കാസർകോട്: കാഞ്ഞങ്ങാട് പതിനാലുകാരന് പുഴയില്‍ മുങ്ങിമരിച്ചു. അരയില്‍ കാര്‍ത്തിക പുഴയിലാണ് അപകടം. അരയില്‍ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന് സിനാന് ആണ് മരിച്ചത്.
സിനാന് ഉള്‍പ്പെടെ മൂന്ന് പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിലെ ചുഴിയില്‍ അകപ്പെട്ടതാണ് അപകടകാരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപെടുത്തി.