Celebrities

സിബിനൊപ്പം നിന്നതിന് ആര്യയ്ക്ക് പണിപോകുന്നു ?: ഏഷ്യാനെറ്റിലെ ആ പരിപാടിയിൽ ഇനി രഞ്ജിനി ?

കാഞ്ചീപുരം എനിക്കൊരു ഇന്ധനം പോലെയാണ്.

നടിയായും അവതാരകയായും തിളങ്ങിയ താരമാണ് ആര്യ. ബഡായി ബഡായി ബംഗ്ലാവിലെ പ്രകടനത്തിന് നടി കയ്യടി നേടുകയും ചെയ്തു. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലായിരുന്നു ആര്യ മത്സരിച്ചത്. മാത്രമല്ല ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയിലും ആര്യ അവതാരകയായി എത്തിയിരുന്നു. ഇതും വലിയ പ്രശംസ നേടിയെടുത്തു.

നിലവില്‍ ആറാമത്തെ സീസണ്‍ എത്തിയെങ്കിലും ആര്യയുടെ പേരുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അതില്‍ പ്രധാന കാരണം വൈഡ് കാര്‍ഡും അകത്തേക്ക് പ്രവേശിച്ച സിബിന്‍ ആണ്. ഒരു ടെലിവിഷന്‍ സംഗീത പരിപാടിയിലൂടെ സുഹൃത്തുക്കളായവരാണ് സിബിനും ആര്യയും. ആര്യ അവതാരകയായപ്പോള്‍ സിബിന്‍ ആര്‍ ജെ ആയി അവിടെ വര്‍ക്ക് ചെയ്തിരുന്നു. ഇത്തവണ ബിഗ് ബോസിലേക്ക് സുഹൃത്ത് പോകുന്നതിനെപ്പറ്റി നടി പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ചര്‍ച്ചയായത്.

ഇടയ്ക്ക് ഈ പരിപാടിയില്‍ നിന്നും ആര്യയെ മാറ്റി മറ്റ് ചിലര്‍ എത്തുകയും ചെയ്തു. ഇപ്പോഴിതാ ഷോയെ പറ്റി നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യ. വ്യക്തി ജീവിതത്തെ പറ്റിയും പ്രൊഫഷണല്‍ ലൈഫിനെ പറ്റിയുമൊക്കെ നിരവധി ചോദ്യങ്ങളാണ് ആര്യയോട് പലരും ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരങ്ങള്‍ നടി പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇനി സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ ചേച്ചി പോകുമോ (ഉണ്ടാകുമോ) എന്ന് ഒരാള്‍ ആര്യയോട് ചോദിച്ചത്.

‘എന്റെ ഭാഗത്ത് നിന്നും ആ ഷോ യുടെ ഭാഗമാവുന്നതിന് എന്ത് കുഴപ്പമാണുള്ളത്. അതെന്റെ ജോലിയാണ്. എന്റെ ജോലി ഞാനേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. രഞ്ജിനി ചേച്ചി ലാല്‍ സാറിന്റെ പിറന്നാള്‍ എപ്പിസോഡ് അവതാരകയായി പോയത് ചാനല്‍ എന്നോട് ചെയ്ത മധുര പ്രതികാരമാണെന്ന് ദിയ സന അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു.

അവര്‍ പറഞ്ഞത് ശരിയാണെങ്കില്‍ അവര്‍ക്ക് എന്നോട് വെറുപ്പ് തോന്നുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അടുത്തിടെ ഞാന്‍ ചാനലിന്റെ ഹെഡ് ആയ കിഷന്‍ സാറുമായി സ്റ്റാര്‍ട്ട് മ്യൂസിക്കിനെ പറ്റി സംസാരിച്ചിരുന്നു. അതിന്റെ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അപ്‌ഡേഷന്‍ അറിയിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ചാനല്‍ ഹെഡിനെയോഅതോ ദിയ സനയെയോ? ഇവിടെയിപ്പോള്‍ ആരെ വിശ്വസിക്കണമെന്ന് എനിക്ക് അറിയില്ല. ആ പരിപാടി ലോഞ്ച് ആയി കഴിയുമ്പോള്‍ നമുക്കെല്ലാത്തിനുമുള്ള ഉത്തരം കിട്ടുമെന്ന് എനിക്ക് തോന്നുന്നു’, എന്നും ആര്യ പറയുന്നു.

കാഞ്ചീപുരം എന്ന ആര്യയുടെ സാരി ബിസിനസ് തുടങ്ങിയത് ശരിയായ തീരുമാനമാണെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്നും ഒരാള്‍ ചോദിച്ചിരുന്നു. ‘ഇരുന്നൂറ് ശതമാനവും അത് ശരിയായ തീരുമാനമായിരുന്നു. മീഡിയ ഫീല്‍ഡ് എന്ന് പറയുന്നത് പ്രവചിക്കാന്‍ പറ്റാത്ത കാര്യമാണ്.

ഇന്‍ഡസ്ട്രിയില്‍ അടുത്തതായി എന്താണ് സംഭവിക്കാന്‍ പോവുക എന്ന് നമുക്ക് അറിയാന്‍ പറ്റില്ല. അതുകൊണ്ട് കാഞ്ചീപുരം എനിക്കൊരു ഇന്ധനം പോലെയാണ്. അതുപോലെ എല്ലാവര്‍ക്കും എന്നെ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്യാമെന്നും ആര്യ പറയുന്നു.