അമിത ഭാരത്താൽ ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ? മാറിയ ഭക്ഷണരീതികളും ജീവിതശൈലി രോഗങ്ങളും ആണ് ഇതിന് കാരണം . ശരീരഭാരം നിയന്ത്രണവിധേയമാക്കാൻ ഫിറ്റ്നസ് സെൻററുകൾ തേടി പോകുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ അത് കൃത്യമായി പിന്തുടരുന്നതിൽ ആണ് പരാജയപ്പെട്ടു പോകുന്നത്. മാത്രമല്ല എല്ലാവർക്കും അതിനുവേണ്ടി സമയം കണ്ടെത്താൻ സാധിച്ചെന്നും വരില്ല. അതുകൊണ്ടുതന്നെ പ്രകൃതിദത്ത ആഹാരങ്ങളെ കൂട്ടുപിടിച്ചാൽ ശരീരഭാരം നമ്മുടെ നിയന്ത്രണത്തിൽ തന്നെ നിർത്താം.
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് പപ്പായ. നമ്മുടെ വീടുകളിൽ ഇത് സുലഭമായി ലഭിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ പപ്പായ കൂട്ടിച്ചേർക്കുന്നത് വളരെ നല്ലതാണ്. പപ്പായയിൽ കലോറി കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കൂടില്ല.
ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയയെയും ഇത് പരിപോഷിപ്പിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള ഒരു പപ്പായയില്‍ ഏകദേശം 120 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. പക്ഷേ ഗണ്യമായ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും നിങ്ങള്‍ക്ക് കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. നാരുകള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇതാണ് നിങ്ങള്‍ക്ക് കൂടുതല്‍ നേരം പൂര്‍ണ്ണത അനുഭവപ്പെടാന്‍ കാരണമാകുന്നത്. ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പപ്പായയിലെ പപ്പെയ്ന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം പ്രോട്ടീനുകളുടെ തകര്‍ച്ചയെ സഹായിക്കും. അതുവഴി ദഹനത്തെ കൂടുതല്‍ സഹായിക്കുകയും പോഷകങ്ങള്‍ കാര്യക്ഷമമായി ആഗിരണം ചെയ്യുകയും ചെയ്യുന്നു.
പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ഭക്ഷണത്തില്‍ പപ്പായ പലവിധത്തില്‍ ഉള്‍പ്പെടുത്താം. ഫ്രൂട്ട് സലാഡുകളുടെ ഭാഗമായി അവ അസംസ്‌കൃതമായി കഴിക്കാം. അല്ലെങ്കില്‍ സ്മൂത്തികളില്‍ കലര്‍ത്താം.