Movie News

ഹണി റോസിന്റെ ‘റേച്ചല്‍’ എത്തുന്നു; ടീസര്‍ പുറത്തിറങ്ങി

ഹണി റോസ് കേന്ദ്ര കഥാപാത്രമായെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രതികാര കഥയാകും ചിത്രം പറയുക എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഏബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്.

ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു.

സംഗീതം, പശ്ചാത്തലസംഗീതം: ഇഷാന്‍ ഛബ, എഡിറ്റര്‍: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍: ശ്രീ ശങ്കര്‍, സൗണ്ട് മിക്‌സ്: രാജകൃഷ്ണന്‍ എം ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍. ചീഫ് അസോ. ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി സി സ്റ്റണ്ട്‌സ്, മേക്കപ്പ്: രതീഷ് വിജയന്‍, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസര്‍: ഹന്നാന്‍ മരമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ പി, ഫിനാന്‍സ് കണ്‍ട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിന്‍ അഗസ്റ്റിന്‍.