ലോക്സഭാ തിരഞ്ഞെടുപ്പിൽ വളരെയധികം പ്രതീക്ഷയോടെ ജനങ്ങൾ ഉറ്റുനോക്കിയ ഒരു മണ്ഡലം ആയിരുന്നു വയനാട് വമ്പൻ ഭൂരിപക്ഷത്തോടെ തന്നെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ച വിജയം നേടിയത് ആദ്യ തവണയല്ല രണ്ടാമത്തെ തവണയാണ് വയനാട് രാഹുലിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്നത് വയനാടൻ ചുരങ്ങളിൽ നിന്നും വിജയത്തിന്റെ പതാക ചൂടി തന്നെയാണ് രാഹുൽ ഇറങ്ങിയത് എന്നാൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഇപ്പോൾ അത്യാവശ്യമായി വരുന്ന ഈ വേളയിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും നിലനിർത്തുവാൻ വയനാട്ടിൽ ആരു മത്സരിക്കും എന്ന ചോദ്യം ഉയർന്നു വന്നിരുന്നു
തന്നെ വിജയിപ്പിച്ച വയനാടൻ ജനതയോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ള രാഹുൽ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ് വയനാട്ടിലേക്ക് ഒരു മത്സരാർത്ഥിയെ ഇറക്കുന്നത് മറ്റാരുമല്ല പ്രിയങ്ക ഗാന്ധിയാണെന്ന് കഴിഞ്ഞ ദിവസം വാർത്തകളിൽ നിന്നും എല്ലാവരും മനസ്സിലാക്കിയ സത്യമാണ് എന്നാൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുമ്പോൾ രാഹുലിന്റെ അത്രയും സ്വീകാര്യത ലഭിക്കുമോ എന്നുള്ളത് പലരുടെയും സംശയമാണ് എന്നാൽ ആ സംശയത്തിന്റെ ആവശ്യം പോലുമില്ലെന്നാണ് ഇപ്പോഴുള്ള വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്
വയനാട്ടിലുള്ള സ്ത്രീ വോട്ടുകൾ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് വയനാട്ടിലേക്ക് എത്തിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് വയനാട്ടിലെത്തുന്നത് രാഹുൽ കുടുംബത്തിൽ നിന്ന് തന്നെയുള്ള വ്യക്തിയാകുമ്പോൾ സ്വാഭാവികമായും വോട്ടുകൾ വർദ്ധിക്കുവാനുള്ള സാധ്യത കൂടുതലാണ്. എല്ലാത്തിലും ഉപരി രാഹുലിനോളം തന്നെ സ്വീകാര്യതയുള്ള വ്യക്തിയാണ് പ്രിയങ്ക പലപ്പോഴും പ്രിയങ്കയുടെ മികച്ച മറുപടികൾ ആളുകളെ ഞെട്ടിപ്പിച്ചിട്ടുണ്ട് നിലപാടുകളുടെ കാര്യത്തിൽ എന്നും മുൻപിൽ നിൽക്കുന്ന വ്യക്തിയായിരുന്നു പ്രിയങ്ക അതുകൊണ്ടുതന്നെ പ്രിയങ്കയാണ് ഏറ്റവും അർഹതയുള്ള വ്യക്തി എന്നാണ് പലരും പറയുന്നത്
രണ്ടാം ഇന്ദിരാഗാന്ധി എന്നാണ് പ്രിയങ്കയെ രാഹുൽ വിശേഷിപ്പിച്ചത് പലപ്പോഴും പ്രിയങ്കയുടെ നിലപാടുകൾ ഇന്ദിരാഗാന്ധിയുടെ സാമ്യതയുള്ളതായി ആളുകൾക്ക് തോന്നുകയും ചെയ്തിട്ടുണ്ട് ഗാന്ധി കുടുംബത്തോടുള്ള ആളുകളുടെ ഇഷ്ടം യാതൊരുവിധത്തിലും ഇപ്പോഴും മാഞ്ഞു പോയിട്ടില്ല എന്ന് മനസ്സിലാക്കാൻ സാധിക്കും മാത്രമല്ല ഇത്തവണ കോൺഗ്രസിനുണ്ടായ മുന്നേറ്റവും ഈ തിരഞ്ഞെടുപ്പിനെ വളരെ മികച്ച രീതിയിൽ തന്നെ ബാധിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് വയനാട്ടിൽ ഇത്രയും ഭൂരിപക്ഷത്തോടെ തന്നെ രാഹുൽ വിജയിച്ചതിനാൽ ഇനിയൊരു ഭയം കോൺഗ്രസിന് ഇല്ല
മാത്രമല്ല രാഹുലിനേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ പ്രിയങ്ക വിജയിക്കുവാൻ ഉള്ള സാധ്യതയാണ് കോൺഗ്രസ് മുൻപിൽ കാണുന്നത് കാരണം വയനാട്ടിലെ സ്ത്രീകളുടെ വോട്ട് കൂടി പ്രിയങ്കയ്ക്ക് ലഭിക്കുന്ന സാഹചര്യമുണ്ട് അതുകൊണ്ട് പ്രിയങ്കയുടെ വിജയം വയനാട്ടിൽ ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് തന്നെ വിജയിപ്പിച്ച ജനങ്ങളെ താൻ ഒരിക്കലും കൈവിടില്ല എന്നുള്ള രാഹുൽഗാന്ധിയുടെ ഉറപ്പു കൂടിയാണ് നേരിട്ട് പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിൽ മത്സരിക്കുന്ന ഈ അവസ്ഥ
വയനാട്ടിലേക്ക് പ്രിയങ്കയെ എത്തുമ്പോൾ രാഷ്ട്രീയത്തിലേക്ക് കൂടിയുള്ള പ്രിയങ്കയുടെ ഒരു ചുവടുവെപ്പാണ് ഇത് മനസ്സിലാക്കാൻ സാധിക്കുന്നു. വലിയ പ്രതീക്ഷയോടെ തന്നെയാണ് കോൺഗ്രസ് മുന്നണി ഇതിനെ നോക്കി കാണുന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇന്ദിരാഗാന്ധിയെ പോലെ തന്നെ പ്രിയങ്കയ്ക്ക് സാധിക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് കോൺഗ്രസിലെ ഒരു സിംഗപ്പണ്ണായി മാറാൻ പ്രിയങ്കയ്ക്ക് സാധിക്കട്ടെ എന്ന് പ്രിയങ്കയെ സ്നേഹിക്കുന്നവരും പറയുന്നുണ്ട് ഇന്ത്യക്ക് ഗാന്ധി കുടുംബത്തോടുള്ള വിശ്വാസമാണ് ഇത്തവണയുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ എടുത്തു കണ്ടത് ആ വിശ്വാസം നിലനിർത്തി കൊണ്ടുപോകുവാൻ രാഹുലിനും പ്രിയങ്കയും സാധിക്കട്ടെ എന്നാണ് ഓരോരുത്തരും പറയുന്നത്