ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനിവാര്യതയാണ് സൺ ക്രീമുകൾ എന്നു പറയുന്നത്. അത്രത്തോളം വരണ്ട കാലാവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത് സൺ ക്രീമുകൾ പലരും ഉപയോഗിക്കാറുണ്ട് എന്നാൽ ഇതിനെക്കുറിച്ച് വലുതായിട്ട് മനസ്സിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്ന എന്താണ് സൺ ക്രീമുകൾ എപ്പോഴാണ് ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് ഈ കാര്യങ്ങൾ ഒന്നും തന്നെ പലർക്കും വ്യക്തമായ രീതിയിൽ ധാരണ ഉണ്ടാവില്ല എല്ലാവരും ഉപയോഗിക്കുന്നത് കണ്ടു സൺക്രി ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും
എന്നാൽ അങ്ങനെയല്ല ഈ ക്രീമുകൾ ഉപയോഗിക്കേണ്ടത് മുൻപ് ആദ്യം നിങ്ങളുടെ ചർമ്മത്തിന്റെ രീതികൾ മനസ്സിലാക്കണം ഏത് രീതിയിലുള്ള ചർമ്മമാണ് നിങ്ങളുടേത് എന്ന് ആദ്യം മനസ്സിലാക്കുക അതിനുശേഷം നല്ല ഒരു ഡെർമറ്റോളജിസ്റ്റ് സഹായത്തോടും മാത്രമാണ് സൺ ക്രീം തിരഞ്ഞെടുത്തേണ്ടത് നിങ്ങളുടേത് ഓയിലി സ്കിൻ ആണെങ്കിൽ അതിന് ചേരുന്ന തരത്തിലുള്ള സൺ ക്രീമാണ് ഉപയോഗിക്കേണ്ടത് അതല്ല നിങ്ങളുടേത് ഡ്രൈ സ്കിന്നാണ് എങ്കിൽ അതിനു ചേരുന്ന തരത്തിലുള്ളത് ഉപയോഗിക്കണം നോർമൽ സ്കിൻ ഉള്ളവർക്ക് ഒരുമാതിരി എല്ലാ സൺ ക്രീമുകളും ഉപയോഗിക്കാൻ സാധിക്കും
ഒരു സൺ ക്രീം തിരഞ്ഞെടുക്കുമ്പോൾ ആദ്യമായി വേണ്ടത് ഡോക്ടറുടെ നിർദ്ദേശമാണ് ഡോക്ടറുടെ നിർദ്ദേശത്തിന് അനുസരിച്ച് സൺക്രിയിൽ തിരഞ്ഞെടുക്കുന്ന വ്യക്തി പിന്നെ ശ്രദ്ധിക്കേണ്ടത്. അതിൽ പി എ പ്ലസ് പ്ലസ് പ്ലസ് എന്ന ഒരു ടാഗ് ഉണ്ടോ എന്നതാണ് ചർമ സംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ ഒരു ടാഗ് മറ്റൊന്ന് uva പ്രൊട്ടക്ഷൻ ഇതിലുണ്ടോ എന്നതാണ് ഈ രണ്ട് ടാഗുകളും സൺ ക്രീമിൽ ഉണ്ടെങ്കിൽ ഇത് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്
എസ്പിഎഫ് 50 മുതലുള്ള സൺ ക്രമുകളാണ് നമുക്ക് വിപണിയിൽ ലഭ്യമാകുന്നത് എന്നാൽ നമ്മുടെ കേരളത്തിലെ കാലാവസ്ഥയ്ക്ക് 30 മുതലുള്ള ക്രീമുകൾ ഉപയോഗിക്കാൻ സാധിക്കും കേരളത്തിലെ കാലാവസ്ഥയ്ക്ക് എസ്പിഎഫ് 30 മുതലുള്ളത് ഉപയോഗിച്ചാലും മതി കൂടുതലാ ജോലിയൊക്കെ ചെയ്യുന്ന ആളുകളാണ് എങ്കിൽ അല്ലെങ്കിൽ കൂടുതലായി വെയിലിൽ നിൽക്കേണ്ടി വരുന്ന ആളുകളാണെങ്കിൽ അത്തരമാളുകൾക്ക് എസ് പി എഫ് 50 ഉപയോഗിക്കാവുന്നതാണ് ഈ ക്രീമുകൾ ഇടയ്ക്ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്
രണ്ടു മണിക്കൂർ ഇടവിട്ട് എപ്പോഴും സൺ ക്രീം ഉപയോഗിക്കണം. വീട്ടിലിരിക്കുകയാണ് എങ്കിൽപോലും സൺ ക്രീം ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ് അതേപോലെ നമ്മുടെ കൈകളിലെ രണ്ടു വിരലുകളിൽ നിറച്ചും എടുത്തതിനുശേഷം ആണ് സൺ ക്രീമുകൾ മുഖത്ത് ഇടേണ്ടത് മുഖത്ത് മുഴുവനായും ക്രീം ഇടേണ്ടതാണ് അതേപോലെ ശരീരത്തിൽ നമ്മൾ എവിടെയൊക്കെ വെയിൽ ഏൽക്കുന്നു അവിടെയൊക്കെ ക്രീമുകളോ സൺ ലോഷനുകളോ ഉപയോഗിക്കാവുന്നതാണ് ഇങ്ങനെ ചെയ്തില്ല എങ്കിൽ നമുക്ക് ക്യാൻസർ അടക്കമുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കൂടിയുണ്ട് എന്ന് മനസ്സിലാക്കണം
ഇപ്പോഴത്തെ കാലാവസ്ഥ അത്രത്തോളം ഭീകരം ആയതുകൊണ്ട് തന്നെ പലതരത്തിലുള്ള രോഗങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത് അതിനാൽ കൂടുതലായും ഇത്തരം ക്രീമുകൾ ഇടാൻ ശ്രദ്ധിക്കുക ഇത് നമ്മെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയുന്നവ ആണെന്ന് മനസ്സിലാക്കുക പലരും പറയാറുണ്ട് ഞാൻ ഈ ക്രീമുകൾ ഒന്നും ഉപയോഗിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ലല്ലോ എന്ന് എന്നാൽ ഇതിന്റെയൊക്കെ പ്രശ്നങ്ങൾ പിന്നീട് ഭാവിയിൽ ആയിരിക്കും ചിലപ്പോൾ മനസ്സിലാക്കിയെടുക്കാൻ കഴിയുന്നത്