പല കറികളും വയ്ക്കുമ്പോൾ ഒരുപിടി മല്ലിയില കൂടി ചേർക്കുന്നത് അതിന്റെ സ്വാദും മണവും വർധിപ്പിക്കുന്നു. മല്ലിയില ഇന്ന് എല്ലാ അടുക്കളകളിലെയും അവിഭാജ്യഘടകം തന്നെയാണ്. വീടുകളിൽ മല്ലിയില നട്ടുവളർത്താൻ സാധിക്കും. എന്നാൽ ഭൂരിഭാഗം പേരും അതിന് മെനക്കെടുന്നില്ല. പുറത്തെ കടകളിൽ നിന്നാണ് മല്ലിയില വാങ്ങുന്നത്. എന്നാൽ ഇത് കേടുകൂടാതെ സൂക്ഷിക്കുന്നതിൽ ആണ് കാര്യം.
മല്ലിയില വേരോടെയും അല്ലാതെയും കേടാകാതെ ആഴ്ചകളോളം സൂക്ഷിക്കണോ? ഇതാ ഒരു ട്രിക്ക്
മല്ലിയില രണ്ടുദിവസത്തിൽ കൂടുതൽ വാടാതെ സൂക്ഷിക്കാൻ കഴിയുന്നില്ലെന്ന് പരാതി പറയുന്നത് കാണാം. അതുകൊണ്ടുതന്നെ ഉപയോഗശൂന്യമായി പോവുകയും എന്നാൽ ആവശ്യം വരുമ്പോൾ വീണ്ടും വീണ്ടും വാങ്ങേണ്ടി വരികയും ചെയ്യുന്നു. ഒരുമാസമെങ്കിലും മല്ലിയില കേടുകൂടാതെ സൂക്ഷിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ? എന്നാൽ അതിന് ഒരു വിദ്യയുണ്ട്.
വേര് ഇല്ലാത്ത മല്ലിയില
മല്ലിയില ആദ്യം നന്നായി കഴുകി ഉണക്കിയെടുക്കണം. വെള്ളം ഒട്ടുമില്ല എന്ന് ഉറപ്പാക്കണം. ഉണങ്ങിയ ശേഷം ഇത് ഒന്നുകിൽ ഇത് പാചകത്തിന് ഉപയോഗിക്കുന്ന രീതിയിൽ ചെറുതായി അരിഞ്ഞെടുക്കാം. അല്ലെങ്കിൽ മുഴുവനായി തന്നെ സൂക്ഷിക്കാം.
വേരോടെയുള്ള മല്ലിയില
വേരോട് കിട്ടുന്ന മല്ലിയില ആണെങ്കിൽ അത് മുറിച്ചു കളയരുത്. വേരിൽ ഉള്ള മണ്ണും അഴുക്കും ഒക്കെ ആദ്യം നീക്കം ചെയ്യുക. ശേഷം ഇലകളടക്കം കഴുകി വൃത്തിയാക്കുക. കഴുകി വൃത്തിയാക്കിയ ശേഷം ഇനി ഇത് നന്നായി ഉണങ്ങാൻ അനുവദിക്കണം. അതിനായി ഒരു പാത്രത്തിലോ പേപ്പറിലോ ഈ മല്ലിയില നന്നായി വിടർത്തിയിടുക.
അടച്ചുറപ്പുള്ള പാത്രം
ജാർ നന്നായി കഴുകി തുടച്ച് ഉണക്കിയെടുക്കണം. ജാറിലും അതിന്റെ അടപ്പിലും അല്പം പോലും വെള്ളം ഇല്ലെന്ന് ഉറപ്പാക്കുക. വെള്ളം ഉണ്ടെങ്കിൽ മല്ലിയില പെട്ടന്ന് ചീഞ്ഞു പോകും.
വേണ്ടത് വായു കടക്കാത്ത നല്ല അടച്ചുറപ്പുള്ള ഒരു ജാർ ആണ്. കുറച്ച് നീളത്തിൽ ഉള്ളതാണെങ്കിൽ നല്ലത്. കാരണം ഇതിലേക്കാണ് മല്ലിയില ഇറക്കി വെയ്ക്കുന്നത്.
വെള്ളം വേണം, പക്ഷെ
വേരോടെയുള്ള മല്ലിയില സൂക്ഷിക്കാനുള്ള ഈ വിദ്യയിൽ വെള്ളം കുറച്ച് വേണം താനും. അതിനായി ജാറിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കണം. മല്ലിയിലയുടെ വേര് മുങ്ങാൻ പാകത്തിനുള്ള അളവിൽ വേണം വെള്ളം. എന്നാൽ ഈ വെള്ളം ജാറിലേക്ക് ഒഴിക്കുമ്പോൾ അതിന്റെ മറ്റുഭാഗങ്ങളിൽ വെള്ളം പറ്റാതെ വേണം ഒഴിക്കാൻ. ഇലകളിൽ വെള്ളമിരുന്നാൽ വേഗം ചീഞ്ഞുപോകാൻ സാധ്യതയേറെയാണ്.
ഇനി ഈ ജാറിലേയ്ക്ക് മല്ലിയില ഇറക്കി വെയ്ക്കാം. മല്ലിയിലയുടെ വേര് വെള്ളത്തിൽ മുങ്ങുന്നത് പോലെ വേണം ഇറക്കി വെയ്ക്കാൻ. അതിന് ശേഷം ജാറിന്റെ പുറത്തേയ്ക്ക് മല്ലിയില തള്ളി നിൽക്കുന്നുണ്ടെങ്കിൽ അതെല്ലാം ജാറിനകത്തേയ്ക്ക് ആക്കി നന്നായി അടക്കണം. ശ്രദ്ധിക്കുക. മല്ലിയിലിയുടെ വേര് ഉള്ള ഭാഗത്തല്ലാതെ മറ്റ് ഭാഗങ്ങളിലേക്ക് വെള്ളം തട്ടാൻ പാടുള്ളതല്ല.
ഈ ജാർ ഇനി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഏകദേശം ഒരു മാസത്തോളം വരെ മല്ലിയില ഇങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ വെച്ചാൽ നല്ല ഫ്രഷ് ആയതുപോലെ തന്നെ എപ്പോഴും ഈ ഇലകൾ ഉണ്ടാകും. ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
വേര് നീക്കിയ മല്ലിയില