Celebrities

മമ്മൂട്ടി അണിഞ്ഞ സ്നീക്കറിന്റെ വില അറിയുമോ? കണ്ടെത്തി സോഷ്യൽ മീഡിയ

മമ്മൂട്ടി തന്റെ ഫാഷൻ ചോയ്സുകൾ കൊണ്ട് യുവാക്കളെ പോലും അമ്പരപ്പിക്കാറുണ്ട്

മൂവി പ്രമോഷനുകളിലും പൊതുപരിപാടികളിലും വ്യത്യസ്തമായ സ്റ്റൈലുകൾ പിന്തുടരുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സൺഗ്ലാസ് മുതൽ ഷൂ വരെ ഞൊടിയിടയിൽ ട്രെൻഡ് ആയി മാറാറുണ്ട്. വലിയൊരു യുവാക്കളുടെ നിര തന്നെ അദ്ദേഹത്തിൻറെ ഫാഷൻ ഷോയ്സുകൾ പിന്തുടരുന്നു.

കഴിഞ്ഞദിവസം മൂവി പ്രമോഷന് വേണ്ടി എത്തിയപ്പോൾ മമ്മൂട്ടി ധരിച്ച് ആണ് സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുന്നത്. onitsuka Tiger എന്ന ജാപ്പനീസ് ബ്രാൻഡിന്റെ മെക്സികോ 66 മോഡൽ സ്നീക്കറാണ് താരം അണിഞ്ഞത്. ഈ സ്നിക്കറിന്റെ മുകൾഭാഗം ലെതറും താഴ് ഭാഗം റബ്ബറുമാണ്. 13,000 രൂപയാണ് ഈ സ്നീക്കറിന്റെ വില.

വൈറ്റ് പാൻറും യെല്ലോ ഷെർട്ടും കൂടെ യെല്ലോ സ്പീക്കറും ഒക്കെ അണിഞ്ഞ് മമ്മൂട്ടി വീണ്ടും അമ്പരപ്പിക്കുന്ന ലുക്കിലാണ് എത്തിയത്. കയ്യിലെ യെല്ലോ നിറത്തിലുള്ള വാച്ചും ആരാധകരുടെ ശ്രദ്ധ നേടി. പാനെരായ് എന്ന ആഡംബര ബ്രാൻഡിന്റെ റേഡിയോമിർ 1940 എന്ന മോഡൽ വാച്ചാണിത്. മൂന്ന് ദിവസമാണ് ഈ വാച്ചിന്റെ പവർ റിസർവ്. 10,09,920 രൂപയാണ് ഈ വാച്ചിന്റെ വില.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

പോക്കിരിരാജയും മധുരരാജയും ഒരുക്കിയ ഹിറ്റ് കോമ്പിനേഷനിലേക്ക് മിഥുന്‍ കൂടി എത്തുന്ന ചിത്രം വലിയ പ്രീ റിലീസ് പ്രതീക്ഷയാണ് ഉയര്‍ത്തിയിരിക്കുന്നത്. വമ്പന്‍ പ്രീ സെയില്‍സുമാണ് ചിത്രം നേടിയത്. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.