Agriculture

ഡ്രാഗണ്‍ ഫ്രൂട്ട് ചില്ലറക്കാരനല്ല: വീട്ടിൽ എളുപ്പത്തിൽ വളർത്താം

മലയാളിക്ക് ഡ്രാഗണ്‍ ഫ്രൂട്ട് പരിചിതമായി കാലം അധികമൊന്നുമായിട്ടില്ല. പഴങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഒരു ഇളമുറത്തമ്പുരാനാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മാളുകളിലും വഴിവക്കിലുമായി ഈ അഴകാര്‍ന്ന പഴം വേനല്‍ക്കാലങ്ങളില്‍ നിങ്ങളെ നോക്കി ചിരിക്കുന്നത് കണ്ടിട്ടില്ലേ? പേരു പോലെ തന്നെ കാണാനും ആളൊരു ഡ്രാഗണാണ്. മുട്ടയുടെ ആകൃതിയും ചെതുമ്പല്‍ പോലുള്ള തൊലിയും മാംസളമായ ഉള്‍ഭാഗവും വ്യത്യസ്തമായൊരു നിറവുമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിലും ഒരു തറവാടിയാണ്.

ഡ്രാഗൺ ഫ്രൂട്ടിന്റ പ്രജനനം പ്രധാനമായും തണ്ടുകൾ മുറിച്ചുനട്ടാണ്, വിത്ത് മുളപ്പിച്ചും കൃഷിചെയ്യാം എന്നാൽ ഇതിന് കൂടുതൽ സമയം ആവശ്യമായിവരും. അതുകൊണ്ട് കോമേഴ്സ്യൽ രീതിയിൽ തണ്ട് നട്ടാണ് കൃഷി ചെയ്യുന്നത്. ഗുണനിലവാരമുള്ള ചെടികളിൽ നിന്ന് ആരോഗ്യമുള്ള തണ്ടുകൾ മുറിച്ച് മുളപ്പിച്ച് ചെടികളാക്കിവേണം നടാൻ.

മദർപ്ലാന്റിൽ നിന്ന് ആരോഗ്യമുള്ള തണ്ടുകൽ വേണം നടാൻ, നീളം ഏകദേശം 20 സെന്റീമീറ്റർ, അത് മാതൃ ചെടിയിൽ നിന്ന് മുറിച്ച് 5-7 ദിവസത്തനകം നടാൻ ശ്രമിക്കുക. നടുന്നതിന്മുമ്പ് ഏതെങ്കിലും ഫംഗിസൈഡ് ലായനിയിൽ മുക്കി വേണം നടാൻ. നട്ടുപിടിപ്പിക്കുമ്പോൾ ഡ്രാഗൺ ഫ്രൂട്ട് ചെടികൾ തമ്മിലുള്ള അകലം, 2-3 മീറ്ററായിരിക്കാൻ ശ്രമിക്കുക. അനുയോജ്യമായ വളർച്ചയ്ക്ക് തൂണുകൾ 1 മുതൽ 1.20 മീറ്റർ വരെ ഉയരത്തിൽ ആയിരിക്കണം.

ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്ക് താങ്ങുകാലുകൾ ആവശ്യമാണ്. കോൺക്രീറ്റ് കാലുകളാണ് ഏറ്റവും അനയോജ്യം, അതിനവേണ്ടി പ്രത്യേകം വാർത്തെടുക്കുന്നതാണ് നല്ലത്. ഏഴ് അടി പൊക്കമുള്ളകാലുകൾക്ക് മുകളിലായി പടർത്തി നിർത്താൻ വേണ്ടി കമ്പികൾ ഇട്ടുകൊടുക്കാൻ ഹോളുകൾ ഇട്ട് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഡ്രാഗൺ ഫ്രൂട്ടിൽ എങ്ങനെ കൈകൊണ്ട് പരാഗണം നടത്താം

ഏറ്റവും ആകർഷകമായ പൂക്കളാണ് ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്കുള്ളത്. ഈ പൂക്കൾ രാത്രിയിൽ വിടരുകയും അതിരാവിലെ അടയ്ക്കുകയും ചെയ്യും, അതിനാൽ പ്രകൃതിദത്ത പരാഗണങ്ങളിൽ രാത്രിയിൽ സഞ്ചരിക്കുന്ന ജീവികളിലൂടെയെ പരാഗണം നടക്കുകയുള്ള, അവ പലപ്പോഴും സാധിച്ചുകൊള്ളണമെന്നില്ല.

ചില ഇനങ്ങൾക്ക് സ്വയം പരാഗണം നടത്താൻ കഴിയും. അതിനാൽ കൈകൊണ്ട് പരാഗണം നടത്തേണ്ടതില്ല. നേരെമറിച്ച്, സ്വയം ഫലഭൂയിഷ്ഠമായ ഇനങ്ങൾക്ക് സാധാരണയായി അവയുടെ ജനിക്ക് അൽപ്പം നീളം കൂടുതലായിരിക്കും, അവയ്ക്ക് പ്രകൃതിദത്ത പരാഗണങ്ങൾസാധ്യമല്ലെങ്കിൽ പൂവിന് പരാഗണത്തിന് ചില സഹായം ആവശ്യമായി വന്നേക്കാം. അതിന് ഒരു പുവിൽ നിന്ന് പൂംപൊടി ശേഖരിച്ച് മറ്റ് പുവുകളിൽ ഇട്ട് കൊടുത്താൽ മതി.