ദിവസവും ഒരുപിടി കപ്പലണ്ടി കഴിച്ച് ഒരു കിലോ കുറയ്ക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.? എന്നാൽ വിശ്വസിച്ചേ പറ്റൂ അതാണ് സത്യം. എന്തെന്നാൽ കപ്പലണ്ടിയിൽ പ്രോട്ടീൻ കൂടുതലാണ് അതുകൊണ്ട് അതിന് ഗുണങ്ങളും ഏറെയാണ്.
നാം പൊതുവേ ബദാം, വാള്നട് പോലുളളവയാണ് നട്സായി കണക്കാക്കുന്നതെങ്കിലും ആരോഗ്യകരമായ നട്സില്‍ പ്രധാനപ്പെട്ടതാണ് കപ്പലണ്ടി.
റോഡരികിൽ വറുത്ത കപ്പലണ്ടി വിൽക്കുന്നത് പലപ്പോഴായി കണ്ടിട്ടുണ്ടല്ലോ. വാങ്ങി കഴിക്കാറുണ്ട്.
പാവങ്ങളുടെ ബദാം എന്നാണ് കപ്പലണ്ടി അറിയപ്പെടുന്നത്. പല പോഷകങ്ങളും ഇതിലുണ്ട്. ബദാമിന്റെ അതേ ഗുണം തന്നെയാണ് നൽകുന്നത്.അതുമാത്രമല്ല സുലഭമായി ഇത് ലഭിക്കുകയും ചെയ്യും. പോരാത്തതിന് മറ്റ് വില കൂടിയ നട്സിനെ അപേക്ഷിച്ച് വിലക്കുറവുമുണ്ട്.
കപ്പലണ്ടി മുഴുവന്‍ ഗുണം നല്കാന് മികച്ച പാചകവഴിയാണ് ഇത്. തടി വയ്ക്കാതെ ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. നാരുകള്‍ തീരെ നഷ്ടപ്പെടാതിരിക്കാൻ കപ്പലണ്ടി പുഴുങ്ങുന്നത് സഹായിക്കുന്നു. കപ്പലണ്ടിയിൽ ആവശ്യമായ അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ, ദഹനത്തെ സഹായിക്കുകയും വായുകോപം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും.മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതിന് കപ്പലണ്ടി ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. പുഴുങ്ങുമ്പോള്‍ ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാകുന്നതിനാല്‍ ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.
പുഴുങ്ങുന്നതു വഴി ദഹനവും എളുപ്പമാകുന്നു. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.ഇതിൽ അടങ്ങിയിരിക്കുന്ന നിയാസിൻ, കോപ്പർ, മഗ്നീഷ്യം, ഒലീയിക്ക് ആസിഡ്, റെസ്വെററ്ററോൾ എന്നിവ പല വിധ ഹൃദയ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.ശരീരത്തിന് ആരോഗ്യകരവും അവശ്യവുമായ പോഷകങ്ങളായി കണക്കാക്കപ്പെടുന്ന മോണോ- പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് കപ്പലണ്ടി .പ്രമേഹ രോഗികള്‍ക്ക് നല്ല ഫലം നല്കാന് കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത് നല്ലതാണ്. കപ്പലണ്ടി രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിപ്പിയ്ക്കുന്നില്ലെന്നത് തന്നെയാണ് പ്രധാന കാരണം. ഇത് പുഴുങ്ങുമ്പോള്‍ ഇതിലെ നാരിന്റെ ഗുണം ലഭിയ്ക്കുന്നതാണ് ഒരു കാരണം. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ഇൻസുലിൻ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
Content highlight : high protein rich food