വ്യക്തിജീവിതത്തെ പറ്റി അധികം സംസാരിക്കാതിരുന്ന നടിയായിരുന്നു അമല പോള്‍. എന്നാല്‍ രണ്ടാമതും വിവാഹിതയായതിന് ശേഷം തന്റെ ജീവിതത്തിലുണ്ടാവുന്ന ചെറിയ കാര്യങ്ങള്‍ പോലും നടി ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഏറ്റവും പുതിയതായി നടി അമ്മയാവാന്‍ പോവുകയാണെന്ന സന്തോഷമാണുള്ളത്. അമല ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. പൂർണ ഗർഭിണിയാണ് അമലയിന്ന്. ഗർഭിണിയാണെങ്കിലും ഫാഷൻ ഷോകളും ആഡ് ഷൂട്ടുകളും സിനിമകളുടെ പ്രൊമോഷനുമാെക്കെയായി താരം തിരക്കിലാണ്.
കഴിഞ്ഞവര്‍ഷം വിവാഹിതയായതിന് തൊട്ടു പിന്നാലെയാണ് താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ആദ്യത്തെ കണ്മണി എത്തുമെന്നും നടി ആരാധകരോടായി വെളിപ്പെടുത്തുന്നത്. അവിടുന്നിങ്ങോട്ട് ഗര്‍ഭകാലം ഏറ്റവും അധികം ആഘോഷമാക്കി മാറ്റാനാണ് അമലയും ഭര്‍ത്താവ് ജഗദ് ദേശായിയും ശ്രമിച്ചത്.
അധികം വൈകാതെ കുഞ്ഞ് പിറക്കുമെന്നാണ് വിവരം. കൗണ്ട് ഡൗൺ ബിഗിൻസ് എന്ന് കുറിച്ച് കൊണ്ട് ഭർത്താവ് ജഗത് ദേശായിയും അമലയുടെ ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ഗർഭിണിയായ തന്റെ അനുഭവങ്ങൾ അമല നേരത്തെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് മാസങ്ങളിൽ അമ്മയല്ലാതെ മറ്റാരുടെ സാമീപ്യവും തനിക്ക് പറ്റില്ലായിരുന്നു. വീട്ടിലെ കുക്ക് ഉണ്ടാക്കുന്ന ഭക്ഷണം പോലും പറ്റില്ല. അമ്മ തന്നെ ഉണ്ടാക്കണം.
നിറവയറുമായി വേദികള്‍ കയറി ഇറങ്ങുകയാണ് അമലയിപ്പോള്. ഈ സമയത്ത് ഇങ്ങനെ നടക്കുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ലേ എന്ന ചോദ്യത്തിന് താനിപ്പോഴും ആക്ടീവാണെന്നാണ് നടി പറയുന്നത്. അങ്ങനെ വേറൊരു കുഴപ്പവും തോന്നാത്തത് കൊണ്ട് വെറുതേ വീട്ടില്‍ ഇരിക്കേണ്ടതില്ലല്ലോ എന്നാണ് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ സംസാരിക്കവേ നടി പറഞ്ഞത്.
‘എനിക്ക് ആക്ടീവായിട്ടാണ് ഇപ്പോഴും ഫീല്‍ ചെയ്യുന്നത്. വേറെ കുഴപ്പമൊന്നുമില്ല, ആക്ടീവായി ഇരിക്കുമ്പോള്‍ വെറുതേ ഒരു പണിയുമെടുക്കാതെ വീട്ടില്‍ ഇരിക്കേണ്ടതില്ലല്ലോ. പ്രഗ്നന്‍സി എന്ന് പറയുന്നത് എന്തോ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണെന്നോ വലിയൊരു ടാസ്ക് ആയിട്ടൊന്നും എനിക്ക് തോന്നുന്നില്ല. ഇപ്പോഴുള്ള ഒരു ഒഴുക്കിന് അനുസരിച്ചങ്ങ് പോകുന്നു. മാത്രമല്ല എനിക്ക് കൂടുതല്‍ ലവ് തോന്നുന്നതും സ്നേഹിക്കപ്പെടുന്നതും ഇപ്പോഴാണ്.
ഈയൊരു എനര്‍ജി സ്വീകരിക്കാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമല്ലേ? അതുപോലെ പോസിറ്റീവ് പ്രെഗ്നന്‍സി മെസേജ് കൂടി എനിക്ക് പങ്കുവെക്കാന്‍ ആഗ്രഹമുണ്ട്. എന്റെ കുറേ സിനിമകള്‍ ഈ സമയത്ത് റിലീസ് ചെയ്യുന്നു. അതിനൊപ്പം പ്രൊമോഷനും ഇവന്റുകളും എല്ലാമൊരു അനുഗ്രഹമായിട്ടേ കാണുന്നുള്ളു. അതൊക്കെ ഞാന്‍ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും’ അമല പറയുന്നു.
രണ്ടാം ട്രെെമസ്റ്ററിലാണ് താൻ ആക്ടീവായി തുടങ്ങിയത്. ഷൂട്ടുംകളും മറ്റുമായി താൻ ഈ മാസങ്ങൾ ചെലവഴിച്ചെന്നും അമല വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് അമല പോൾ വിവാഹിതയായത്. നടിയുടെ രണ്ടാം വിവാഹമാണിത്. സംവിധായകൻ എഎൽ വിജയ്നെയാണ് അമല ആദ്യം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. 2014 ൽ വിവാഹിതരായ ഇവർ 2017 ൽ വേർപിരിഞ്ഞു. നടി അഭിനയ രംഗത്ത് തുടരുന്നതിൽ വിജയുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്തകൾ.
വിജയും രണ്ടാമത് വിവാഹിതനായി. ആർ ഐശ്വര്യ എന്നാണ് ഭാര്യയുടെ പേര്. 2019 ൽ വിവാഹിതരായ ഇവർക്ക് ഒരു മകനുമുണ്ട്. കരിയറിൽ ഇടവേളയെടുത്തിരുന്ന അമല അടുത്ത കാലത്താണ് വീണ്ടും സജീവമായത്. ഇതിനിടെയാണ് നടി വിവാഹിതയായതും ഗർഭിണിയായതും. അമ്മയായ ശേഷവും നടി കരിയറിൽ തുടരും. അമലയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലെവൽ ക്രോസ് ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ. ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. ആടുജീവിതമാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.