tips

കോശങ്ങളില്‍ ആവശ്യത്തിന് കൊഴുപ്പില്ലാതെ വരുമ്പോഴാണ് ചര്‍മം വരണ്ടുപോകുന്നത്

ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതുമെല്ലാം തന്നെ വരണ്ട ചര്‍മമുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. താരനും മുടി കൊഴിച്ചിലും എല്ലാം തന്നെ ഇവര്‍ക്ക് നേരിടേണ്ടി വരുന്നു. പലരും തൊലിപ്പുറത്തുള്ള ക്രീമുകളും എണ്ണ തേയ്ക്കലുമെല്ലാമാണ് ഇതിന് പരിഹാരമായി ചെയ്യാറുള്ളത്. എന്നാല്‍ ഇത് താല്‍ക്കാലിക ഗുണം മാത്രമേ നല്‍കുകയുളളൂ. കാരണം ഇത് തൊലിപ്പുറത്തെ പ്രശ്‌നമല്ല. ശരീരത്തില്‍ കൊഴുപ്പ് നാം പൊതുവേ ദോഷകരമാണെന്നാണ് പറയുക. കൊളസ്‌ട്രോള്‍ വരും, തടി കൂടും തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കൊണ്ട് ഉണ്ടാകാറുമുണ്ട്. ​ശരീരത്തിന്, ചര്‍മത്തിന് ആരോഗ്യകരമായ കൊഴുപ്പുകള്‍ അത്യാവശ്യമാണ്. കോശങ്ങളില്‍ ആവശ്യത്തിന് കൊഴുപ്പില്ലാതെ വരുമ്പോഴാണ് ചര്‍മം വരണ്ടുപോകുന്നതും ചുളിവ് വീഴുന്നതുമെല്ലാം തന്നെ. ഇതെല്ലാം താരനും മുടി കൊഴിച്ചിലിനും ഇടയാക്കുകയും ചെയ്യുന്നു.പലരും തൊലിപ്പുറത്തുള്ള ക്രീമുകളും എണ്ണ തേയ്ക്കലുമെല്ലാമാണ് ഇതിന് പരിഹാരമായി ചെയ്യാറുള്ളത്. എന്നാല്‍ ഇത് താല്‍ക്കാലിക ഗുണം മാത്രമേ നല്‍കുകയുളളൂ. കാരണം ഇത് തൊലിപ്പുറത്തെ പ്രശ്‌നമല്ല. ശരീരത്തില്‍ കൊഴുപ്പ് നാം പൊതുവേ ദോഷകരമാണെന്നാണ് പറയുക. കൊളസ്‌ട്രോള്‍ വരും, തടി കൂടും തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കൊണ്ട് ഉണ്ടാകാറുമുണ്ട്. ​ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിയ്ക്കുകയെന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. ആരോഗ്യകരമായ കൊഴുപ്പാണ് വെളിച്ചെണ്ണയുടെ മിതമായ ഉപയോഗം. ഇത് വറുത്തും ചൂടാക്കിയും കഴിച്ചാല്‍ ഗുണമുണ്ടാകില്ല. നല്ല ശുദ്ധമായ വെളിച്ചെണ്ണ മിതമായ രീതിയില്‍ കഴിയ്ക്കാം. അവോക്കാഡോ, മുട്ട മഞ്ഞ, ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍, ഇവയടങ്ങിയ ചില മീനുകള്‍ എന്നിവയെല്ലാം തന്നെ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ്. നെയ്യ് ആരോഗ്യകരമായ കൊഴുപ്പാണ്. ഇതെല്ലാം മിതമായ തോതില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കാര്യമായ ഗുണം നല്‍കും.പഞ്ചസാര, മദ്യം, വറുത്ത വസ്തുക്കള്‍, വെജിറ്റബിള്‍ ഓയിലുകള്‍ എന്നിവ ഒഴിവാക്കുന്നതും ഏറെ നല്ലതാണ്. തൈറോഡൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടെങ്കിലും ഇതുണ്ടാകാം. ഇതിന് തൈറോയ്ഡ് പ്രശ്‌നത്തിന് മരുന്നെടുക്കുകയാണ് പരിഹാരം. ഇതുപോലെ ലിവര്‍ പ്രശ്‌നമെങ്കിലും ഇതുണ്ടാകാം.