മദ്യപാനികൾക്കൊരു സന്തോഷ വാർത്ത ലാസ് വെഗാസിലെ മൂന്നാം വാർഷിക TAG ഗ്ലോബൽ സ്പിരിറ്റ്സ് അവാർഡ് അവരുടെ ഈ വർഷത്തെ അവാർഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.
TAG മറ്റുള്ളവരെ പോലെയല്ല, ഈ വർഷത്തെ വിധികർത്താക്കൾ ഒരു ഉൽപ്പന്നത്തെ മറ്റൊന്നിൽ നിന്ന് വേറിട്ടു നിർത്തുന്ന വ്യതിരിക്തമായ ഗുണങ്ങൾ ആസ്വദിക്കാൻ അധികം സമയമെടുത്തു. അവസാനമായി, സ്വാദും രുചിയും ലഭിക്കുവാൻ ഞങ്ങൾ ഓരോ ഉൽപ്പന്നവും അഞ്ച് പോയിൻ്റ് സ്കെയിലിൽ – മെഷർ ചെയ്തു എന്നാണ് വിധി കർത്താക്കളിൽ ഒരാൾ മാധ്യമങ്ങളോട് രേഖപ്പെടുത്തിയത്. TAG ൽ ഫൈനലിസ്റ്റ്, ബെസ്റ്റ് ബൈ എന്നീ പദവികൾ 2024-ലെ അവാർഡുകളിൽ പുതിയതായി ആരംഭിച്ച സെക്ഷൻ ആയിരുന്നു.
വെസ്റ്റേൺ മൊണ്ടാനയിലെ നിന്നുള്ള ക്രാഫ്റ്റ് ഓഫറായ മെയിലി ആയിരുന്നു വിജയി. (MAY-lee) 80-പ്രൂഫ് സ്പിരിറ്റ് 2023-ൻ്റെ തുടക്കത്തിൽ നടൻ ജേസൺ മോമോയും സുഹൃത്തും കരകൗശല വിദഗ്ധനുമായ ബ്ലെയ്ൻ ഹാൽവോർസണും ചേർന്ന് നിർമ്മിച്ചതാണ് ഈ വോഡ്ക്ക. ശുദ്ധമായ ധാന്യങ്ങൾ ഉപയോഗിച്ച് പ്രത്യകം കടഞ്ഞെടുത്താണ് ഈ വോഡ്ക തയാറാക്കിയിരിക്കുന്നത്.
ഈ വോഡ്ക യഥാർത്ഥത്തിൽ ഐസ് പോലും ചേർക്കാതെ തനിയെ കുടിക്കാവുന്നതും രുചികരവുമാകുമെന്ന് ഹാൽവോർസൺ അഭിപ്രായപ്പെട്ടു. ഉപയോഗിച്ച ധാന്യങ്ങൾ മെയിലി വെളിപ്പെടുത്തുന്നില്ലെങ്കിലും, അതിൽ . വാനില, കാൻഡിഡ് സിട്രസ് രുചി എന്നിവ അനുഭവിക്കാൻ കഴിഞ്ഞു എന്നാണ് കുടിച്ചവരുടെ അഭിപ്രായം.