രാത്രിയിൽ തിറ വെള്ളാട്ടം നടക്കുന്നു. ഭഗവതിയുടെ തിറ അടുത്ത ദിവസം ഉച്ചയ്ക്കാണ്. മറ്റുറകളും ഉണ്ടാകും കൂടാതെ ആദിവാസി സമൂഹം അവതരിപ്പിക്കുന്ന തോറ്റം പട്ടക്കളി കോൽക്കളി എന്നീ കലകളും നടത്തപ്പെടുന്നു. ആയിരക്കണക്കിന് ആദിവാസികളും ഉത്സവത്തിനായി ക്ഷേത്രത്തിൽ എത്താറുണ്ട്.
ക്ഷേത്ര വിലാസം
ശ്രീ മൽസ്യാവതാര മഹാവിഷ്ണു ക്ഷേത്രം,
മീനങ്ങാടി, വയനാട് ജില്ല,
കേരളം.
ഗണപതി , അയ്യപ്പൻ , ഭഗവതി എന്നിവർ ഉപദേവതകളായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് കോഴിക്കോട് – മൈസൂർ ദേശീയപാത കടന്ന് പോകുന്നത് .