Health

തടി കുറയ്ക്കാന്‍ ചപ്പാത്തി ആണോ കഴിക്കുന്നത് ?: ഏതു തരം ചപ്പാത്തി കഴിക്കണമെന്നറിയാമോ ?

ഒരു ചപ്പാത്തിയിൽ ഏകദേശം 80-100 കാലറി

തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും ചപ്പാത്തി കഴിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ചപ്പാത്തി നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ടോ? ശരീരഭാരം നിയന്ത്രിക്കാൻ ഏതു കുടി കൊണ്ട് ഉണ്ടാക്കിയ ചപ്പാത്തിയാണ് നല്ലത് എന്നറിയാമോ? നാലു വ്യത്യസ്ത ചപ്പാത്തികളും അവയുടെ പോഷക ഗുണങ്ങളും പരിചയപ്പെടാം..

1. റാഗി ചപ്പാത്തി (ഫിംഗർ മില്ലറ്റ്):

കാലറി: ഒരു റൊട്ടിയിൽ ഏകദേശം 80-90 കാലറി.

ഗുണങ്ങള്‍ : കാൽസ്യം, ഭക്ഷണ നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാല്‍ സമൃദ്ധം. കാൽസ്യം അധികമായി കഴിക്കേണ്ടവർക്ക് ഇത് നല്ലതാണ്.

ആര്‍ക്കാണ് അനുയോജ്യം: മൊത്തത്തിലുള്ള പോഷകാഹാരം, അസ്ഥികളുടെ ആരോഗ്യം, പ്രമേഹം നിയന്ത്രിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക്

2. മൾട്ടിഗ്രെയിൻ ചപ്പാത്തി:

കാലറി: ഒരു ചപ്പാത്തിയിൽ ഏകദേശം 80-100 കാലറി.

ഗുണങ്ങള്‍: വ്യത്യസ്ത ധാന്യങ്ങളുടെ മിശ്രിതമായതിനാല്‍ കൂടുതല്‍ പോഷകങ്ങള്‍ നൽകുന്നു, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ ഇതില്‍ ധാരാളമുണ്ട്.

3. ജോവർ ചപ്പാത്തി :

കാലറി: ഒരു ചപ്പാത്തിയിൽ ഏകദേശം 50-60 കാലറി.

ഗുണങ്ങള്‍ : ഗ്ലൂറ്റൻ-ഫ്രീ, ഉയർന്ന ഡയറ്ററി ഫൈബർ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക.
ആര്‍ക്കാണ് അനുയോജ്യം: ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി ഉള്ള വ്യക്തികള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവും കലോറി ഉപഭോഗവും നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നവര്‍ക്കും

4. ആട്ട ചപ്പാത്തി(ഗോതമ്പ്)

കാലറി: ഒരു ചപ്പാത്തിയിൽ ഏകദേശം 70-80 കാലറി.

ഗുണങ്ങള്‍: എളുപ്പത്തില്‍ ലഭ്യമാണ്, നല്ല അളവിൽ ഭക്ഷണ നാരുകൾ, ബി വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.
ആര്‍ക്കാണ് അനുയോജ്യം: എളുപ്പത്തിൽ ലഭിക്കുന്നതും പോഷക സാന്ദ്രമായതുമായ ഓപ്ഷൻ തിരയുന്നവർക്ക്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവയില്‍ ഏറ്റവും മികച്ചത് ജോവര്‍ ചപ്പാത്തിയാണ്. ഇതിന്‍റെ ഉയര്‍ന്ന അളവിലുള്ള നാരുകളും ഗ്ലൂട്ടൻ ഫ്രീ സവിശേഷതയും കാരണം, പെട്ടെന്ന് വിശപ്പ്‌ ശമിപ്പിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ദഹന ആരോഗ്യത്തിനും സഹായിക്കുന്നു. ഈ സവിശേഷതകള്‍ ഭാരം കുറയ്ക്കുന്നതിന് ജോവര്‍ കൊണ്ടുള്ള ചപ്പാത്തിയെ ഏറ്റവും അനുയോജ്യമാക്കുന്നു എന്ന് രുചിത പറയുന്നു.