കന്നട പാട്ട് പാടാന്‍ ശ്രമിക്കുന്ന നടന് മോഹന്‍ലാലിന്റെ വിഡിയോ ഏറ്റെടുത്ത് കന്നട ആരാധകര്‍. കന്നട സൂപ്പര്‍ താരം ഡോ. രാജ്കുമാറിന്റെ പഴയ സിനിമയിലെ ഗാനമാണ് മോഹന്‍ലാല്‍ പാടാന്‍ ശ്രമിക്കുന്നത്. മലയാളം സിനിമാ ഗാനങ്ങള്‍ ഏറെ പാടിയിട്ടുളള മോഹന്‍ലാല്‍ ആദ്യമായി ഒരു കന്നട ഗാനം ആലപിക്കുന്നത് ഏറെ കൗതുകത്തോടെയാണ് സോഷ്യല്‍ ലോകം നോക്കിക്കാണുന്നത്. മാത്രമമല്ല കന്നട ഗാനമാലപിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
രാജ്കുമാർ നായകനായ ‘ഏറടു കനസു ’ എന്ന ചിത്രത്തിലെ ‘എന്നെന്തു നിന്നു മരേതു’ എന്നുതുടങ്ങുന്ന ഗാനമാണ് മോഹന്‍ലാല്‍ പാടാന്‍ ശ്രമിക്കുന്നത്. ഒരു കൈയ്യിൽ മൊബൈൽ ഫോൺ പിടിച്ച് പാട്ട് ആസ്വദിക്കുകയും, പാടാൻ ശ്രമിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മെയ് 21ന് മോഹന്‍ലാലിന്റെ ജന്മദിനമാണ് അതിന്റെ മുന്നോടിയായാണ് വിഡിയോ പങ്കുവച്ചിരിക്കുന്നതെന്നാണ് സൂചന. ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയകളില്‍ നിറയുകയാണ്.
അതേസമയം ബറോസ് ആണ് മോഹന്‍ലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നിലവില്‍ എമ്പുരാന് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണ് താരം എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലൈക്കോട്ടൈ വാലിബന് ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
. @Mohanlal enjoying namma #DrRajkumar!
💛❤️ pic.twitter.com/y7nFqqo7cQ— ಅಪ್ಪು ಡೈನಾಸ್ಟಿ (@appudynasty1) May 19, 2024