Celebrities

ഒന്നാം സ്ഥാനത്ത് നിന്ന് നയന്‍സ് ഔട്ട്; പകരം എത്തിയ പ്രിയ നായിക ആര്?

ഏപ്രിലില്‍ തമിഴകത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നയന്‍താര രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. നടി തൃഷയാണ് നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. മെയിലെ ഓര്‍മാക്‌സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയിലാണ് തൃഷ ഒന്നാമത് എത്തിയത്.

തെന്നിന്ത്യയുടെ പ്രിയങ്കരിയായ തൃഷ നിരവധി സിനിമകളിലാണ് നായികയായി ചിത്രീകരണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ മഗിഴ് തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയില്‍ തൃഷ നായികയാകുന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുകയും ജനപ്രീതിയില്‍ മുന്നിലെത്താനും സാധിക്കുന്നു.

തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് സാമന്ത ആണ്. കീര്‍ത്തി സുരേഷാണ് നാലാം സ്ഥാനത്തെന്നാണ് താരങ്ങളുടെ പട്ടിക. കീര്‍ത്തി സുരേഷ് വേഷമിട്ടതില്‍ സൈറാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ നടി കീര്‍ത്തി സുരേഷ് പൊലീസ് കഥാപാത്രമായിരുന്നു എന്ന ഒരു പ്രത്യേകതയുമുണ്ട്.

തൊട്ടു പിന്നില്‍ തമന്നയാണ്. ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് സായ് പല്ലവിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രശ്മിക മന്ദാന ഒമ്പതാം സ്ഥാനത്തും താരങ്ങളില്‍ ജനപ്രീതിയില്‍ ശ്രുതി ഹാസന്‍ തമിഴ്‌നാട്ടില്‍ പത്താമതും എത്തിയിരിക്കുന്നുവെന്നാണ് ഓര്‍മാക്‌സ് മീഡിയയുടെ റിപ്പോര്‍ട്ട്.