Celebrities

താരപുത്രിയുടെ ബ്രേക്പ്പ് വാർത്തകൾക്ക് ഫുൾസ്റ്റോപ്; സിംഗിൾ ആണെന്ന് വെളിപ്പെടുത്തി ശ്രുതി ഹാസന്‍

ശ്രുതി ഹാസൻ വേര്‍പിരിയല്‍ സ്ഥിരീകരിച്ചു

ഗായികയായും നടിയായുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ശ്രുതി ഹാസൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കാറുമുണ്ട്. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ശന്തനു ഹസാരികയുമായി ബന്ധം വേർപ്പെടുത്തിയെന്ന വാർത്ത സ്ഥിരീകരിക്കുകയാണ നടിയിപ്പോൾ.

തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ശന്തനുവിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം ശ്രുതി ഹാസന്‍ കളഞ്ഞിരുന്നു. കുറച്ച് കാലമായി താരം സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, ഇത് ബുദ്ധിമുട്ടുള്ള ഒരു യാത്രയായിരുന്നെന്നും, തന്നെയും മറ്റുള്ളവരെയും പറ്റി പഠിച്ചെന്നും, നമ്മള്‍ ആരാണെന്നും ആരാകണം എന്നതിനെപ്പറ്റി ആര്‍ക്കുവേണ്ടിയും വിട്ടുവീഴ്ച്ച വേണ്ടെന്നുമുള്ള കുറിപ്പോടെയായിരുന്നു താരം അന്നുതിരിച്ചുവന്നത്.

ഇൻസ്റ്റാഗ്രാമിലെ ആസ്ക് മി എനിതിംഗ് സെഷനിൽ താൻ “പൂർണ്ണമായും സിംഗിളാണ്” എന്നാണ് ശ്രുതി വ്യക്തമാക്കിയത്.

“സിംഗിളാണോ എന്‍ഗേജ്ഡ് ആണോ” എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. മറുപടിയായി ശ്രുതി ഹാസൻ പറഞ്ഞു: “ഇതിന് ഉത്തരം നല്‍കുക രസമുള്ള കാര്യമല്ല. ഞാൻ പൂർണ്ണമായും ഇപ്പോള്‍ സിംഗിളാണ്, എന്നാല്‍ മിംഗിള്‍ ആകാന്‍ തയ്യാറാല്ല, ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍” എന്നാണ് മറുപടി നല്‍കിയത്.

ശന്തനു ആദ്യം നല്ല സുഹൃത്തായിരുന്നെന്നും കലയോടും സംഗീതത്തോടുമുള്ള ഇഷ്ടമാണ് പരസ്പരം അടുപ്പിച്ചതെന്നും താരം ഒരു അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു. തന്‍റെ മേഖലയില്‍ നല്ല സ്വഭാവമുള്ളവര്‍ കുറവാണെന്നും ശന്തനു പക്ഷേ അങ്ങനെയായിരുന്നില്ലെന്നും, അദ്ദേഹത്തെപ്പോലുള്ളവര്‍ കുറവാണെന്നും ശ്രുതി പറഞ്ഞിരുന്നു.

ശ്രുതി ഹാസനും സന്താനു ഹസാരികയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതിനെ തുടർന്നാണ് ഇരുവരും പിരിഞ്ഞതായി വാർത്ത വന്നത്. ശ്രുതി ഹാസൻ തന്‍റെ ഇന്‍സ്റ്റ അടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള എല്ലാ ചിത്രങ്ങളും നീക്കം ചെയ്തിരുന്നു.

അവസാനം പ്രഭാസ് നായകനായ സലാര്‍ സിനിമയിലാണ് ശ്രുതി അഭിനയിച്ചത്. അടുത്തതായി യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിലും ശ്രുതി പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം.