Health

കണ്ണിലെ ഈ ലക്ഷണങ്ങൾ ഇനി ചെറുതായി കാണേണ്ട: കാൻസറിന്‌ വരെ കാരണമാകാം

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കണ്ണ്. കാഴ്ചയാണ് നമ്മുടെ ജീവിതത്തിന് വെളിച്ചത്തെ പകരുന്നത്. കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ എന്നത് വളരെ സത്യമാണ്. അതിനാൽ, കണ്ണിനെന്തെങ്കിലും അസ്വസ്ഥതയോ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ നേത്രരോഗവിദഗ്ദ്ധനെ കാണിക്കണം. പലപ്പോഴും നമ്മൾ പ്രശ്‌നങ്ങളെ അവഗണിക്കുകയും പിന്നീട് അവ നമുക്ക് ചികിത്സയിലൂടെ മാറ്റിയെടുക്കാൻ കഴിയാത്ത രീതിയിലേക്ക് വളരുകയും ചെയ്യും. അത്തരത്തിൽ ഒന്നാണ് കണ്ണിലെ ക്യാൻസർ.

ക്യാൻസർ ഒരു രോഗമാണ് അത് എത്രയും വേഗം കണ്ടുപിടിക്കുന്നുവോ അത്രയും എളുപ്പം ചികിത്സിക്കാം. ക്യാൻസർ വരുമ്പോഴെല്ലാം ശരീരം ചില സൂചനകൾ നൽകുന്നു. ഇവ തിരിച്ചറിയുന്നതിലൂടെ ക്യാൻസറിനെ കുറിച്ച് ജാഗ്രത പുലർത്താം. നേത്ര ക്യാൻസറുമായി ബന്ധപ്പെട്ട ശാരീരിക ലക്ഷണങ്ങളെക്കുറിച്ചാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയുന്നത്. കണ്ണിന് ക്യാൻസറുണ്ടായാൽ ശരീരം ചില സിഗ്നലുകൾ നൽകുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

കാഴ്ച്ചയ്ക്ക് മൂടൽ അനുഭവപ്പെടുന്നു

കാഴ്ച്ചയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഇതിന്റെ ആദ്യലക്ഷണം.നിങ്ങൾക്ക് ശരിക്ക് കാണാൻ കഴിയില്ല.ലൈറ്റ് ഫ്ലാഷുകളോ സ്പോട്ടുകളോ ആകും നിങ്ങൾ കാണുക.നിങ്ങളുടെ കണ്ണിൽ ചെറിയ ഒരു കറുത്ത സ്പോട്ട് അല്ലെങ്കിൽ കണ്ണിന്റെ രൂപത്തിനും വലിപ്പത്തിനും വ്യത്യാസം കാണാം.എന്നാൽ ഇവ എല്ലായ്‌പ്പോഴും കണ്ണിന്റെ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകണമെന്നില്ല.ഇവ പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം

യുവിൽ ക്യാൻസർ/യുവിൽ മെലാനോമ

ഇത് വളരെ സാധാരണയായിട്ടുള്ള പ്രൈമറി ക്യാൻസറാണ്.കണ്ണിലെ കോശങ്ങൾ ട്യൂമറായി മാറുന്നതിനെയാണ് യുവിയാ എന്ന് പറയുന്നത്.ഇതിനു 3 ഭാഗങ്ങളുണ്ട്.കളറുള്ള ഭാഗത്തെ ഐറിസ് എന്നും ഫ്ലൂയിഡ് ഉള്ള ഭാഗത്തെ സിലിയറി എന്നും പറയുന്നു.കോറോയിഡ് ലെയർ ആണ് കണ്ണിനു വേണ്ട രക്തം നൽകുന്നത്.ഈ കോശങ്ങളാണ് മാറ്റം സംഭവിച്ചു ക്യാൻസർ ആയി മാറുന്നത്.

കുട്ടികളിലെ റെറ്റിനോബ്ലാസ്‌റ്റോമ / റെറ്റിനോബ്ലാസ്‌റ്റോമ

ഇത് കുട്ടികളിൽ കാണുന്ന ക്യാന്സറാണ്.അമേരിക്കയിൽ ഓരോ വർഷവും 200 മുതൽ 300 കുട്ടികളിൽ ഇത് കണ്ടെത്തുന്നു.ഇത് സാധാരണ 5 വയസ്സിനു മുൻപാണ് കാണുന്നത്.ഇത് കുഞ്ഞു ഗര്ഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ റെറ്റിന എന്ന കണ്ണിന്റെ പിൻഭാഗത്തു തുടങ്ങുന്നു.കുട്ടി വളരുന്നതിനനുസരിച്ചു കോശങ്ങളായ റെറ്റിനോബ്‌ളാസ്റ്റയും വളർന്നു ക്യാൻസർ ആകുന്നു.ചിലപ്പോൾ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി നോക്കുമ്പോൾ അറിയാൻ കഴിയും.

