Movie News

‘തലവൻ’ മെയ് ഇരുപത്തിനാലിന്

ജിസ് ജോയിയുടെ സംവിധാനത്തിൽ പൂർണ്ണമായും ഒരു പൊലീസ് കഥതികഞ്ഞ ഉദ്വേഗത്തോടെ അവ അവതരിപ്പിക്കുന്ന തലവൻ എന്ന ചിത്രം മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു

ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലുള്ള അന്വേഷണവും അവർക്കിടയിലെ കിടമത്സരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും, സിജോ സെബാസ്റ്റ്യനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തലവൻ ബിജു മേനോനാണോ, ആസിഫ് അലിയാണോ എന്ന സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ പ്രമുഖ താരങ്ങളായ ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ.

ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് -സൂരജ്.ഈ.എസ്. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റും – ഡിസൈൻ -ജിഷാദ് ഷംസുദീൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാഗർ. ഗാനങ്ങൾ – ജിസ് ജോയ്. സംഗീതം – ദീപക് ദേവ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌ – ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. സെൻട്രൽ പിക്ച്ചേഴ്‌സ് ഈ ചിത്രം അവതരിപ്പിക്കുന്നു.