പലപ്പോഴും രാവിലെ ഉണരുവാനും എവിടെയെങ്കിലും യാത്ര പോയി തിരികെ വരുമ്പോൾ ജോലികൾ ചെയ്യുവാനും ഒക്കെ നമുക്ക് ക്ഷീണം ആയിരിക്കും ഈ ക്ഷീണത്തിൽ നിന്നും അകലാൻ വേണ്ടി നമ്മൾ പലപ്പോഴും കുളിക്കുകയും അല്ലെങ്കിൽ ഒരു ചായ കുടിക്കുകയും ഒക്കെ ചെയ്യും എന്നാൽ ഇനി മുതൽ ഇതൊന്നും ചെയ്തില്ലെങ്കിലും ചില പഴങ്ങൾ കഴിച്ചാൽ ഈ ക്ഷീണം നമ്മളെ പൂർണ്ണമായും മാറ്റിക്കളയും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ക്ഷീണം വരികയാണെങ്കിൽ കഴിക്കാൻ പറ്റിയ ചില പഴങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്
അവയിൽ ആദ്യം തന്നെ പറയുന്നത് നമ്മുടെ എല്ലാവരുടെയും വീടുകളിലുള്ള വാഴപ്പഴത്തെ കുറിച്ചാണ് ക്ഷീണം അകറ്റുവാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വാഴപ്പഴം എന്ന് പറയുന്നത് അതിന് കാരണം ഇതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ തന്നെയാണ് പ്രകൃതിദത്തമായ അളവിൽ പഞ്ചസാര നാരികൾ പൊട്ടാസ്യം തുടങ്ങിയവയൊക്കെ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ശരീരത്തിൽ ഊർജ്ജം വർദ്ധിപ്പിക്കാൻ ഒരുപാട് സഹായിക്കുന്നുണ്ട് ഒപ്പം തന്നെ ഈ ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ സന്തുലിതാവസ്ഥയിൽ എത്തുവാനും വാഴപ്പഴം സഹായിക്കുന്നു
മറ്റൊന്ന് കിവിയാണ് കിവി എന്ന പഴം ഇഷ്ടമുള്ളവർ അധികം ഉണ്ടാവില്ല കാരണം അല്പം പുളിപ്പ് കൂടി ചേർന്ന ഒരു രുചിയാണ് അതിന് എന്നതുകൊണ്ട് പലർക്കും ഈ ഒരു പഴത്തോട് ഇഷ്ടം കാണില്ല എന്നാൽ വിറ്റാമിൻ സി ഫൈബർ തുടങ്ങിയ നിരവധി ആരോഗ്യഗുണമുള്ള വസ്തുക്കളാൽ സമ്പന്നമായ ഒന്നാണ് കിവി എന്ന് പറയുന്നത് പോരാത്തതിന് ഇതിൽ പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും രോഗപ്രതിരോധ പ്രവർത്തനത്തിൽ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് കിവി
മറ്റൊന്ന് ആപ്പിൾ ആണ് ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാൻ സാധിക്കുമെന്ന് പണ്ടുമുതൽ തന്നെ നമ്മൾ കേട്ടിട്ടുള്ള ഒരു കാര്യമാണ് അതുപോലെതന്നെ നാരുകൾ ആലിമിലും പ്രകൃതിദത്തമായ നാരുകളാലും പഞ്ചസാരയാലുമൊക്കെ സമ്പന്നമായ ഒന്നാണ് ആപ്പിൾ എന്ന് പറയുന്നത് ശരീരത്തിന് സുസ്ഥിരമായ ഒരു ഊർജ്ജമാണ് ആപ്പിൾ നൽകുന്നത് അതുകൊണ്ടുതന്നെ ഈ പഴവും ക്ഷീണം അകറ്റുന്ന പഴങ്ങളുടെ കൂട്ടത്തിലാണ് ശ്രദ്ധ നേടുന്നത് മറ്റൊന്ന് നമുക്കെല്ലാവർക്കും സുപരിചിതമായ ഓറഞ്ച് ആണ്
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം അതോടൊപ്പം തന്നെ പ്രകൃതിദത്തമായ പഞ്ചസാരയും ഇതിൽ അടങ്ങിയിട്ടുണ്ട് ശരീരത്തിനു ഉന്മേഷം നൽകാൻ ഇവ സഹായിക്കാറുണ്ട് രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുവാനും ശരീരത്തെ അണുബാധകളിൽ നിന്ന് അടക്കം സംരക്ഷിക്കുവാനും ഇവയ്ക്ക് സാധിക്കും മറ്റൊന്ന് നമ്മുടെയെല്ലാം പ്രിയപ്പെട്ട നാടൻ മാമ്പഴമാണ് വിറ്റാമിനുകളും ധാതുക്കളും ഒക്കെ ഒരുപാട് അടങ്ങിയിട്ടുള്ള ഒന്നാണ് മാമ്പഴം എന്ന് പറയുന്നത് അതോടൊപ്പം പ്രകൃതിദത്തമായ പഞ്ചസാരയും ഇവയിൽ അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുന്നതോടെ ശരീരത്തിന് ഊർജ്ജം ലഭിക്കുന്നതായി കാണാം ഇവ ആരോഗ്യത്തിന് വളരെയധികം സഹായപ്രദമാണ്
മറ്റൊന്ന് ബെറികളാണ് സ്ട്രോബെറി ബ്ലൂബെറി റാസ്ബറി അങ്ങനെ നിരവധി ബെറികളാണ് നിലവിലുള്ളത് ഇവയിൽ ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ ഇവയ്ക്ക് സാധിക്കാറുണ്ട് മറ്റൊന്ന് തണ്ണിമത്തൻ ആണ് ഉയർന്ന ജലാംശവും പ്രകൃതിദത്തമായ പഞ്ചസാരയും അടങ്ങിയിട്ടുള്ള തണ്ണിമത്തൻ ശരീരത്തിലെ ഡിഹൈഡ്രേഷൻ അടക്കമുള്ള പ്രശ്നങ്ങൾ കുറയ്ക്കുവാനാണ് സഹായിക്കുന്നത് പലപ്പോഴും വെയില് കൊണ്ടൊക്കെ വരുന്ന ആളുകൾ ഒരു പീസ് തണ്ണിമത്തൻ കഴിക്കുകയാണെങ്കിൽ പെട്ടെന്ന് ക്ഷീണം മാറുന്നതായി മനസ്സിലാക്കാൻ സാധിക്കാറുണ്ട്