ലിംഫ്ടിക് സിസ്റ്റം ഇല്ലസ്ട്രേഷൻ / ഇന്ററാക്യൂലർ ലിംഫോമ

നിങ്ങളുടെ ലിംഫ്ടിക് സിസ്റ്റം ലിംങ്ഫുകളാൽ നിർമ്മിതമാണ്.ഈ ഗ്ലാന്റ് അണുക്കളും അഴുക്കും പുറന്തള്ളാൻ സഹായിക്കും.ഇവ പ്രതിരോധശേഷിയുടെ ഭാഗമാണ്.ഇത്തരം ക്യാൻസർ ലിംഫ് നോഡുകളിൽ ആരംഭിക്കുകയും ഇത് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുമാണ്.കാരണം ഇതിന്റെ ലക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെയല്ല

കൺജക്റ്റിവൽ മെലാനോമ ക്ലോസപ്പ്/ കൺജക്റ്റിവൽ മെലാനോമ

ഐബോളിന്റെ പുറത്തെ ലൈനിംഗും ഐലൈഡിന്റെ അകത്തെ ഭാഗത്തെയുമാണ് കൺജക്റ്റിവ എന്ന് പറയുന്നത്.ഈ ലൈനിങ്ങിൽ ക്യാൻസർ വളരുമ്പോഴാണ് ഈ അപൂർവ തരം ക്യാൻസർ ഉണ്ടാകുന്നത്.കണ്ണിൽ കറുത്ത സ്പോട്ടു ഉള്ളതായി കാണാം.ഇത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മറ്റു ശരീര ഭാഗങ്ങളിലും ലിംഫറ്റിക് സിസ്റ്റം വഴി പകരും.

ലാക്രിമൽ ഗ്ലാൻഡ് ക്യാൻസർ

കണ്ണുനീർ ഗ്രന്ഥിയിൽ ട്യൂമർ ആകുന്ന അപൂർവ ക്യാൻസറാണിത്.ഇവയെ ലാക്രിമൽ ഗ്ലാൻഡ് എന്നാണ് പറയുന്നത്.ഇവ നമ്മുടെ കണ്ണിനു മുകളിലും വശങ്ങളിലും കാണുന്നു.30 വയസ്സാകുമ്പോഴാണ് ഇത് സാധാരണ കാണുന്നത്

ഐ ലിഡ് കാർസനൊമാ ക്ലോസപ്പ് /ഐ ലിഡ് ക്യാൻസർ

കൺപോളയുടെ പുറത്തോ അകത്തോ ആകും ഈ ക്യാൻസർ കാണുക.ഇതിൽ ബാസല് സെൽ കാർസനൊമാ ആണ് സാധാരണയായി കാണുന്നത്.ഇത് കൺപോളയുടെ താഴെയാണ് കാണുന്നത് .കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് മൂലമാണ് ഇത് ഉണ്ടാകുന്നത്.കൂടുതൽ വിളറിയ ചർമ്മമുള്ളവരിൽ ഇത് കൂടുതലായി കാണുന്നു.നേരത്തെ കണ്ടുപിടിച്ചാൽ ഇത് ചികിത്സിച്ചു ഭേതമാക്കാവുന്നതാണ്.

സെക്കണ്ടറി ഐ ക്യാൻസർ ടിപ്ച് / സെക്കണ്ടറി ഐ ക്യാൻസർ

പലപ്പോഴും ക്യാൻസർ കണ്ണിൽ തുടങ്ങുന്നതല്ല.മറ്റേതെങ്കിലും ശരീരഭാഗത്തു വന്ന ശേഷം കണ്ണിലേക്ക് പകരുന്നതാണ്.അതിനാൽ ഇതിനെ സെക്കണ്ടറി ക്യാൻസർ എന്ന് പറയുന്നു.സ്ത്രീകളിൽ സ്തന ക്യാൻസറിന് ശേഷവും പുരുഷന്മാരിൽ ശ്വാസകോശ ക്യാൻസറിന് ശേഷവുമാണ് ഇത് കാണുന്നത്.കണ്ണിൽ നിന്നും ചർമ്മം,വൃക്ക,തൈറോയിഡ് അങ്ങനെ പലയിടത്തും വ്യാപിക്കാവുന്നതുമാണ്.