ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കളിമൺ പാത്രങ്ങൾ മൺപാത്ര മേഖലയ്ക്ക് ഭീഷണിയാവുന്നുണ്ട്. ഇതര സംസ്ഥാനക്കാർ റോഡരികിൽ വിൽപ്പനയ്ക്ക് വയ്ക്കുന്ന പാത്രങ്ങൾ പലരും വാങ്ങുന്നുണ്ട്. വലിയ തോതിൽ കുറഞ്ഞ വിലയ്ക്ക് ഇവ ലഭിക്കും.
വിൽപ്പന കുത്തനെ കുറഞ്ഞതോടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് പൊന്നാനി കുംഭാര കോളനിയിലുള്ളവർ പരമ്പരാഗത മൺപാത്ര മേഖലയുമായ് മുന്നോട്ട് പോകുന്നവരാണ് ഇവിടെയുള്ളവരിൽ കൂടുതലും. ഇവിടെ നേരിട്ടെത്തി വാങ്ങിയും വീടുകൾ കയറിയുമാണ് ഇവിടെ മൺപാത്രങ്ങളുടെ കച്ചവടം പ്രധാനമായും നടന്നിരുന്നത്. ഇന്ന് അത്തരത്തിൽ വിൽപ്പന നടത്തുന്ന ആളുകൾ ഇവിടെ കുറവാണ്. മഴക്കാലമെത്തിയതോടെ വീടു കയറിയുള്ള കച്ചവടം നിലച്ചു. അസംസ്കൃത വസ്തുക്കൾക്കുള്ള വിലവർദ്ധനവും തിരിച്ചടിയാണ്. വലിയ വില നൽകിയാലേ അസംസ്കൃത വസ്തുക്കളായ കളിമണ്ണും വിറകും വാങ്ങാനാവൂ. പൊന്നാനിയിലെ പരമ്പരാഗത മൺപാത്ര നിർമ്മാതാക്കൾ പ്രധാനമായും പട്ടാമ്പിയിൽ നിന്നാണ് കളിമണ്ണെത്തിക്കുന്നത്. ലോഡൊന്നിന് 20,000 രൂപയിലധികം വേണം. പലരും കളിമണ്ണ് ചുട്ടെടുക്കുന്നത് വിറകടുപ്പിലാണ്. വിറകിനും നല്ല ചെലവാണ്. മഴക്കാലത്ത് വെയിലത്ത് ചുട്ടെടുക്കാനും ബുദ്ധിമുട്ടുണ്ട്. മെഷീനിലാക്കാമെന്ന് കരുതിയാൽ ലക്ഷങ്ങൾ വേണ്ടിവരും.
Content highlight : The people of Ponnani Kumbhara Colony are in a state of crisis!!