Celebrities

കത്രീന കൈഫ് ഗർഭിണി?: വിക്കിയോടൊപ്പം ലണ്ടനിൽ: വൈറലായി വീഡിയോ

ലണ്ടനിലെ തെരുവുകളിലൂടെ അഭിനേതാക്കളായ കത്രീന കൈഫും വിക്കി കൗശലും ഒരുമിച്ച് നടക്കുന്നതിൻ്റെ പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്. വീഡിയോയ്ക്ക് പിന്നാലെ കത്രീന ഗർഭിണിയാണെന്ന ചർച്ചയാണ് സോഷ്യൽ മീഡിയ മുഴുവൻ. ചില ബോളിവുഡ് മാധ്യമങ്ങളും ഇത് ശരിവെക്കുന്നുണ്ട്. വാർത്തകൾ സത്യമാണെങ്കിൽ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ലണ്ടനിൽ ഒരുങ്ങുകയാണ് താരങ്ങൾ.

വീഡിയോയിൽ കത്രീന ഗർഭികളെ പോലെ നടക്കുന്നുവെന്നും ബോളിവുഡ് നടികൾ ഗർഭിണിയാവുന്നത് ഇത്ര രഹസ്യമാകുന്നത് എന്തിനാണെന്നും നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. യുകെയിൽ വളർന്ന് ലണ്ടനിലെ ഹാംപ്‌സ്റ്റെഡിൽ ഒരു വീടുള്ള കത്രീന തൻ്റെ കുഞ്ഞിനെ ലണ്ടനിൽ പ്രസവിക്കുമെന്നും വാർത്തകൾ ഉണ്ട്. എന്തായാലും വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ എല്ലാം തന്നെ കത്രീന ഗര്‍ഭിണിയാണെന്ന് തന്നെയാണ് തോന്നുന്നത് എന്ന തരത്തിലാണ്. എന്നാല്‍ മറ്റു ചിലര്‍ പ്രതികരിക്കുന്നത് പാപ്പരാസി മീഡിയകളില്‍ നിന്ന് രക്ഷപ്പെടാന്‍ കത്രീന വലിയ ജാക്കറ്റ് ഇട്ടതായിരിക്കുമെന്നാണ്. തങ്ങളുടെ സന്തോഷ നിമിഷം പുറത്ത് ആഘോഷിക്കുന്ന ദമ്പതികളെ അവിടെയും വെറുതെ വിടില്ലല്ലേ എന്ന തരത്തിലുള്ള പ്രതികരണങ്ങളും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ അനുഷ്ക ശർമ്മ തന്റെ രണ്ടാത്തെ കുഞ്ഞിന് ജന്മം നൽകിയത് ലണ്ടനിലാണ്. താരങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് വളരെ രഹസ്യമായായിരുന്നു ഗർഭകാലവും പ്രസവവുമെല്ലാം നടത്തിയത്. അതുപോലെ കത്രീന കൈഫും അനുഷ്‍കയെ അനുകരിക്കുകയാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് നടി ദീപിക പദുകോണും തന്റെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്.

ഗര്‍ഭിണിയായിട്ടും ശരീരത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലല്ലോ. അതുകൊണ്ട് തന്നെ ഇത് യഥാര്‍ത്ഥത്തില്‍ ഗര്‍ഭമല്ല, മറ്റെന്തോ വെച്ച് ഗര്‍ഭിണിയാണെന്ന് നാട്ടുകാരെ പറ്റിക്കുകയാണ് എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ഇതിന് പിറകെയാണ് കത്രീനയുടെയും വിക്കി കൗശലിന്റെയും വീഡിയോ വൈറല്‍ ആവുന്നത്. എന്നാല്‍ ഇരുവരും ഇതു സംബന്ധിച്ച് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.