Sports

ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് ദേശീയ റെക്കോഡോടെ സ്വർണം

ഇന്ത്യക്ക് ദേശീയ റെക്കോഡോടെ സ്വര്‍ണം

ബാങ്കോക്ക്:ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ 4X400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ അഭിമാനമായി ഇന്ത്യ. ദേശീയ റെക്കോഡോടെയാണ് ഇന്ത്യ സ്വർണം കരസ്ഥമാക്കിയത്. തിങ്കളാഴ്ച ബാങ്കോക്കില്‍ വച്ചായിരുന്നു മത്സരം. കന്നി ചാമ്പ്യൻഷിപ്പിൽ തന്നെ ഇന്ത്യൻ താരങ്ങളുടെ തേരോട്ടമായിരുന്നു. മുഹമ്മദ് അജ്മല്‍, ജ്യോതികശ്രീ ദന്ദി, അമോജ് ജേക്കബ്, സുഭ വെങ്കടേഷന്‍ എന്നിവര്‍ 3:14:12 മിനിറ്റില്‍ ലക്ഷ്യത്തിൽ എത്തിയപ്പോൾ ഇന്ത്യ കുറിച്ചത് ദേശീയ റെക്കോർഡ് ആയിരുന്നു.

ശ്രീലങ്ക രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ (3:17:00) വിയറ്റ്‌നാം മൂന്നാമതും (3:18:45) എത്തി. വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഒളിമ്പിക്‌സ് യോഗ്യതാ സമയം കുറയ്ക്കുന്നതിൽ ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടതോടെ രാജ്യത്തിന് നഷ്ടമായത് പാരീസ് ഒളിമ്പിക്‌സ് യോഗ്യതയ്ക്കുള്ള ലക്ഷ്യം കൈവരിക്കൽ ആയിരുന്നു. നേരത്തേ ഇരുപത്തിമൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ നിലവിലെ പൊസിഷൻ ഇരുപത്തിയൊന്നാണ്. ആദ്യ 16 സ്ഥാനക്കാര്‍ക്ക് മാത്രമേ പാരീസ് ഒളിമ്പിക്‌സില്‍ എന്നതാണ് ഖേദകരം.

ലോക അത്‌ലറ്റിക്‌സിലെ പ്രകടനം കണക്കിലെടുത്ത് 14 ടീമുകള്‍ ഇതിനകം തന്നെ പ്രവേശിച്ചു കഴിഞ്ഞു. മികച്ച സമയം കുറിക്കുന്ന രണ്ട് ടീമുകള്‍ ഇനി യോഗ്യത നേടും.