ആരോഗ്യപ്രശ്നങ്ങള്‍ മൂലമോ അല്ലെങ്കില്‍ അമിതമായ സമ്മര്‍ദ്ദം മൂലമോ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും 24 മണിക്കൂര്‍ കാലയളവില്‍ 7 മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ 70 ശതമാനത്തിലധികവും 8 മണിക്കൂറില്‍ താഴെ ഉറങ്ങുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു. സമ്മര്‍ദ്ദം, തിരക്കേറിയ ഷെഡ്യൂളുകള്‍, മറ്റ് അസൗകര്യങ്ങള്‍ എന്നിവ കാരണം മിക്ക ആളുകള്‍ക്കും ഇടയ്ക്കിടെ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ,് ഊര്‍ജ്ജം മാനസികാവസ്ഥ, ഏകാഗ്രത, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കും. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി ഒരു പരിധി വരെ ഉറക്കമില്ലായ്മയില്‍ നിന്ന് രക്ഷ നേടാം. നിങ്ങള്‍ക്ക് ഉറക്ക തകരാറുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ ഉടന്‍ തന്നെ രോഗനിര്‍ണം നടത്തി ചികിത്സ സ്വീകരിക്കേണ്ടതാണ്. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ഇത് കൂടുതല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അവ നിങ്ങളുടെ ജോലിയെ ബാധിക്കുകയും ബന്ധങ്ങളില്‍ പിരിമുറുക്കം ഉണ്ടാക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ നശിപ്പിക്കുകയും ചെയ്യും.
വിവിധ തരത്തിലുള്ള ഉറക്കമില്ലായ്മകള്‍ എന്തൊക്കെയാണ്?
1. ഇന്‍സോമ്നിയ
ഉറക്കമില്ലായ്മ എന്നാല്‍ ഉറങ്ങാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും, ഹോര്‍മോണുകള്‍, അല്ലെങ്കില്‍ ദഹനപ്രശ്നങ്ങള്‍ എന്നിവയാല്‍ ഇങ്ങനെ ഉണ്ടാകാം. ഇത് ഒരു രോഗ ലക്ഷണവുമാകാം. കൂടാതെ ഉറക്കമില്ലായ്മ നിങ്ങളുടെ ആരോഗ്യത്തിന് പല രീതിയിലുളള പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചേക്കാം. അവയില്‍ ചിലതാണ്; വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷോഭം
ശരീര ഭാരം കൂടുക തുടങ്ങിയവ. അമേരിക്കയില്‍ മുതിര്‍ന്നവരില്‍ 50 ശതമാനം ആളുകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇത് അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായമായവരിലും സ്ത്രീകളിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു.
ഉറക്കമില്ലായ്മയെ മൂന്നായി തരംതിരിക്കുന്നു:
ഒരു മാസത്തോളം ഉറക്കമില്ലായ്മ പതിവായി ഉണ്ടാകുന്നത്
ഉറക്കമില്ലായ്മ ഇടയ്ക്കിടെ ഉണ്ടാകുന്നത്
ഏതാനും രാത്രികള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഉറക്കമില്ലായ്മ
2. സ്ലീപ്പ് അപ്നിയ
ഉറക്കത്തില്‍ ശ്വാസോച്ഛ്വാസം തടസപ്പെടുന്നതാണ് സ്ലീപ്പ് അപ്നിയയുടെ ലക്ഷണം. ശരീരത്തില്‍് ഓക്സിജന്റെ അളവ് കുറയുന്ന ഗുരുതരമായ രോഗാവസ്ഥയാണിത്. രാത്രിയില്‍ ഉണരാനും ഇത് കാരണമാകും. ഇത് രണ്ട് തരം ഉണ്ട്; ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ- ശ്വാസനാളത്തിന്റെ വിടവില്‍ തടസം ഉണ്ടാകുകയാണെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സെന്‍ട്രല്‍ സ്ലീപ് അപ്നിയ- തലച്ചോറും നിങ്ങളുടെ ശ്വാസം നിയന്ത്രിക്കുന്ന പേശികളും തമ്മിലുള്ള ബന്ധത്തില്‍ തടസമുണ്ടാകുന്ന അവസ്ഥ.
3. പാരസോംനിയാസ്
ഉറക്കത്തില്‍ അസാധാരണമായ ചലനങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും കാരണമാകുന്ന അവസ്ഥ. ഉറക്കത്തില്‍ നടക്കുക,സംസാരിച്ചുകൊണ്ട് ഉറങ്ങുക,തേങ്ങല്‍,പേടിസ്വപ്നങ്ങള്‍,കിടക്കയില്‍ മൂത്രമൊഴിക്കല്‍,പല്ലുകള്‍ പൊടിക്കുന്നു അല്ലെങ്കില്‍ താടിയെല്ല് ഞെരുക്കുന്നു തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
4. റെസ്റ്റ്ലസ് ലെഗ് സിന്‍ഡ്രോം
വിശ്രമമില്ലാതെ കാലുകള്‍ ചലിപ്പിക്കുന്ന അവസ്ഥയാണിത്. ഈ ലക്ഷണങ്ങള്‍ പകല്‍ സമയത്ത് ഉണ്ടാകുമെങ്കിലും, രാത്രിയിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി), പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയുള്‍പ്പെടെയുള്ള ചില ആരോഗ്യപ്രശ്നങ്ങളുമായി ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു.
5. നാര്‍കോലെപ്സി
ഉണര്‍ന്നിരിക്കുമ്പോള്‍ സംഭവിക്കുന്ന ‘സ്ലീപ്പ് അറ്റാക്ക്’ ആണ് നാര്‍കോലെപ്സിയുടെ ലക്ഷണം. ഇത് മൂലം നിങ്ങള്‍ക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയും മുന്നറിയിപ്പില്ലാതെ ഉറങ്ങാനുളള തോന്നല്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇത് ഉറക്കമുണര്‍ന്നതിന് ശേഷം നിങ്ങള്‍ക്ക് ശാരീരികമായി നീങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു.
ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
ഉറങ്ങുന്നതിനുളള ബുദ്ധിമുട്ട്
പകല്‍ ക്ഷീണം
പകല്‍ ഉറങ്ങാനുള്ള ശക്തമായ ആഗ്രഹം
അസാധാരണമായ ശ്വസനരീതികള്‍
ഉറങ്ങുമ്പോള്‍ നീങ്ങാനുള്ള അസാധാരണമായ അല്ലെങ്കില്‍ അസുഖകരമായ പ്രേരണകള്‍
നിങ്ങളുടെ ഉറക്കം/ഉണര്‍വ് സമയക്രമത്തില്‍ ബോധപൂര്‍വമല്ലാത്ത മാറ്റങ്ങള്‍
ക്ഷോഭം അല്ലെങ്കില്‍ ഉത്കണ്ഠ
ഏകാഗ്രതയുടെ അഭാവം
വിഷാദം
ഭാരം കൂടുന്നു
ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നത് എന്താണ്?
മിക്കവരിലും ആരോഗ്യപ്രശ്നങ്ങളുടെ ഫലമായി ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. കൂടാതെ അലര്‍ജി, ശ്വസന പ്രശ്നങ്ങള്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, സന്ധിവാതം, സമ്മര്‍ദ്ദവും ഉത്കണ്ഠയും തൂടങ്ങിയവയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകാറുണ്ട്.
ഉറക്കമില്ലായ്മ എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്?
പോളിസോമ്നോഗ്രഫി- ഓക്സിജന്റെ അളവ്, ശരീര ചലനങ്ങള്‍, മസ്തിഷ്ക തരംഗങ്ങള്‍ എന്നിവ ഉറക്കത്തെ എങ്ങനെ തടസ്സപ്പെടുത്തുന്നു എന്ന് നിര്‍ണ്ണയിക്കുന്ന ഒരു ലാബ് പഠനമാണിത്.
ഇലക്ട്രോഎന്സഫാലോഗ്രാം- തലച്ചോറിലെ വൈദ്യുത പ്രവര്‍ത്തനം വിലയിരുത്തുകയും ഈ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഒരു പരിശോധനയാണിത്. ഇത് പോളിസോംനോഗ്രാഫിയുടെ ഭാഗമാണ്.
മള്‍ട്ടിപ്പിള്‍ സ്ലീപ്പ് ലേറ്റന്‍സി ടെസ്റ്റ്- പകല്‍ സമയത്തെ ഉറക്കം പരിശോധിക്കുന്ന രീതിയാണിത്.
ഉറക്കമില്ലായ്മ എങ്ങനെയാണ് ചികിത്സിക്കുന്നത്?
1. മെഡിക്കല്‍ ചികിത്സകള്‍
വൈദ്യചികിത്സയില്‍ ഇനിപ്പറയുന്നവയില്‍ ഏതെങ്കിലും ഉള്‍പ്പെട്ടേക്കാം; ഉറക്കഗുളിക, ഏതെങ്കിലും അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍, ശ്വസന ഉപകരണം
2. ജീവിതശൈലി ക്രമീകരണങ്ങള്‍
നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും മത്സ്യവും ഉള്‍പ്പെടുത്തുക, പഞ്ചസാരയുടെ അളവ് കുറയ്ക്കുക, വ്യായാമം ചെയ്യുന്നതിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു. ഒരു സാധാരണ സ്ലീപ്പിംഗ് ഷെഡ്യൂള്‍ സൃഷ്ടിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. ഉറങ്ങുന്നതിന് മുമ്പ് കുറച്ച് വെള്ളം കുടിക്കുക, നിങ്ങളുടെ കഫീന്‍ ഉപഭോഗം പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് ഉച്ചകഴിഞ്ഞ് അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം കുറക്കുക, ഉറങ്ങുന്നതിന് മുമ്പ് കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുക
നിങ്ങളുടെ ഡോക്ടറുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തും.