Celebrities

നയന്‍താരയുടെ മുടി വെട്ടിക്കൊടുക്കുന്ന ആര്യ; വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മുടി വെട്ടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അത് ഇപ്പോ എന്താണിത്ര വയറല്‍ എന്നാണോ? കാരണം മുടി വെട്ടി കൊടുക്കുന്നത് തമിഴ് നടന്‍ ആര്യയാണ് എന്നാണ് ഒറ്റ നോട്ടത്തില്‍ കാണുന്നവര്‍ക്ക് തോന്നുക. മലസിലായില്ലേ? അതായത് ഇവിടുത്തെ താരവും എഐ തന്നെ.

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഇതെന്തു കഥ? ഇത് ഏത് സിനിമയിലെ രംഗമാണ്? എന്നൊക്കെ തോന്നിപ്പോകും. പിന്നെ സൂക്ഷിച്ച് നോക്കിയാല്‍ കാര്യം പിടികിട്ടും. എന്തായാലും വീഡിയോ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വീഡിയോ ഒര്‍ജിനലാണെന്നു തെറ്റിദ്ധരിച്ചവരും ഏറെയാണ്. വീഡിയോ ഒറിജിനലാണെന്നും എന്നാല്‍ മുടി വെട്ടി കൊടുക്കുന്നത് ആര്യയുടെ അപരന്‍ ആണെന്നും കരുതിയവര്‍ ഉണ്ട്. ആര്യക്ക് ഇജ്ജാതി അപരന്‍ ഉണ്ടോ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

രാജാറാണി ഉള്‍പ്പെടെയുള്ള നാലോളം ഹിറ്റ് ചിത്രങ്ങളില്‍ ആര്യയും നയന്‍താരയും ജോഡികളായി അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമാണ് രാജാറാണി. ആറ്റ്ലി ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. എആര്‍ മുരുഗദോസ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ആര്യ , ജയ് , നയന്‍താര , നസ്രിയ നസിം എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സത്യരാജ് , സന്താനം , സത്യന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2013 സെപ്തംബര്‍ 27-ന് റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്.