ഹിന്ദു ദേവതാ സങ്കല്പങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള സ്ഥാനമാണ് ശിവലിംഗത്തിനുള്ളത്. സംഹാര മൂർത്തിയായ ശിവ ഭഗവാനെ പ്രാർത്ഥിച്ചാൽ ജീവിതത്തിലെ സകല ദുരിതങ്ങളും ഒഴിഞ്ഞ് പോകും എന്നതാണ് വിശ്വാസം.മുപ്പത്തി മുക്കോടി ദേവകൾ ഹിന്ദു പുരാണത്തിലുള്ളതായി കഥകളുണ്ട്. ഇതിൽ ശിവഭഗവാനെ പ്രതിനിധീകരിക്കുന്ന ചിഹ്നമാണ് ശിവലിംഗം. ദേവന്മാരുടെ ഇടയില്‍ ഏറ്റവും പ്രഭാവമുള്ള ശിവന്റെ പേരില്‍ പണികഴിപ്പിക്കപ്പെടുന്ന അമ്പലങ്ങളിലെല്ലാം ഇഹലോകത്തിലെയും പരലോകത്തിലെയും സര്‍വ്വ ഊര്‍ജ്ജങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ടാണ് ശിവലിംഗം ഉണ്ടാക്കാറുള്ളത്.
ഹിന്ദു മതാചാരപ്രകാരം തൃമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരില് ശിവനാണ് സംഹാരമൂര്‍ത്തി. എന്നാല്‍ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ സംഹാരം മാത്രമല്ല ശിവൻ ചെയ്യുന്നത് എന്നുള്ളതാണ്. ശൈവ സബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും എല്ലാം ശിവനാണ്. ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രീയാത്മക ശക്തിയും ഒരു ദേവിയാണ്. ശിവന്റെ ഭാര്യയായ പാർവ്വതി (സതി) യാണ് ഈ ദേവി. പാർവ്വതി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്. സ്മാർത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളിൽ ഒരാളാണ് ശിവൻ.
കൈലാസ പർവതത്തിൽ സന്യാസ ജീവിതം നയിക്കുന്ന യോഗിയായും കൂടാതെ ഭാര്യ പാർവതിയും മക്കളായ ഗണേശനും കാർത്തികേയയും ഉള്ള ഒരു ഗൃഹസ്ഥാശ്രമി എന്ന നിലയിലും അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എന്നാൽ ഭയാനകമായ ചിത്രീകരണങ്ങളിൽ, പലപ്പോഴും ദുഷ്ടശക്തികളെയും പിശാചുക്കളെയും കൊല്ലുന്നതായി ചിത്രീകരിക്കുന്നു. യോഗ , ധ്യാനം , കല എന്നിവയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ശിവനെ ആദിയോഗി ശിവ എന്നും അറിയപ്പെടുന്നു.
കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല , മുടിയിൽ നിന്ന് ഒഴുകുന്ന വിശുദ്ധ ഗംഗാ നദി, നെറ്റിയിലെ മൂന്നാമത്തെ കണ്ണ് , ത്രിശൂൽ അല്ലെങ്കിൽ ത്രിശൂലം, ആയുധമായി, ഡമാരു ഡ്രം എന്നിവയാണ് ശിവന്റെ പ്രതിരൂപങ്ങൾ. സാധാരണയായി ലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്. ഇന്ത്യ , നേപ്പാൾ , ശ്രീലങ്ക എന്നിവിടങ്ങളിൽ ഹിന്ദുക്കൾ പരക്കെ ആരാധിക്കുന്ന ദൈവമാണ് ശിവൻ.ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. ലിംഗം “എന്ന വാക്കിന്റെ സംസ്കൃത അർഥം അടയാളം (ചിഹ്നം ) എന്നാണ്. ആദ്യം ഉണ്ടായ മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക.ലോകത്ത് പല വലിപ്പത്തിലുള്ള ശിവലിംഗങ്ങളും ഉണ്ടാക്കാറുണ്ട്. പല അമ്പലങ്ങളിലും അതിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചായിരിക്കും ശിവലിംഗങ്ങൾ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലാണ്.
തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപമുള്ള ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യസ്തതകൾ ഈ ക്ഷേത്രത്തിനുണ്ട് .ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന് അർത്ഥമുള്ള രാശിചക്രങ്ങളും ശ്രീകോവിലിലേക്കുള്ള കവാടത്തിൽ കൊത്തിവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള നാല് കവാടങ്ങളിൽ ഓരോന്നിനു മുകളിൽ ഓരോ ഗോപുരവും കാണാൻ സാധിക്കും.ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ ഭാഗത്തായിട്ടാണ്. 111 അടിയാണ് ഉയരം. ഏഴു വർഷത്തോളം വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങിയ 30 കൊത്തുവേലക്കാരുടെ പ്രയത്നത്തിലാണ് ഈ ശിവലിംഗം പൂർത്തിയാക്കിയത്. ത്രിമൂർത്തികളിൽ ഏറ്റവും ശക്തനാണ് ശിവ ഭഗവാൻ. ക്ഷിപ്ര കോപിയും ഒപ്പം ക്ഷിപ്ര പ്രസാദിയും. ആ പാദങ്ങളിൽ നമിക്കുന്നവർക്ക് എന്നും ജീവിത വിജയവും അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം