ചെമ്മീനിലെ കറുത്തമ്മ..കള്ളി ചെല്ലമ്മയിലെ ചെല്ലമ്മ..അനുഭവങ്ങള് പാളിച്ചകളിലെ ഭവാനി..മനസ്സിനക്കരെയിലെ കൊമ്പനക്കാട്ടു കൊച്ചു ത്രേസ്യ ഇങ്ങിനെ എണ്ണം ഇട്ടു നിരത്തിയാൽ തീരുന്നത് അല്ല മലയാള സിനിമയിൽ ഷീലാമ്മ നൽകിയ സംഭാവനകൾ. ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളില് തന്റേതായ ഇടംനിലനിര്ത്തിയ ഷീലാമ്മ ഇന്നീ 79 ആം വയസിലും ഏതൊരു അഭിനേതാവിനെയും തോൽപ്പിക്കാൻ കഴിയുന്ന ചാരുതയോടെ അഭിനയിക്കാൻ കഴിവുള്ള ആൾ തന്നെയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഈ പ്രായത്തിലും ഷീലാമ്മയുടെ സൗന്ദര്യം ഇപ്പോഴും പഴയപോലെ നിലനിൽക്കുന്നു. അതിന്റെ കാരണം എന്താണ് എന്ന് അവതാരിക ചോദിച്ചിരുന്നു. ഇതിനു ഷീലാമ്മ നൽകിയ മറുപടി ആരാധകർക്ക് ഏറെ പ്രചോദനം നൽകുന്നതാണ്.
“ഞാൻ കുറച്ച് എക്സർസൈസ് ചെയ്യും. പിന്നെ കുറച്ച് പ്രാണായാമം ചെയ്യും. കുറച്ച് കുട്ടിത്തം ഉണ്ടാവണം നമുക്ക്. നമ്മുടെ മനസ് നന്നായിരിക്കണം. നമ്മൾ ആരോടും സംസാരിക്കാതെ നമ്മൾ വലിയ ആളാണ് എന്നും പറഞ്ഞു ഇരുന്നാൽ വേഗം നരച്ചു മുതുക്കിയായി വീട്ടിലിരിക്കേണ്ടി വരും. ആം ആൾവെയ്സ് ഫ്രീ ആൻഡ് ഞാൻ എല്ലാരോടും സംസാരിക്കും, എനിക്ക് എല്ലാരും വേണം. കാണുന്ന ലോകം മുഴുവൻ സന്തോഷം ആണെന്ന് എനിക്ക് തോന്നും.
കാലത്ത് എണീക്കുമ്പോൾ തന്നെ ഞാൻ വിചാരിക്കും ടുഡേ ഈസ് ഗോയിങ് ടു വെരി ബ്യൂട്ടിഫുൾ ഡേ എന്ന്. ഞാൻ വിചാരിക്കും നല്ല ദിവസം ആണെന്ന്. ഞാൻ മാത്രമല്ല എല്ലാരും വിചാരിക്കണം നല്ല ദിവസം ആയിരിക്കുമെന്ന്. ഇന്ന് ഞാൻ ചെയ്യാൻ പോകുന്ന എല്ലാ കാര്യങ്ങളും നല്ലതാണെന്ന് സന്തോഷമാണെന്ന്. ഒരാളുമായും ഞാൻ വഴക്കുണ്ടാക്കില്ല. ഒരാൾ പോലും എന്നെ വെറുക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കില്ല. ഇന്ന് ഒരു ചെറിയ ധർമം എങ്കിലും ഞാൻ ചെയ്യും, എന്നെ കൊണ്ടാവുന്നത്. എന്നൊക്കെ വിചാരിച്ചാണ് ഞാൻ ഉണരുന്നത് തന്നെ.
ഞാൻ ഒരു പ്രാർഥന പെട്ടിയിലും കാശ് ഇടത്തില്ല. എന്റെ ധർമം എങ്ങിനെയാണെന്ന് വെച്ചാൽ ഞാൻ കടയിലൊക്കെ പോയി തിരിച്ചു വരുന്ന വഴിയിൽ ഒരു ചെരുപ്പ് കുത്തി അവിടെ ഇരുന്ന് അന്നത്തെ കളക്ഷൻസ് എണ്ണിക്കൊണ്ടിരിക്കുന്നു. ഞാൻ അത് കുറച്ച് നേരം നോക്കി കൊണ്ട് നിന്നു. പെട്ടെന്ന് ഞാൻ ഒരു 500 രൂപ എടുത്ത് അയാളുടെ കയ്യിൽ കൊടുത്തിട്ട് ഓടി പോയി കാറിൽ കയറി ഇരുന്നു. നമ്മളെ കൊണ്ട് ഒരാൾക്കെങ്കിലും 10 രൂപ എങ്കിലും കൊടുക്കണം. നമ്മളെ കൊണ്ട് ഒരാൾ എങ്കിലും സന്തോഷമായി ഇരിക്കണം.എന്ന് വിചാരിച്ചാൽ അത് തന്നെ മതി. ഇത് തന്നെയാണ് നിങ്ങൾ ചോദിച്ച എന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് ചോദ്യത്തിന്റെ ഉത്തരം” എന്നാണ് ഷീലാമ്മ പറഞ്ഞത്.
നിരവധി ആളുകൾ ആണ് ഷീലാമ്മയുടെ ഈ മറുപടിക്ക് അഭിനന്ദനങ്ങളും കയ്യടികളുമായി എത്തുന്നത്. ദൈവത്തിന് ആരുടേയും കാശ് ആവശ്യം ഇല്ലല്ലോ, ഷീലാമ്മ പറഞ്ഞതുപോലെ അത് ആവശ്യം ഉള്ളവർക്ക് ആണല്ലോ അത് കൊടുക്കേണ്ടത്. ഒരു നേർച്ച പെട്ടിയിലും ക്യാഷ് ഇടാതെ ആഹാരം കഴിക്കാൻ നിവർത്തി ഇല്ലാത്ത മനുഷ്യർക്ക് തന്നെയാണ് അത് നൽകേണ്ടത് എന്ന് ആരാധകരും പറയുന്നു.