ആലപ്പുഴ : ഉത്സവാഘോഷത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ച കേസിൽ ഒന്നാം പ്രതി എഴുപുന്ന സ്വദേശികളായ അവിട്ടാ ക്കൽ കോളനിയിൽ വാവക്കുട്ടൻ എന്നറിയപ്പെടുന്ന പ്രവീണിന് ആലപ്പുഴ സേഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഇയാൾ പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതി ആണ്. കൂടാതെ കാപ്പ കേസിൽ പെട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ ഗുണ്ടാ ലിസ്റ്റിൽ രണ്ടാമത്തെ പേര് ഇദ്ദേഹത്തിന്റ ആണ്.ഈ കേസ് കൊലപാതക ശ്രമത്തിനാണ് രജിസ്റ്റർ ചെയ്തതിരിക്കുന്നത് .
പ്രോസിക്യുറ്റർ ജാമ്യം കൊടുക്കുന്നതിനെ ശക്തമായി എതിർത്തു. പോലീസ് റിപ്പോർട്ട് പ്രതിക്കു എതിരാണെന്നും കൊടും കുറ്റവാളി യാണ് ഇയാൾ എന്നും. അകത്തുകിടത്തി തന്നെ വേണം വിചാരണ നടത്താൻ എന്നും കുത്തിയതോട് പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. ശക്തമായ വാദത്തെ തുടർന്നാണ് പ്രതിക്കു ജാമ്യം കിട്ടിയത്. പ്രതിക്കുവേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനി ഹാജരായി. തലയ്ക്ക് മഴുകൊണ്ടും വടിവാൾ കൊണ്ടുമുള്ള വെട്ടേറ്റ ചാണിയിൽ ലക്ഷംവീട് കോളനിയിൽ ഗോപാലന്റെ മകൻ രാജേഷ് വണ്ടാനം മെഡിക്കൽ കോളേജ്. ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ ചികിത്സയിലായിരുന്നു .
മാർച്ച് 22ന് രാത്രി പത്തരയ്ക്ക് പെരിങ്ങോട്ടു കുമാരസ്വാമി ക്ഷേത്രത്തിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കലാപരിപാടികൾ നടക്കുന്നതിനിടയാണ് അഞ്ചംഗ സംഘം മാരകായുധങ്ങളുമായി ക്ഷേത്രാങ്കണത്തിലേക്ക് എത്തിയത്. കുട്ടികളുടെ തിരുവാതിരക്കളി അലങ്കോലപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരി ഭർത്താവിനെ സംഘം മർദ്ദിച്ചു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മഴുകൊണ്ടും വടിവാൾ കൊണ്ടും രാജേഷിന്റെ തലക്കും നടുവിനും തുടയിലും വെട്ടുകയും കുത്തുകയും ആയി രുന്നു. രാജേഷ് താഴെ വീണപ്പോൾ സംഘം കടന്നു കളഞ്ഞു.
നാട്ടുകാരും പോലീസും ചേർന്നാണ് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് ഇരുപത്തി എട്ടോളം മുറിവുകളും തലയോട്ടിക്ക് പൊട്ടലും ഉണ്ട്.പിറ്റേന്ന് രാവിലെ പ്രതികളിൽ ഒരാൾ വടിവാളുമായി ക്ഷേത്രമുറ്റത്തെത്തി വെല്ലുവിളി നടത്തിയതായി ജനങ്ങൾ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.