മലബാറിന്റെ വൈകുന്നേരങ്ങളെ മനോഹരമാക്കുന്നതെപ്പോഴും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളുടെ കൊതിയൂറും മണമാണ്. കൂട്ടുകാരുടെയും വീട്ടുകാരുടെയും കൂടെ ഉള്ള സമയം ആസ്വദിക്കാനും ഈ പലഹാരങ്ങൾ വേണം. അത്തരത്തിൽ എല്ലാവരുടെയും പ്രിയപ്പെട്ട കല്ലുമ്മക്കായ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? മലബാറിന്റെ നാവിൽ രുചിയുടെ മേളം തന്നെ തീർത്ത കല്ലുമ്മക്കായ വീട്ടിലും പരീക്ഷിക്കാം.
ചേരുവകൾ
കല്ലുമ്മക്കായ(കടുക്ക)-1 കിലോ
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
സവാള- 3 എണ്ണം
ചെറിയ ഉള്ളി- 3- 4 എണ്ണം
വെളുത്തുള്ളി- 3-4 അല്ലി
ഇഞ്ചി- ഒരു കഷ്ണം
പച്ചമുളക്- 2-3 എണ്ണം
മീറ്റ് മസാല-3 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റുക. ശേഷം കല്ലുമ്മക്കായ നിറച്ച് എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കാം.