ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഇത്രയും വെള്ളം കുടിക്കാത്തവർക്ക് ആണ് നിർജലീകരണം പൊതുവേ സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. നിർജലീകരണം മൂലം ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങൾ എത്തുന്നതിനു മുൻപ് വേണ്ട കാര്യങ്ങൾ ചെയ്യുക. വെള്ളം കുടിക്കുക എന്നല്ലാതെ മറ്റൊരു പോംവഴി ഇതിനില്ല.
നിർജലീകരണത്തിന്റെ (Dehydration) ഫലമായി രക്തധമനികളിലെ ജലത്തിന്റെ അംശം കുറയുകയും രക്തസമ്മർദം താഴുകയും െചയ്യും. തൽഫലമായി ആന്തരികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും തകരാറിലാകുകയും െചയ്യും. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു രോഗിക്ക് തലവേദന, ബോധക്ഷയം, പെരുമാറ്റത്തിലെ വ്യതിയാനങ്ങൾ, പരിസരബോധമില്ലാത്ത അവസ്ഥ എന്നിവയും ചില അവസരങ്ങളിൽ പക്ഷാഘാതത്തിനും ഇടയാക്കാം. രക്താതിമർദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യതയേറുന്നു.
നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ അറിയാം..
നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ശരീരം ചില ലക്ഷണങ്ങളെ പ്രകടമാക്കുന്നു. അതില്‍ ആദ്യത്തേത് നിര്‍ജ്ജലീകരണത്തിന്റെ ഫലമായി പലപ്പോഴു നിങ്ങളുടെ ശരീരം മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു എന്നതണ്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, ഏകദേശം 17 ഔണ്‍സ് വെള്ളം സ്ഥിരമായി കുടിക്കുന്നത് വഴി നിങ്ങളുടെ മെറ്റബോളിസം കൃത്യമാവുന്നു എന്നതാണ്. അത് മാത്രമല്ല വെള്ളം കുടിക്കുന്നത് നിങ്ങളുടെ ലോറി കത്തിച്ച് കളയുന്നതിനും സഹായിക്കുന്നു. അതോടൊപ്പം ശരീരഭാരം കുറക്കുന്നതിനും സാധിക്കുന്നു.
ദഹനപ്രശ്നങ്ങള്‍
നിങ്ങളില്‍ നിര്‍ജ്ജലീകരണമുണ്ടായാല്‍ ശരീരത്തില്‍ ആദ്യത്തെ ലക്ഷണമായി പ്രകടമാവുന്നത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങളാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരമെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. വയറ്റില്‍ നിന്ന് ഭക്ഷണം വന്‍കുടലിലേക്ക് ആഗിരണം ചയ്യുമ്പോള്‍ വെള്ളത്തെ കൂടുതലായി ആഗിരണം ചെയ്യുന്നു. എന്നാല്‍ വെള്ളത്തിന്റെ അളവില്‍ കുറവ് വരുന്നതോടെ പലപ്പോഴും അത് മലബന്ധത്തിലേക്കോ മറ്റ് പ്രശ്നങ്ങളിലേക്കോ നിങ്ങളെ എത്തിക്കുന്നു.
തലവേദന
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് കഴിഞ്ഞാല്‍ പലപ്പോഴും തലവേദന മാറാതെ നില്ക്കുന്നു. കൂടാതെ അതിനൊപ്പം ക്ഷീണം, തലകറക്കം, മറ്റ് ചില പ്രശ്നങ്ങള്‍ എന്നിവയുണ്ടാവുന്നു. പലപ്പോഴും ദാഹം അതികഠിനമായി അനുഭവപ്പെടുന്നു. ഇതെല്ലാം നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളില്‍ മികച്ചതാണ്. കൂടാതെ തലവേദനയെ ഒഴിവാക്കുന്നതിന് വേണ്ടി വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അമിതമായ പ്രശ്നങ്ങള്‍ അലട്ടുന്നുവെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
വര്‍ദ്ധിച്ച വിശപ്പ്
വിശപ്പ് വര്‍ദ്ധിക്കുന്നത് പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ നടക്കുന്ന കാര്യങ്ങളില്‍ ചിലതാണ്. പലപ്പോഴും ഇവരില്‍ പതിവിലും കൂടുതല്‍ വിശപ്പ് അനുഭവപ്പെടാവുന്നതാണ്. അത് മാത്രമല്ല ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിന സഹായിക്കുന്ന ഉപ്പും അന്നജവും കൂടുതല്‍ കഴിക്കുന്നത് വഴി പലപ്പോഴും വെള്ളം കുടിക്കുന്നതിനുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ഈ സമയം ചെയ്യേണ്ട കാര്യം. അതിന് വേണ്ടി പോഷകപാനീയങ്ങളോ ജ്യൂസോ എന്തെങ്കിലും കഴിക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് വഴി ശ്രമിക്കണം.
ക്ഷീണം
നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ക്ഷീണം വര്‍ദ്ധിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിവിധി. കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സമയം കുടിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തില്‍ ഊര്ജ്ജസ്വലത നിലനിര്‍ത്തുന്നതിനും അത് വഴി ദൈനംദിന ജോലികള്‍ ചെയ്യുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷീണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.