മിക്ക വീടുകളുടെയും തീൻമേശകളിൽ ഇടംപിടിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. കറിയായും റോസ്റ്റായും ഫ്രൈ ആയും എല്ലാം ഉരുളക്കിഴങ്ങിനെ വിവിധ രീതിയിൽ തയ്യാറാക്കുന്നു. പക്ഷേ എങ്ങനെയൊക്കെ തയ്യാറാക്കിയാലും ഇതിൻറെ രുചിയിൽ വലിയ വ്യത്യാസം ഇല്ലെന്ന് വാങ്ങി പലരും ഇത് ഒഴിവാക്കും. കറി വെയ്ക്കാൻ ഒരുക്കുമ്പോൾ ഉരുളക്കിഴങ്ങിന്റെ തൊലി ആരും ഉപയോഗിക്കാറില്ല. എന്നാൽ വെറുതെ കളയുന്ന തൊലിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ ഒരിക്കലും അറിയാതെ പോകരുത്.
ഉരുളക്കിഴങ്ങോ അതിന്റെ തൊലിയോ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആവിയിൽ പുഴുങ്ങിയോ, കറിക്കൊപ്പമോ ഉരുളക്കിഴങ്ങ് ഭക്ഷണത്തിനൊപ്പം കൂട്ടാം. മാത്രമല്ല, പ്രമേഹരോഗികൾ, ഗർഭിണികൾ മുതലായവർ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തേടെ മാത്രം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഉരുളക്കിഴങ്ങിന്റെ അമിത ഉപയോഗം കലോറി വർധിക്കുന്നതിലേക്കു നയിച്ചേക്കാം. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉരുളക്കിഴങ്ങ് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഉരുളക്കിഴങ്ങ് തൊലിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
പോഷകങ്ങളുടെ ഉറവിടം:
രക്തസമ്മർദ്ദം, പേശികളുടെ ബലം, ഇലക്ട്രോലൈറ്റുകളുടെ അളവ്, ഞരമ്പുകളുടെ പ്രവർത്തനം എന്നിവയെ സ്വാധീനിക്കുന്ന പൊട്ടാസ്യം എന്ന മിനറലും ഇവയുടെ തൊലിയിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിനുകളും, മിനറലുകളും, നാരുകളും ഉൾപ്പെടെ ധാരാളം പോഷകങ്ങളുടെ കലവറയാണ് ഉരുളക്കിഴങ്ങിന്റെ തൊലി.
നാരുകളുടെ സാന്നിധ്യം:
കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിന് സഹായിച്ചേക്കാം. കൂടാതെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഉരുളക്കിഴങ്ങിന്റെ തൊലിയിലുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം നൽകുന്നു
ആന്റിഓക്സിഡന്റ് സവിശേഷതകൾ:
ഹൃദയസംബന്ധമായ രോഗങ്ങൾ, കാൻസർ എന്നിവയുടെ സാധ്യതകൾ കുറയ്ക്കാൻ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക് എന്നിവ സഹായിക്കുന്നു.
ആരോഗ്യപ്രദമായ ദഹനം:
ഉരുളക്കിഴങ്ങിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന തടസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. മാത്രമല്ല ദഹന പ്രക്രിയയെ സ്വാധീനിക്കുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പ്രീബയോട്ടിക് ആയിട്ടുള്ള റെസിസ്റ്റന്റ് സ്റ്റാർച്ചും ഇതിലുണ്ട്.
ഹൃദയാരോഗ്യം:
ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും, നാരുകളും മറ്റ് ആന്റിഓക്സിഡന്റുകളും ഹൃദയസംന്ധമായ രോഗങ്ങൾ ഉണ്ടാകുന്നത് ഒരുപരിധി വരെ കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിർത്താൻ സാഹായിക്കുകയും ചെയ്യും.
ചർമ്മത്തിന്റെ ആരോഗ്യം:
ഉരുളക്കിഴങ്ങ് തൊലിയിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ, വൈറ്റമിൻ സി, എന്നിവ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സാഹായിച്ചേക്കാം. ഇവ ചർമ്മത്തിന് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും, അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ ജലാംശം നിലനിർത്തി ചർമ്മത്തന് തിളക്കം നൽകുന്ന പൊട്ടാസ്യവും ഇതിലുണ്ട്.