റിട്ടയര്‍മെന്റ് നിക്ഷേപം വൈകിപ്പിക്കുന്നതിന് വലിയ വിലകൊടുക്കേണ്ടി വരും. ജീവിതത്തില്‍ എടുത്തിരിക്കേണ്ട പ്രധാന തീരുമാനങ്ങള്‍ വൈകിപ്പിക്കുക പലപ്പോഴും ആളുകളുടെ ശീലമാണ്. പ്രത്യേകിച്ച് റിട്ടയര്‍മെന്റ് കാലത്തേക്കുള്ള നിക്ഷേപത്തിന്റെ കാര്യത്തില്‍. ഉയര്‍ന്ന ജീവിത നിലവാരവും മെച്ചപ്പെട്ട ആരോഗ്യ പരിചരണവും സമൂഹത്തില്‍ ആരോഗ്യ അവബോധം വര്‍ധിച്ചതുമെല്ലാം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ച ഇന്നത്തെ സാഹചര്യത്തില്‍ റിട്ടയര്‍മെന്റ് കാലം ആസൂത്രണം ചെയ്യുന്നതിന് വളരെ പ്രാധാന്യമുണ്ട്. ഈ തീരുമാനങ്ങളും ആസൂത്രണങ്ങളും വൈകിപ്പിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഇത് കോമ്പൗണ്ടിംഗ് റിട്ടേണുകളുടെ ലഭിക്കുന്ന കാലയളവ് കുറയ്ക്കുകയും നിക്ഷേപ ഓഹരികളില്‍ ഇടിവുണ്ടാക്കുകയും ചെയ്യും.
ഇക്കാര്യങ്ങള്‍ പരിഗണിക്ക് ഒരിക്കലും റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം മാറ്റിവെക്കരുതെന്ന് ബന്ധന് എഎംസി സെയില്‍ ആന്റ് മാര്‍ക്കറ്റിങ് മേധാവി ഗൗരവ് പരിജ നിര്‍ദേശിക്കുന്നു. റിട്ടയര്‍മെന്റ് പ്ലാനിങ് ഒരിക്കലും അവസാന നിമിഷത്തേക്ക് മാറ്റിവെക്കരുത്. 20കളും 30കളും പ്രായമുള്ളവര്‍ റിട്ടയര്‍മെന്റിന് പ്രാധാന്യം നല്‍കുന്നില്ല. അത് വിദൂരഭാവിയിലെ ഒന്നായാണ് കാണുന്നത്. പകരം കുടുംബ ഉത്തരവാദിത്തങ്ങള്‍ക്കും കരിയര്‍ മെച്ചപ്പെടുത്തുന്നതിലുമാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. റിട്ടയര്‍മെന്റിന് കാലം ബാക്കിയുണ്ടെങ്കിലും അതിനുള്ള മുന്നൊരുക്കങ്ങള്‍ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നത് മികച്ച ഒരു റിട്ടയര്‍മെന്റിന് വഴിയൊരുക്കുമെന്നും ഗൗരവ് പരിജ ചൂണ്ടിക്കാട്ടുന്നു.