Celebrities

“42 ആം വയസിലും ഇത്ര സൗന്ദര്യമോ?” റീലുകളിൽ ഉള്ളത് എല്ലാം റിയൽ അല്ലെന്ന് പറഞ്ഞു കൊടുക്കും; മക്കളെ കുറിച്ച് ദിവ്യ ഉണ്ണി!

മലയാള സിനിമയിലെ സൂപ്പർഹിറ്റ് നായികയായി തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു നടി ദിവ്യ ഉണ്ണി വിവാഹിത ആവുന്നത്. അമേരിക്കയിൽ സ്ഥിരതാമസമായ ഡോക്ടർ സുധീറുമായുള്ള വിവാഹ ശേഷം ദിവ്യ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയും അമേരിക്കയിൽ ഒരു നൃത്ത വിദ്യാലയം ആരംഭിക്കുകയും ചെയ്തു. രണ്ടു മക്കൾ ജനിച്ച ശേഷം സന്തോഷകരമായി പോയിരുന്ന ഇവരുടെ ദാമ്പത്യം പരസ്പരം പൊരുത്തപ്പെടാനാകാതെ വന്ന ചില സാഹചര്യങ്ങളെ തുടർന്ന് 2017 ൽ വേർ പിരിയുകയുണ്ടായി 2018 ൽ ആണ് അരുൺ കുമാറിനെ ദിവ്യ ഉണ്ണി വിവാഹം കഴിക്കുന്നത്. ഐശ്വര്യ എന്ന് പറയുന്ന ഒരു മകൾ ഇവർക്കുണ്ട്. ആദ്യ വിവാഹത്തിലെ മക്കളായ അർജുനും മീനാക്ഷിയും ദിവ്യയ്ക്കൊപ്പമാണ് താമസം. മക്കളുടെയും ഭാര്തജവിന്റെയും ഒക്കെ ചിത്രം ദിവ്യ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ മക്കളുടെ ജനനത്തെ കുറിച്ചും തന്റെ പ്രായത്തെ കുറിച്ചുമെല്ലാം ദിവ്യ സംസാരിച്ചിരുന്നു. “എന്റെ ഇരുപതുകളുടെ അവസാനത്തിലാണ് അർജുനും മീനാക്ഷിയും ജനിക്കുന്നത്. പിന്നീട് 38 –ാം വയസ്സിലാണ് ഐശ്വര്യ ഉണ്ടാകുന്നത്. പ്രസവത്തിനു ശേഷം തിരികെ സജീവമായി നൃത്തത്തിലേക്ക് വരുന്നത് ഇരുപതുകളിലേതു പോലെ എളുപ്പമല്ല മുപ്പതുകളിൽ. കൂടുതൽ പ്രയത്നം വേണ്ടി വരും” എന്ന്നാണ് ദിവ്യ പറഞ്ഞത്. 42 ആം വയസിലും എത്ര സുന്ദരി ആയിരിക്കുന്നു എന്നാണ് ദിവ്യയോട് ആരാധകർ ചോദിക്കുന്നത്.

“അമ്മ എന്ന നിലയിൽ സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ബോധ്യമുണ്ട്. ചിലത് അസ്വസ്ഥയാക്കാറുണ്ട്. നമ്മൾ മാധ്യമങ്ങളിൽ കാണുന്ന ജീവിതമല്ല സത്യം എന്നുള്ളത് മക്കളെ മനസ്സിലാക്കി കൊടുക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. പണ്ടത്തെ പേരന്റ്സിന് ആ ചുമതല ഉണ്ടായിരുന്നില്ല. ഇപ്പോൾ കുട്ടികൾ റീലുകളാണ് കാണുന്നത്. റീലുകളിൽ കാണുന്നത് എല്ലാം റിയൽ അല്ലെന്ന് അവർക്ക് പറഞ്ഞു കൊടുക്കേണ്ടി വരും. പിന്നെ, സ്ത്രീകൾ ശക്തരായി തന്നെ നിൽക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ശക്തയാകാൻ വഴക്കാളി ആകണമെന്നുള്ള ചിന്ത വരാൻ പാടില്ല. പറയാനുള്ളത് തുറന്നു പറയണം. നമുക്ക് യോജിക്കാൻ പറ്റാത്ത കാര്യങ്ങൾ വിയോജിക്കുന്നു എന്നു തന്നെ പറയണം. പക്ഷേ, അത് ബഹളമുണ്ടാക്കി പറഞ്ഞാലേ ആളുകൾ കേൾക്കൂ എന്നല്ല. അവർ കേട്ടില്ലെങ്കിൽ വേണ്ട. അത് നമ്മെ ബാധിക്കാത്ത തലത്തിലേക്ക് ഉയരണം. നമ്മുടെ മനസ്സിനാണ് ആ ശക്തി കൊടുക്കേണ്ടതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.” എന്നും ദിവ്യ പറഞ്ഞു.

“എല്ലാ കാര്യങ്ങൾക്കും മാതാപിതാക്കൾ കൂടെയുള്ളതാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടാണ്, ചില നിർണായക തീരുമാനങ്ങൾ എടുക്കാനും മുന്നോട്ടു പോകാനും സാധിച്ചത്. ജീവിതത്തിലെ ഇന്റൻസ് ആയ ചില നിമിഷങ്ങളിൽ, സിംപിളായി എന്നോട് വലിയ കാര്യങ്ങൾ അവർ പറഞ്ഞിട്ടുണ്ട്. ‘എന്തു വേണമെങ്കിലും നീ തീരുമാനിച്ചോളൂ, ഏതു തീരുമാനത്തിനും ഒപ്പമുണ്ട്’- ഇക്കാര്യം സിംപിളാണ്.

പക്ഷേ, വലിയ വാക്കുകളാണ് അത്. അതുകൊണ്ട് ഞാൻ എടുത്ത ചില തീരുമാനങ്ങളുണ്ട്. അതാണ് എന്നെ മുന്നോട്ടു കൊണ്ടു പോയത്. അവർ‌ ഒരിക്കലും ഒന്നും ലൈറ്റായിട്ട് എടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ‍ഡാന്‍സാണെങ്കിലും സിനിമയാണെങ്കിലും, ഒരാൾക്കു കൊടുത്ത വാക്കാണെങ്കിലും! ഇതൊക്കെ ഇപ്പോഴാണ് എനിക്കു മനസ്സിലാകുന്നത്” എന്നാണ് മാതാപിതാക്കളെ കുറിച്ച് ദിവ്യ പറഞ്ഞത്.