Health

ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ഭക്ഷണം കഴിച്ചശേഷം വെള്ളം കുടിക്കുന്നതിന് ശരിയായ സമയമുണ്ട്

ഭക്ഷണം കഴിച്ചോ ഉടനെ വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഭക്ഷണം കഴിച്ചു വെള്ളം കുടിക്കുന്നതിലൂടെ വയറിലെ അവശ്യ ആസിഡുകളും എൻസൈമകളും നേർപിക്കപ്പെടുന്നു. ദഹനത്തെ മന്ദഗതിയിൽ ആക്കുന്നത് ഈ പ്രവർത്തനമാണ്. പൂർണ്ണമായും വെള്ളം കുടിക്കരുത് എന്നല്ല പറയുന്നത്. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ചെറിയ അളവിൽ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല.

ഭക്ഷണം കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കുന്നത് വഴി ദഹനപ്രക്രിയ മന്ദഗതിയിൽ ആകുന്നു. ഭക്ഷണത്തിലെ പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് ഇത് തടസ്സപ്പെടുത്തുന്നു.

ചില പഠനങ്ങൾ പ്രകാരം ഭക്ഷണത്തിനുശേഷം ഉടൻ വെള്ളം കുടിക്കുന്നത് ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതിനുപുറമേ കൊഴുപ്പ് സംവരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കണമെങ്കിൽ ഭക്ഷണം കഴിച്ചതിനു ശേഷം വെള്ളം കുടിക്കാൻ 30 മിനിറ്റ് എങ്കിലും കാത്തിരിക്കുക. ഇനി അതുമല്ലെങ്കിൽ ഭക്ഷണത്തിനു 10 മിനിറ്റ് മുമ്പ് ശേഷമോ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.