Celebrities

അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണ് | Siddique Revathi

അതൊരു ട്രാപ്പായിരുന്നു. ഇന്ന് അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്

സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്. മലയാള സിനിമയിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ്. പീഡനം തുറന്നു പറഞ്ഞതില്‍ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും നടി വ്യക്തമാക്കി. ഇത് ആദ്യമായല്ല സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. 2019ല്‍ തന്നെ രേവതി സിദ്ദിഖിന് എതിരെ തുറന്നു പറഞ്ഞിരുന്നു. സിനിമ ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

ആ സമയത്ത് തനിക്ക് 21 വയസായിരുന്നു പ്രായം. തന്നെ ട്രാപ്പിലാക്കിയാണ് ഉപദ്രവിച്ചത് എന്നും മാധ്യമങ്ങളോട് രേവതി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുന്നത്. ഫേക്ക് ആയിട്ട് തോന്നുന്ന ഒരു അക്കൗണ്ടിലൂടെയാണ് മെസേജ് അയച്ചത്. എന്റെ സുഹൃത്തുക്കള്‍ക്ക് അടക്കം പലര്‍ക്കും ആ അക്കൗണ്ട് വഴി സിദ്ദിഖ് മെസേജ് അയച്ചിട്ടുണ്ട്. അവരൊന്നും പുറത്തുപറഞ്ഞിട്ടില്ല. ഒരു സിനിമയുടെ ചര്‍ച്ചയ്ക്കു വേണ്ടിയാണ് എന്നെ വിളിച്ചുവരുത്തിയത്. സുഖമായിരിക്കട്ടെ എന്ന ഒരു സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. ആ സിനിമ കണ്ടതിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് സിനിമ ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞിട്ടാണ് ഞാന്‍ അവിടെ പോകുന്നത്.

 

20 വയസാണ് എനിക്ക്. എല്ലാവരേയും വിളിക്കുന്നതുപോലെ മോളെ എന്നാണ് വിളിക്കുന്നത്. അപ്പോഴൊന്നും എന്നെ ഇതിനു വേണ്ടി വിളിച്ചു വരുത്തിയതാണെന്ന് ഞാന്‍ കരുതിയില്ല. അങ്ങനെയൊരു സിനിമ പോലും ഉണ്ടായിരുന്നില്ലെന്ന് ഞാന്‍ അവിടെവച്ചാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു ട്രാപ്പായിരുന്നു. ഇന്ന് അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്. ഞാന്‍ ഉള്‍പ്പടെയുള്ള ഇരകളോട് വളരെ മോശമായാണ് അയാള്‍ പെരുമാറിയത്. അയാള്‍ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്റെ സമ്മതമില്ലാതെ എന്നെ ഉപദ്രവിക്കുകയും അടിക്കുകയും തൊഴിക്കുകയും എന്നെ ട്രാപ്പിലാക്കുകയും ചെയ്തു. ഇപ്പോള്‍ കാണുന്ന അയാളുടെ മുഖം എന്ന് പറയുന്നത് തീര്‍ത്തും അസംബന്ധമാണ്. അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണ്.

Content highlight : Siddique Revathi