ബാലചന്ദ്രമേനോൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിയാണ് ആനി. ബാലചന്ദ്ര മേനോന്റെ അമ്മയാണ് സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് വിരലിലെണ്ണാവുന്ന കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ എല്ലാ കാലത്തും നിലനിൽക്കുന്ന തരത്തിലുള്ള സിനിമകൾ ആയിരുന്നു. സിനിമ മേഖലയിൽ ശക്തമായ രീതിയിൽ നിലനിൽക്കുമ്പോൾ തന്നെയാണ് സംവിധായകനായ ഷാജി കൈലാസുമായി ആനി പ്രണയത്തിൽ ആവുന്നതും അത് വിവാഹത്തിൽ കലാശിക്കുന്നതും.
ഷാജി കൈലാസമായുള്ള വിവാഹത്തിന് ശേഷം ആനി മതം മാറിയതും ശ്രദ്ധ നേടിയിരുന്നു. ആനി എന്ന പേര് മാറ്റി താരം ചിത്ര എന്ന പേരിലേക്ക് മാറുകയും ചെയ്തിരുന്നു. തുടർന്ന് ഒരു മാതൃക കുടുംബിനിയായി ജീവിതം നയിക്കുകയായിരുന്നു താരം ചെയ്തിരുന്നത്. വർഷങ്ങൾക്ക് ശേഷം അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൻ എന്ന പരിപാടിയിലൂടെ തിരിച്ചു വരികയും ചെയ്തിരുന്നു. ആദ്യ സമയങ്ങളിൽ ആനിക്ക് വലിയ സ്വീകാര്യതയായിരുന്നു ഈ പരിപാടിയിലൂടെ ലഭിച്ചത് എങ്കിൽ പിന്നീട് അത് സോഷ്യൽ മീഡിയ ആക്രമണങ്ങളായി മാറുകയായിരുന്നു ചെയ്തത്.
ആനിയുടെ പാലാ സംസാരരീതിയും അതോടൊപ്പം വരുന്ന അതിഥികളോടുള്ള കുലസ്ത്രീ സങ്കൽപ്പരീതിയും അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു ചില ന്യൂജനറേഷൻ ആളുകൾ കമന്റ് ചെയ്തത്. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും സൈബർ ആക്രമണങ്ങളും ഒക്കെ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു ആനി. എന്നാൽ ഇതിനൊന്നും തന്നെ താരം പ്രതികരിച്ചിരുന്നില്ല. നടി നവ്യാ നായർ അതിഥിയായി എത്തിയ സമയം മുതലായിരുന്നു ആനിക്ക് വലിയ തോതിൽ ട്രോളുകൾ ഏൽക്കേണ്ടതായി വന്നിരുന്നത്. പാചകം ചെയ്യാൻ അറിയാമെങ്കിൽ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളു എന്നാണോ എന്ന നവ്യയുടെ ചോദ്യം ആനിയെ ഏയറിലാക്കി എന്ന് പറയുന്നതാണ് സത്യം.
തുടർന്നുവന്ന പല അതിഥികളോടും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ആനി ചോദിച്ചതോടെ ഒരു കുലസ്ത്രീ പട്ടം സ്വന്തമായി ആനി ഉണ്ടാക്കിയെടുക്കുകയാണോ എന്നായിരുന്നു ആളുകൾ ചോദിച്ചിരുന്നത്. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണത്തിന് ഇരയാവുകയാണ് ആനി. അതിഥിയായി നടി ശ്രീധന്യ എത്തിയപ്പോഴായിരുന്നു ആനി ഒരു വീട്ടമ്മ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സംസാരിച്ചത്. ഈ സംസാരരീതി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ധന്യ എന്ന വീട്ടമ്മയെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ആയിരുന്നു താൻ വീട്ടമ്മ ഇതുവരെയും ആയിട്ടില്ല എന്ന് ധന്യ പറഞ്ഞത്.
ഒരു നല്ല വീട്ടമ്മ ആവാനും സമയമെടുക്കുമോ എന്ന് ആനി തിരിച്ചു ചോദിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് വീട്ടമ്മ ആവുന്നത് എന്നും വീട്ടമ്മയുടെ ഡെഫിനിഷൻ അറിയില്ല എന്നും ശ്രീധന്യ പറയുമ്പോൾ തനിക്ക് പരിചിതമായ വീട്ടമ്മയുടെ ഡെഫിനിഷൻ പറഞ്ഞു കൊടുക്കുകയാണ് ആനി ചെയ്യുന്നത്. വീട്ടമ്മ എന്ന് പറഞ്ഞാൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുക വീട്ടുകാര്യങ്ങൾ നോക്കുക കുട്ടികളുടെ കാര്യങ്ങൾ നോക്കുക പിന്നെ നല്ല ആഹാരം ഉണ്ടാക്കിക്കൊടുക്കുക. സന്ധ്യാ നേരത്ത് വിളക്ക് ഒക്കെ കത്തിക്കുക എന്നതാണ് എന്ന് ആനി പറയുന്നു.
കോലോത്ത് ഇങ്ങനെയൊന്നുമില്ലേ എന്നും ധന്യയോട് ആനി ചോദിക്കുന്നുണ്ട്. ഇതിനു താഴെയാണ് സൈബർ ആക്രമണം വലിയതോതിൽ നേടിക്കൊണ്ടിരിക്കുന്നത്. വീണ്ടും കുലസ്ത്രീ പട്ടം എടുത്ത് അണിഞ്ഞല്ലോ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്. വീട്ടമ്മയും പാചകവും അല്ലാതെ മറ്റൊന്നും നിങ്ങൾക്ക് സംസാരിക്കാൻ ഇല്ലേ എന്നും ഈ നൂറ്റാണ്ടിലും സ്ത്രീകൾ ഭർത്താവിനെ മാത്രം നോക്കി ഭർത്താവിന്റെ കാര്യങ്ങൾ ചെയ്തു നല്ല കുടുംബിനി ആവണമെന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു എന്ന് ഒക്കെയാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്.