ശരീരഭാരം നിയന്ത്രിക്കുന്നവർ ആദ്യം ഡയറ്റിൽ നിന്നും ഒഴിവാക്കുന്നത് അരി ഭക്ഷണമാണ്. ശരീരഭാരം വർധിക്കുന്നതിൽ ചോറിന് വളരെയധികം പങ്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കഴിക്കുന്ന അളവിലാണ് നിയന്ത്രണം വെക്കേണ്ടത്. ഏതു ഭക്ഷണവും അമിതമായി കഴിക്കുമ്പോഴാണ് ശരീരഭാരം കൂടുന്നത്. മിതമായി കഴിച്ചാൽ പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ ചോറ് കഴിക്കാൻ പേടി വേണ്ട എന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധർ.
ശരീരഭാരം കൂടുമെന്ന് ഭയമില്ലാതെ എങ്ങനെ ചോറ് കഴിക്കാം എന്നും അവർ പങ്കുവയ്ക്കുന്നു. ‘ഉച്ചയ്ക്കോ രാത്രിയോ ഭക്ഷണം കഴിക്കുന്നതിനു 10-12 മിനിറ്റ് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അതിനുശേഷം സാലഡ് കഴിക്കുക. അതിനുശേഷം ചോറ് കഴിക്കുക. ചോറിന്റെ അളവ് നിയന്ത്രിക്കുക, കൂടുതൽ കറികളും തൈരും കഴിക്കുക.
ചോറ് ശരീരഭാരം വർധിപ്പിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല, എന്നാൽ, അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും ഭക്ഷണ സാധനങ്ങൾ ശരീരഭാരം കൂടുന്നതിന് ഇടയാക്കും. തവിട്ട് അടങ്ങിയ ചോറ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പവിട്ട അടങ്ങിയ ചോരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദീർഘനേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല.
അതുപോലെ കറുത്ത അരിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ അറിഞ്ഞിരിക്കണം. ഉടനെ തന്നെ നിങ്ങളുടെ ഡയറ്റില്‍ അത് ഉള്‍പ്പെടുത്തുകയും വേണം. കാരണം കറുത്ത അരിയില്‍ ധാരാളം ഫൈര്‍ അടങ്ങിയിട്ടുണ്ട. നമ്മുടെ ദഹനത്തെ ഇത് ആരോഗ്യകരമാക്കും.
ആന്റിഓക്‌സിഡന്റിനാല്‍ സമ്പന്നമാണ് കറുത്ത അരി. അത് നമ്മുടെ മൊത്തം ആരോഗ്യത്തെ മെച്ചപ്പെടുത്തും. അതുപോലെ ഭാരത്തെ കുറയ്ക്കാനും സഹായിക്കും. കലോറികള്‍ കുറഞ്ഞിരിക്കുന്നതും, ഫൈറ്റോന്യൂട്രിയന്റ് ഘടകങ്ങള്‍ ഉള്ളതും കറുത്ത അരി ഭാരം കുറയ്ക്കാന്‍ സഹായിക്കും.