ചർമ്മസംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്ന ആളുകളാണ് ഇപ്പോൾ പലരും അതുകൊണ്ടുതന്നെ ഇന്ന് കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് സിറം എന്നത് മുഖസൗന്ദര്യത്തിനും മറ്റുമായി പലരും സിറം ഉപയോഗിക്കാറുണ്ട് എന്നാൽ മുഖത്ത് ഉപയോഗിക്കേണ്ടത് എപ്പോഴാണ് എന്തിനാണ് സിറം ഉപയോഗിക്കുന്നത് മാത്രമല്ല ഏതൊക്കെ രീതിയിലുള്ള ആളുകളാണ് ഇത് ഉപയോഗിക്കേണ്ടത് ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് പലരും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് സിറമുകൾ ഉപയോഗിക്കുന്നത് ഒരു ട്രെൻഡാണ് എന്നതുകൊണ്ട് മാത്രം ഉപയോഗിക്കുന്ന ചില ആളുകളുണ്ട്
എന്നാൽ അങ്ങനെയല്ല മുഖത്ത് നിറമുകൾ ഉപയോഗിക്കേണ്ടത് നമ്മുടെ മുഖത്തുള്ള പ്രശ്നങ്ങൾക്ക് അനുസരിച്ചാണ് ഇവയൊക്കെ ഉപയോഗിക്കേണ്ടത് മുഖത്ത് കുരുക്കളോ അല്ലെങ്കിൽ ആന്റിംഗ് നിലനിൽക്കുന്നുണ്ട് എങ്കിൽ അതിനു പറ്റുന്ന രീതിയിലുള്ള സിറമുകളാണ് ഉപയോഗിക്കേണ്ടത് ഇനി അതല്ല ടാനാണോ നിങ്ങളുടെ പ്രശ്നമെങ്കിൽ അതിനനുസരിച്ചുള്ള സിറമാണ് ഉപയോഗിക്കേണ്ടത് കറുത്ത പാടുകളാണ് പ്രശ്നമെങ്കിൽ അതിന് യോജിച്ച സിറം ഉപയോഗിക്കണം അങ്ങനെ ഓരോ പ്രശ്നത്തിനും ആയാണ് സിറം ഉപയോഗിക്കേണ്ടത് ഒരു പ്രശ്നങ്ങളും ഇല്ലാത്തവർക്ക് ഉപയോഗിക്കാൻ പറ്റുന്ന സിറം വിറ്റാമിൻ സി സിറം ആണ് ഇത് മുഖത്തിന് മനോഹരമായ ഒരു ഗ്ലോ നൽകാൻ സഹായിക്കും
ഏതു പ്രായം മുതലാണ് സിറം ഉപയോഗിക്കേണ്ടത് എന്ന് ചോദിച്ചാൽ 20 കൾ കഴിയുമ്പോൾ മുതലാണ് സിറം ഉപയോഗിക്കേണ്ടത് മുപ്പതുകളിലേക്ക് കടക്കുന്ന സമയത്ത് സിറം ഉപയോഗിക്കുകയാണെങ്കിൽ അത് കൂടുതൽ ഗുണമായിരിക്കും നൽകുന്നത് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല അതല്ല ഒരുപാട് പ്രശ്നങ്ങൾ ഉള്ള സ്കിൻ ആണ് എങ്കിൽ മാത്രമാണ് അതിനുമുൻപ് സിറം ഉപയോഗിക്കേണ്ടത് ഇല്ലാത്തപക്ഷം ഇത്തരത്തിൽ സിറം ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല
കറുത്ത പാടുകളും മുഖക്കുരുവും ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതിന് നിയാസിനമേഡ് സാലിസിലിക്ക് തുടങ്ങിയ സിറം ആണ് ഉപയോഗിക്കേണ്ടത് ഈ സിറമകൾ ഉപയോഗിക്കുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകൾ മാറുന്നതായി കണ്ടുവരുന്നുണ്ട് സൂര്യപ്രകാശം അടച്ചിട്ടുള്ള കറുപ്പാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതിനായി ഉപയോഗിക്കേണ്ടത് റെറ്റിനോൾ ആണ് മുഖത്തിന്റെ നിറം ഇല്ലായ്മയാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതിനുവേണ്ടി ഉപയോഗിക്കേണ്ടത് വിറ്റാമിൻ സി സിറമാണ് ഇനി ഡാർക്ക് സ്പോർട്സും പിഗ്മെന്റേഷനും ആണ് നിങ്ങളുടെ പ്രശ്നം എങ്കിൽ അതിന് ഉപയോഗിക്കേണ്ട സിറം കോജിക്ക് ആസിഡും വിറ്റാമിൻ സി സിറവും ആണ്
ഇനി നിങ്ങളുടെ പ്രശ്നം ഡ്രൈ സ്കിന്നും ഡിഹൈഡ്രേഷൻ ആണ് എന്നുണ്ടെങ്കിൽ അതിനു വേണ്ടി ഉപയോഗിക്കേണ്ടത് ഹൈലറോണിക് ആസിഡ് ആണ് ഒരു പ്രശ്നങ്ങളും ഇല്ലാതെ അല്പം നിറം മാത്രം വേണമെന്നും കുറച്ച് ഗ്ലോ വേണമെന്ന് ആണ് തോന്നുന്നത് എങ്കിൽ അതിനു വേണ്ടി വിറ്റാമിൻ സിറം ഉപയോഗിച്ചാൽ മതി ഇതൊക്കെ കിടക്കുന്നതിനു മുൻപ് രാത്രിയിൽ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം അങ്ങനെയാണെങ്കിൽ അത് മുഖത്തേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതായി കാണാം
അതിനാൽ ഇതൊക്കെ രാത്രിയിൽ തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക വെറുതെ ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ട ഒരിക്കലും ഇത്തരത്തിലുള്ള സിറമുകൾ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല ഇതൊക്കെ ആവശ്യമാണെങ്കിൽ മാത്രം ഉപയോഗിക്കേണ്ടതാണ് നമ്മുടെ സ്കിന്നിന് യാതൊരു പ്രശ്നവുമില്ല എങ്കിൽ ഒരു മോയ്സ്ചറൈസറും സൺ ക്രീമും മാത്രം ഉപയോഗിച്ചാൽ മതി കൂടുതൽ കാര്യങ്ങൾ ആവശ്യമാണെങ്കിൽ മാത്രം ഒരു ഡെർമറ്റോളജിസ്റ്റ് സഹായത്തോടെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുക