പ്രണവ് മോഹൻലാൽ എന്നും മലയാളികൾ അത്ഭുതമാണ്. മഹാനടൻ മോഹൻലാലിൻറെ മകനായിരുന്നിട്ട് പോലും താര ജാഡകൾ ഇല്ലാത്ത ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളും വാച്ചും ഷൂസുമെല്ലാം താരപുത്രന്മാർ ധരിക്കുമ്പോൾ ഏറ്റവും ലളിതമായ ജീവിതമാണ് പ്രണവ് എന്ന അപ്പു നയിക്കുന്നത്. വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ അദ്ദേഹത്തിന് സ്വന്തമായുള്ളൂ. മാത്രമല്ല ബ്രാൻഡഡ് ലൈഫ് അല്ല അദ്ദേഹം നയിക്കുന്നതും. ലൈം ലൈറ്റിൽ നിന്നും അദ്ദേഹം എപ്പോഴും വിട്ടുനിൽക്കുന്നു.പ്രണവ് സിനിമകൾ ചെയ്യുന്നത് വളരെ കുറവാണ്. സാഹസികതയും യാത്രകളോടുമാണ് പ്രിയം. മറ്റു താര പുത്രൻമാർക്ക് എന്നും പ്രണവ് മാതൃകയാണെന്ന് ആരാധകർ പറയാറുണ്ട്.
മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും സിമ്പിൾ ലൈഫ് പിന്തുടരുന്ന ഒരു താരപുത്രനുണ്ട്. അത് മറ്റാരുമല്ല നടൻ അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും മകൻ ആരവാണ്. ആഡംബര ജീവിതത്തോട് ആരവ് പണ്ടേ നോ പറഞ്ഞു. ഒരു സൂപ്പർതാരത്തിന്റെ മകൻ ചെലവ് കുറഞ്ഞ ജീവിതം നയിക്കുന്നത് നമുക്ക് എങ്ങനെ സങ്കല്പിക്കാൻ സാധിക്കും. വിലകുറഞ്ഞ വസ്തുക്കളും വസ്ത്രങ്ങളും മറ്റുള്ളവർ ഉപയോഗിച്ച് ഉപേക്ഷിച്ചതുമായ വസ്ത്രങ്ങളും ധരിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ സാധിക്കുമോ? എന്നാൽ അവിടെയാണ് ആരവ് വേറിട്ട് നിൽക്കുന്നത്. പതിനഞ്ചാം വയസ്സിൽ ഉപരിപഠനത്തിനായി ആരവ് വിദേശത്തേക്ക് പോയി. ധരിക്കുന്ന വസ്ത്രത്തിൽ തുടങ്ങി കഴിക്കുന്ന ഭക്ഷണത്തിൽ വരെ ആരവ് പിന്തുടർന്ന രീതി അല്പം വ്യത്യസ്തമാണ്.
ലളിത ജീവിതം നയിക്കുന്നതിലാണ് ആരവിന് പ്രിയമെന്ന് അക്ഷയ് കുമാർ തന്നെയാണ് മുമ്പൊരു അഭിമുഖത്തിൽ മകനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.വസ്ത്രം കഴുകാനും ആരുടേയും സഹായം ആരവ് സ്വീകരിക്കാറില്ല. വീട്ടിൽ സഹായിക്കാൻ ഒരു സഹായിയെ നിർത്തുന്നതിൽ പോലും ആരവിന് താൽപ്പര്യമില്ലത്രെ. ത്രിഫ്റ്റ് സ്റ്റോർ എന്ന് വിളിക്കുന്ന മറ്റാരെങ്കിലും ധരിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ വിൽക്കുന്ന ഇടങ്ങളിൽ പോയേ ആരവ് ഷോപ്പിങ് നടത്താറുള്ളു. വിലകൂടിയ വസ്ത്രങ്ങൾ വാങ്ങി അത് പാഴാക്കി കളയുന്നതിൽ താൽപ്പര്യമില്ല എന്നാണ് ആരവിന്റെ നിലപാട്.
താരപുത്രനിപ്പോൾ 21 വയസ് പ്രായമുണ്ട്. ആരവിനെ കൂടാതെ ഒരു മകൾ കൂടി അക്ഷയ് കുമാറിനുണ്ട്. എന്നാൽ ആരവിന്റെ സ്വഭാവത്തിന്റെ നേരെ വിപരീത സ്വഭാവമാണത്രെ മകൾ നിതാരയ്ക്ക്.
വളരെ നല്ല വസ്ത്രങ്ങൾ നോക്കി മാത്രമെ മകൾ വാങ്ങുകയും ധരിക്കുകയും ചെയ്യൂവെന്നും അക്ഷയ് കുമാർ പറഞ്ഞു. ആരവിനെ കുറിച്ചുള്ള അക്ഷയുടെ വാക്കുകൾ വൈറലായതോടെ പ്രണവിന് ആരവ് ഒരു കോമ്പറ്റീഷനാകുമോയെന്നാണ് തമാശയായി ആരാധകർ ചോദിക്കുന്നത്.