പ്രിയങ്ക ഗാന്ധി ഇപ്പോൾ വയനാട് തിരഞ്ഞെടുപ്പിനായി കേരളത്തിലേക്ക് എത്താൻ കാത്തിരിക്കുകയാണ് രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക കൂടുതൽ ശ്രദ്ധ ചെലുത്തുമ്പോൾ അതിന് ഒരുപാട് അർത്ഥങ്ങൾ പറയാനുണ്ടെന്ന് പലരും പറയുന്നത് ഒരുപാട് ഉദ്ദേശങ്ങൾ വച്ചുതന്നെയാണ് ഇപ്പോൾ പ്രിയങ്കയെ വയനാട്ടിലേക്ക് എത്തിക്കുന്നത് എന്നും കോൺഗ്രസിന് കേരളം മാത്രമല്ല മനസ്സിലുള്ള ലക്ഷ്യം എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് രാഹുൽഗാന്ധി റായിബറലി നിലനിർത്തി എന്നതിനൊപ്പം മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണമെന്നാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ പറയുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരത്തിൽ 2യിടത്തും രാഹുൽഗാന്ധി വമ്പിച്ച വിജയമാണ് നേടിയത് ഈ സാഹചര്യത്തിൽ ഏത് സ്ഥലം രാഹുൽ നിലനിർത്തും എന്നതൊരു ചോദ്യമായിരുന്നു
അപ്പോഴൊക്കെ താൻ എല്ലാവർക്കും സന്തോഷം ഉള്ള ഒരു തീരുമാനവുമായി എത്തുമെന്നായിരുന്നു രാഹുൽ മറുപടി പറഞ്ഞത് അപ്പോൾ തന്നെ അത് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം ആണ് എന്ന് പലർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു ഉത്തർപ്രദേശിലെ റായ്ബറേലി കോൺഗ്രസിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു സ്ഥലമാണ് ഉത്തർപ്രദേശ് പോലെ ഒരു സ്ഥലത്ത് കോൺഗ്രസ് വിജയിച്ചു എങ്കിൽ അത് ബിജെപിക്ക് ലഭിക്കുന്ന വമ്പൻ തിരിച്ചടി തന്നെയാണ്
അതുകൊണ്ടുതന്നെ ആ സ്ഥലം നിലനിർത്തുക മാത്രമാണ് ഇപ്പോൾ രാഹുലിന്റെ മുൻപിലുള്ള ഒരു മാർഗ്ഗം ഉത്തർപ്രദേശിലെ റായ്ബറയിലെ ഒഴിയുക എന്ന് പറഞ്ഞാൽ അത് കോൺഗ്രസിൽ ഉണ്ടാക്കുന്ന ഭവിഷ്യത്ത് ചെറുതല്ല അത് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് ആ ഹൃദയ ഭൂമി ഉപേക്ഷിക്കാൻ രാഹുൽ മടിച്ചതും ഈ ഘട്ടത്തിലാണ് വയനാടിനെ ഉപേക്ഷിക്കാം എന്ന തീരുമാനത്തിൽ രാഹുൽ എത്തുന്നത് എന്നാൽ അതിനെ ഏറ്റവും ഉത്തമയായ ഒരാളുടെ കൈകളിലേക്ക് വയനാടിനെ ഏൽപ്പിക്കണം അതിനെ തന്റെ സഹോദരിയായി പ്രിയങ്കയെക്കാൾ മികച്ച മറ്റൊരു ഓപ്ഷൻ ഇല്ല എന്ന് രാഹുലിന് നന്നായി അറിയാം
2019ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ വലിയ പരാജയം നേരിട്ടപ്പോഴും രാഹുലിനെ ചേർത്തുപിടിച്ചത് വയനാടൻ ചുരങ്ങളിൽ ഉള്ള സ്നേഹമുള്ള നാട്ടുകാരാണ്. അവരെ അങ്ങനെ ഉപേക്ഷിക്കാൻ രാഹുലിന് സാധിക്കില്ല അതുകൊണ്ടുതന്നെയാണ് തന്റെ സഹോദരിയെ തന്നെ വയനാട്ടിലേക്ക് രാഹുൽ എത്തിച്ചത് പ്രിയങ്ക ഗാന്ധിക്ക് ഒരിക്കലും വയനാട്ടിൽ ജയിക്കാതിരിക്കാൻ ഉള്ള സാധ്യതകൾ ഇല്ല 2019ൽ പോലും 4 ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിക്കുന്നത് അപ്പോൾ പിന്നെ ഈ ഒരു തിരഞ്ഞെടുപ്പിൽ അതിൽ കൂടുതൽ വിജയം നേടിയിരിക്കും പ്രിയങ്കയും വിജയിക്കാൻ പോകുന്നത്
കന്നി അംഗത്തിന് പ്രിയങ്ക വയനാടൻ ചുരം കയറുന്നത് അത് വെറുതെയാവില്ല എന്ന് ഉറപ്പിക്കാം എന്നാൽ കേരളം മാത്രമല്ല പ്രിയങ്കയുടെ ലക്ഷ്യം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഗാന്ധി കുടുംബം തങ്ങളുടെ യുവ നേതൃത്വങ്ങളെ ഗോദയിലേക്ക് ഇറക്കിയിരിക്കുന്നത് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും പിടിച്ചടക്കുവാൻ വേണ്ടി തന്നെയാണ് ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അവരുടെ ആഗ്രഹത്തെ മുളളുവാൻ ആണ് പ്രിയങ്കയുടെ വരവ് തമിഴ്നാട്ടിൽ നേരിട്ട് പ്രാതിനിധ്യമില്ല കോൺഗ്രസിന് എങ്കിലും ഉടനെ തന്നെ അത് നേടുവാനുള്ള ഒരു സാധ്യത മുൻപിൽ കാണാം
ആന്ധ്രയും കർണാടകയും കേരളവും അടക്കം ബിജെപി ദക്ഷിണേന്ത്യ മിഷൻ ആരംഭിച്ച ഈ സാഹചര്യത്തിൽ ബിജെപിക്കെതിരെ നിൽക്കുവാൻ വേണ്ടി തന്നെയാണ് കോൺഗ്രസ് ഇപ്പോൾ കൂടുതൽ ചുവടുറപ്പിച്ചിരിക്കുന്നത് തമിഴ്നാട്ടിൽ എംകെ സ്റ്റാളിനുള്ള സ്വീകാര്യത എത്ര വലുതാണെന്ന് എല്ലാവർക്കും അറിയാം ആ ഒരു സ്വീകാര്യത നിലനിർത്തിക്കൊണ്ട് തന്നെയായിരിക്കും ഇപ്പോൾ തമിഴ്നാട്ടിലേക്ക് പ്രിയങ്ക അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പുതിയ ഉദ്ദേശവുമായി എത്താൻ പോകുന്നത് അതുകൊണ്ടുതന്നെ ബിജെപിയുടെ പല കാര്യങ്ങളും ഇനിയും ഇവിടെ നടക്കില്ല എന്ന് മനസ്സിലാക്കാൻ സാധിക്കും