ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. ചോറ്, ചപ്പാത്തി, അപ്പം, ദോശ ഇങ്ങനെ ഏതിനൊപ്പവും കഴിക്കാൻ പറ്റിയ വിഭവമാണ് ചിക്കൻ കറി. കോഴിക്കറി നാടൻ രുചിയിൽ തയ്യാറാക്കിയാലോ…? പത്രം കാലിയാകുന്ന വഴിയറിയില്ല,
ചേരുവകൾ
കോഴിയിറച്ചി കഷ്ണങ്ങളാക്കിയത് – ഒന്നര കിലോ
മഞ്ഞൾ പൊടി – ഒന്നര ടീസ്പൂൺ
മുളകുപൊടി – അര ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
തൈര് – ഒരു ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് – രണ്ടര കപ്പ് ( ഒരു കപ്പ് ഒന്നാം പാലും രണ്ട് കപ്പ് രണ്ടാം പാലും തയ്യാറാക്കുക)
വെളിച്ചെണ്ണ – നാല് ടേബിൾ സപൂൺ
ചെറിയ ഉള്ളി – കാൽ കിലോ (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – രണ്ട് തണ്ട്
പച്ചമുളക് – രണ്ടെണ്ണം (നെടുകെ കീറിയത്)
വെളുത്തുള്ളി – പത്ത് അല്ലി (രണ്ടായി പിളർന്നത്)
ഇഞ്ചി – പത്ത് ഗ്രാം (കൊത്തിയരിഞ്ഞത്)
തക്കാളി – കാൽ കിലോ (നാലായി പിളർന്നത്)
ഉപ്പ് – പാകത്തിന്
കുരുമുളക് – ഒന്നര ടീസ്പൂൺ (ചതയ്ക്കുക.)
പെരും ജീരകം – ഒരു ടീസ്പൂൺ(ചതയ്ക്കുക.)
കറുവാപ്പട്ട – രണ്ട് കഷ്ണം (ചതയ്ക്കുക.)
ഏലയ്ക്ക – മൂന്നെണ്ണം (ചതയ്ക്കുക.)
ഉണക്കമല്ലി – അഞ്ച് ടേബിൾ സ്പൂൺ (ചതയ്ക്കുക.)
തയ്യാറാക്കുന്ന വിധം
കോഴി കഷ്ണങ്ങളിൽ മഞ്ഞൾ പൊടി, ഉപ്പ്, മുളക് പൊടി, തൈര്, ഇവ തിരുമ്മി പിടിപ്പിക്കുക. കുക്കറിൽ എണ്ണ ചൂടാക്കി ഉള്ളി, കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി, തക്കാളി, ഇഞ്ചി, മസാലകൾ ചതച്ചത് എന്നിവ ചേർത്ത്, അഞ്ച് മിനിറ്റ് വഴറ്റുക, ശേഷം ചിക്കൻ അതിലേക്കിട്ട് ഇളക്കി യോജിപ്പിച്ച് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം തുറന്ന് ഒന്നാം പാൽ ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.