ഇന്ന് നമ്മുടെ വിപണിയിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളിലും മായം കൂടുതലായി ഉണ്ട് പലപ്പോഴും നമ്മൾ വാർത്തകൾ കേൾക്കുന്നതാണ് നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ മായം കണ്ടെത്തിയെന്ന് അടുക്കളയിലേക്ക് ഉപയോഗിക്കുന്ന ആഹാരങ്ങളിലും പലപ്പോഴും മായം കണ്ടെത്തി എന്നുള്ള വാർത്തകൾ ശ്രദ്ധ നേടാറുണ്ട് അത്തരം വാർത്തകൾ കേൾക്കുമ്പോൾ കുറച്ചെങ്കിലും നമ്മളൊന്ന് ഭയക്കുന്നതും സ്വാഭാവികമായ കാര്യമാണ് ഇപ്പോൾ ഇത് അത്തരത്തിൽ വെളിച്ചെണ്ണയിലെ മായം തിരിച്ചറിയാനുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് ഏറ്റവും കൂടുതൽ കേൾക്കുന്ന വാർത്ത വെളിച്ചെണ്ണയുടെയും മുളകുപൊടിയുടെയും കാര്യം ആയിരിക്കും
നമ്മൾ വീട്ടിൽ വാങ്ങുന്ന വെളിച്ചെണ്ണയിൽ മായം കലരുവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാൽ ഫ്രിഡ്ജിന്റെ സഹായത്തോടെ വളരെ പെട്ടെന്ന് തന്നെ ഇതിലെ മായം നമുക്ക് കാണാൻ സാധിക്കും ഇതിനായി ആദ്യം ചെയ്യേണ്ടത് നിറമില്ലാത്ത ഒരു ചില്ല് ഗ്ലാസിൽ കുറച്ചു വെളിച്ചെണ്ണ എടുത്ത് നമ്മൾ ഫ്രിഡ്ജിൽ അരമണിക്കൂറോളം സൂക്ഷിക്കുക എന്നതാണ് ഒരിക്കലും ഇത് ഫ്രീസറിനുള്ളിൽ വയ്ക്കാൻ പാടില്ല അല്ലാതെ ഫ്രിഡ്ജിൽ വയ്ക്കുകയാണ് വേണ്ടത് ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ അതിനെ കൂടുതൽ നിറം ഉണ്ടായിരിക്കില്ല ഇത് കുഴപ്പമില്ലാത്ത മായം കലരാത്ത വെളിച്ചെണ്ണ ആണെങ്കിൽ അത് കട്ടയായിട്ടുണ്ടാവും
അതല്ല വെളിച്ചെണ്ണയിൽ എന്തെങ്കിലും മായം കലരുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും എണ്ണകൾ ഈ വെളിച്ചെണ്ണയുമായി കലരുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവ വേറിട്ട് നിൽക്കുകയും നിറവ്യത്യാസം കാണിക്കുകയും ചെയ്യുന്നത് നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും ഫ്രിഡ്ജിന്റെ സഹായം പോലെ തന്നെ നമുക്ക് വെണ്ണ ഉപയോഗിച്ച് വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ സാധിക്കും വെളിച്ചെണ്ണയിലേക്ക് അല്പം മഞ്ഞ വെണ്ണ ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്, ആ സമയത്ത് വെളിച്ചെണ്ണയുടെ നിറം ചുവപ്പ് ആവുകയാണെങ്കിൽ അതിനർത്ഥം കെമിക്കൽ പെട്രോളിയം ഇതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ്
അതുപോലെതന്നെ വെളിച്ചെണ്ണയുടെ ഗന്ധം നമുക്ക് മായം ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ സാധിക്കും മായം കലരാത്ത എണ്ണയാണെങ്കിൽ അവയ്ക്ക് ചെറിയ ഗന്ധം
മാത്രമായിരിക്കും ഉണ്ടാവുക അതിന് വിപരീതമായി രൂക്ഷമായ ഗ്രന്ഥമാണ് അവയ്ക്ക് ഉള്ളതെങ്കിൽ ഉറപ്പിച്ച ഇത് മായം കെമിക്കലുകൾ ഉള്ള എണ്ണയാണ് എന്ന് മറ്റൊന്ന് ഒരു വെള്ള പേപ്പറിൽ എണ്ണ ഒഴിച്ചുകൊണ്ട് എണ്ണയിലെ മായം കണ്ടുപിടിക്കാൻ സാധിക്കും ആദ്യം കുറച്ച് വെള്ള പേപ്പർ എടുത്ത് അതിൽ എണ്ണയൊഴിച്ച് ഉണങ്ങാൻ വയ്ക്കുക എന്നതാണ് ഒരേ രീതിയിലാണ് ഈ എണ്ണം പേപ്പറിൽ പടരുന്നത് എങ്കിൽ വെളിച്ചെണ്ണ ശുദ്ധമാണ് അതുപോലെതന്നെ നിറം വച്ചും എണ്ണയിൽ ഉള്ള മായം കണ്ടുപിടിക്കാൻ സാധിക്കും കൂടുതൽ മഞ്ഞ നിറമുള്ളതാണ് എണ്ണ എങ്കിൽ അതിനർത്ഥം ഒരു പദാർത്ഥം എണ്ണയിൽ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ്
ഇത്തരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുകയാണെങ്കിൽ അത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് എന്നുകൂടി മനസ്സിലാക്കണം പലപ്പോഴും ഇത്തരം എണ്ണകൾ ഉപയോഗിച്ചുള്ള ഭക്ഷണരീതി നമ്മെ വലിയ അപകടത്തിലേക്ക് തന്നെയാണ് കൊണ്ടുവന്ന എത്തിക്കുന്നത് കാൻസർ അടക്കമുള്ള രോഗങ്ങൾ ഇത് മുഖേന ഉണ്ടാവാനുള്ള സാധ്യത വളരെ വലുതാണ് വെളിച്ചെണ്ണ വാങ്ങുമ്പോൾ ഇനി കൃത്യമായ രീതിയിൽ തന്നെ ശ്രദ്ധിച്ചതിനുശേഷം വാങ്ങുന്നതായിരിക്കും കൂടുതൽ ഉത്തമം ഇല്ലായെങ്കിൽ പലപ്പോഴും നമ്മൾ വലിയ തോതിൽ തന്നെ രോഗങ്ങൾക്ക് അടിമയായി പോകാം ഇത്തരം വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന ഭക്ഷണം കൊച്ചു കുട്ടികൾ അടക്കം നൽകുന്നത് ആരോഗ്യം നഷ്ടമാവാൻ കാരണമാകും അതുപോലെ കുട്ടികളിലെ പൊണ്ണത്തടി പോലെയുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാം