പ്രണയം ശക്തിയും കീഴടക്കലും ഉന്മാദിപ്പിക്കുന്ന ലൈംഗികതയും ആണെന്ന് വിശ്വസിച്ച ബെനിറ്റോ മുസോളിനി, അധികാര ഭ്രമം എന്ന മെഗലോമാനിയ ഇഴചേർത്ത് പിരിച്ചു, അധികാരവും ലൈംഗികതയും ബന്ധപ്പെട്ടിരിക്കുന്നു ഒന്നു മറ്റൊന്നിനെ ഉത്തേജിപ്പിക്കുന്നു എന്ന് തന്റെ ഡയറിയിൽ കുറിച്ചു വച്ച ക്ലാര പെറ്റാച്ചി, മുസോളിനിക്ക് പറ്റിയ കാമുകി തന്നെയായിരുന്നു.മുസോളിനിയെ സംന്ധിച്ചിടത്തോളം പ്രണയം ആധികാരികമായിരുന്നു. അതിനു സൗന്ദര്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
അതു കൊണ്ടു തന്നെയാവണം തന്നേക്കാൾ മുപ്പതു വയസ്സ് കൂടുതലുണ്ടായിരുന്ന ഇഷ്ട നേതാവിനെ അവൾ ജീവിതത്തിൽ നായകനായി തിരഞ്ഞെടുത്തതും. DONGO യിലെ പെട്രോൾ സ്റ്റേഷനിൽ ചോരയൊഴുന്ന ശരീരവുമായി, താഴേക്ക് ഉതിർന്നു പാറിപ്പറക്കുന്ന മുടി യുമായി, തലകീഴായ് കിടക്കുന്ന ക്ലാരയുടെ ചിത്രം വന്യമായ സ്നേഹത്തിന്റെ വലിയൊരു കഥ പറയുന്നു. ഒരു കൗമാരക്കാരിയുടെ ഫാന്റെസി ആയിരുന്നില്ല അവൾക്കു പ്രണയം. കമ്മ്യുണിസ്റ്റ് കലാപ കാരികൾ പിടി കൂടി പ്രീയതമന്റെ ശരീരത്തിലേയ്ക്ക് വെടിയുണ്ടകൾ പായിക്കുമ്പോഴും ധീരതയോടെ അവൾ ആവശ്യപ്പെട്ടു, I am nothing after him, my love, my devotion, please select me too, and give me mercy, അതായിരുന്നു അവളുടെ പ്രണയത്തിന്റെ ആഴം, ആരും കാണാത്ത അതിന്റെ അഗാധത.
മുസോളിനിയെ സംന്ധിച്ചിടത്തോളം പ്രണയം ആധികാരിക മായിരുന്നു. അതിനു സൗന്ദര്യം മാത്രമേ ഉണ്ടായിരുന്നുള്ളു വികാര നിർവൃതി മാത്രമാണ് പ്രണയത്തിന്റെ അന്തസത്ത എന്നദ്ദേഹം വിശ്വസിച്ചിരുന്നു . അതു കൊണ്ട് തന്നെയാവണം എന്റെ ഓരോ വൈകുന്നേരങ്ങളും ഞാൻ പങ്ക് വച്ചത് 15 ഓളം സുന്ദരികളുമായാണെന്നും അവർ പൂർണ്ണ സംതൃപതരായാണ് പോയിരുന്നെതെന്നും അദ്ദേഹം വീമ്പു പറഞ്ഞിരുന്നത്.വന്ന വനിതകൾ ഒക്കെ ബെനിറ്റോ എന്ന അസംതൃപ്തനായ ഇറ്റാലിയൻ കാമുകന് പൂജ പോലെ സ്നേഹവും ശരീരവും അർപ്പിച്ചു മടങ്ങി. അവരൊക്കെ ഫാഷിസ്റ്റ് വിസിറ്റേഴ്സ് എന്നു ഓഫീസ് അതിഥി ബുക്കിൽ രേഖപ്പെടുത്തി പുറത്തു പോകുകയായിരുന്നു പതിവ്.
അയാൾ പക്ഷെ മാഡ്‌റൂസെ യെ മാത്രം പ്രണയിച്ചു. എന്നാൽ അവൾ പ്രണയ സാഫല്യത്തിന്റെ സഹായത്തിനായി ശരീരം ബെൻസിയോയ്ക്ക് കാഴ്ച വയ്ക്കാൻ വിസമ്മതിക്കുന്നു. അതോടെ അയാളുടെ ക്രൂരതയ്ക്ക് ഇരയായി മരണം വരിക്കുന്നു. നിർഭാഗ്യമെന്ന് പറയാം അത്തരമൊരു അന്ത്യമാണ് പെറ്റാച്ചിയെയും കാത്തിരുന്നത്.
മുസ്സോളിനിയുടെ ആദ്യ ഭാര്യ ഇഡാ ഡാൽസർ എന്ന ബ്യൂട്ടി തെറാപ്പിസ്റ്റ് ആയിരുന്നു. 1914 ലെ ആ വിവാഹത്തിന് ശേഷം മുസോളിനി Rachele ഗൈടിയിൽ അനുരക്തൻ ആവുകയും എതിർത്ത ഡാൾസറിനെ മനോരോഗ ആശുപത്രിയിൽ അടച്ചു, പിന്നീട് ദുരൂഹ സാഹചര്യത്തിൽ ഡാൾസറിൽ ഉണ്ടായ മകനും മരിച്ചു. ഈ ബന്ധത്തിൽ ബെനിറ്റോയ്ക്ക് മൂന്നു പുത്രന്മാരും രണ്ടു പുത്രിമാരും ജനിച്ചു.
1945 ൽ എതിരാളികളുടെ പിടിയിൽ പെട്ട ഇവരെ US ആർമിക്കു കൈമാറി എങ്കിലും പിന്നീട് മോചിപ്പിക്കപ്പെട്ടു. ഇറ്റലിയിലേക്ക് മടങ്ങി വന്ന ഇവർ ഒരു Resturant നടത്തി ജീവിതം കഴിച്ചു. 1911 ൽ മാർഗരറ്റ എന്ന സമ്പന്ന ജൂത വക്കീൽ പെൺകുട്ടി ബെനിറ്റോയുടെ ജീവിതത്തിലേയ്ക്ക് വന്നു എങ്കിലും ജൂതന്മാരെ വേട്ടായാടുന്നതിൽ തത്പരനായിരുന്ന മുസ്സോളിനി യുടെ പോളിസി തുടർന്നപ്പോൾ 1938 ൽ അർജന്റീന യിലേക്ക് കടന്നു. അവിടെ നിന്നും പിന്നീട് ഉറുഗ്വേയിലെത്തി. യുദ്ധാനന്തര ഇറ്റലിയിലേക്ക് മടങ്ങിവന്നു ജേർണലിസ്റ്റ് ആയി.
പോപ്പ് പയസ്സിന്റെ ഫിസിഷ്യൻ ആയിരുന്ന ഫ്രാൻസിസ്‌കോ പെറ്റാച്ചി യുടെ മകളായിരുന്നു ക്ലാര. സഹോദരി അറിയപ്പെടുന്ന നടിയായിരുന്നു. സഹോദരൻ മാസ്‌സെല്ലോ പെറ്റാച്ചിയും ബെനിറ്റോയോടൊപ്പം വധിക്കപ്പെട്ടു.. കേവലം 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അവൾ മുസ്സോളിനിയുടെ ഭാര്യയാകുന്നത്. ഇതിന് അവളുടെ അമ്മയുടെ പ്രേരണ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. അമ്മ പണമുള്ളവരെ വളരെയധികം സ്നേഹിച്ച് അവരെ മാത്രം ബഹുമാനിച്ച് ആഢ്യത്വം ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു.
മകൾ മുസോളിനിയുമായി കൂട്ട് കൂടുന്നത് അവർക്ക് അതീവ താത്പര്യമായിരുന്നു. ഒരിക്കൽ വയസ്സനായ മുസോളിനി May I love your daughter എന്നു ചോദിച്ചപ്പോൾ അവരുടെ ഉത്തരം, Yes, Why do you ask me? എന്നായിരുന്നു അത്രേ. മകൾക്കാണെങ്കിൽ മുസോളിനിയോട് മുഴുത്ത ആരാധനയും, മുറി മുഴുവൻ അയാളുടെ പല തരത്തിലുള്ള ചിത്രങ്ങളും ആയിരുന്നു.
മുസ്സോളിനി എപ്പോഴും ഫാഷിസ്റ്റ് പാർട്ടിയുടെ യൂണിഫോം ധരിച്ചു മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളു. 2009 ൽ വെളിച്ചം കണ്ട ഡയറി മുഴുവൻ മുസോളിനി സ്തുതികളാണ്. അതിൽ എസ്രാ പൗണ്ട് നെ പോലും തോൽപ്പിച്ചു കളഞ്ഞു ക്ലാര.
മുസ്സോളിനിയുമായുണ്ടായ ആദ്യ കൂടി കാഴ്ചയ്ക്ക് ശേഷം അവൾ അയാൾക്കൊരു കത്തെഴുതി . “You are so beautiful, എന്നായിരു അതിന്റെ തുടക്കം, നീ ആണ് ഇപ്പോൾ എന്റെ ജീവിതം എന്നും അവസാനം അവൾ എഴുതി ആ കത്ത് അവസാനിപ്പിച്ചു…
എന്നാൽ അതായിരുന്നു ഒരു നീണ്ട പ്രണയത്തിന്റെ തുടക്കം.
മുസോളിനി ക്ലാരയ്ക്ക് തിരിച്ചും എഴുതി ഞാൻ ഭ്രാന്തമായി നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ മുറിപ്പെടുത്താൻ ആഗ്രഹിക്കുന്നു നിന്നിൽ ഇനിയും ക്രൂരമായി പടരാൻ ആഗ്രഹിക്കുന്നു. ഇത് അദ്ദേഹത്തിന്റെ നോവലിലെ വില്ലന്റെ ഡയലോഗ് ആയിരുന്നു.
നമ്മുടെ ലോകത്തെ IAS കാരേയും രാഷ്ട്രീയ നേതാക്കളെയും വല വീശി പിടിക്കുന്ന കോൺക്യൂബിൻസ് പുതിയ സൃഷ്ടി ഒന്നുമല്ല. അധികാരത്തിന്റെ ഇടനാഴിയിലെ ഒരു weakness ആണ് എന്നും സുന്ദരികൾ. ഇപ്പോഴും അപ്പോഴും..
ക്രിസ്റ്റീന കീലറും, മാതാഹരിയും ഒക്കെ ഇത് മുതലെടുത്തു എന്നേ ഉള്ളൂ. പക്ഷെ അവരിൽ നിന്നും വ്യത്യസ്തമായി ക്ലാര പ്രണയത്തിൽ എപ്പോഴും സത്യസന്ധത പുലർത്തി.. അയാളെ അവൾ Ben എന്നു വിളിച്ചു, അയാൾ അവളെ ക്ലാര എന്നും . എട്ടു വർഷത്തെ ദാമ്പത്യ ത്തിൽ അവർക്ക് കുട്ടികളുണ്ടായിരുന്നില്ല. അതിലയാൾ എപ്പോഴും അവളെ കുറ്റപ്പെടുത്തി അപ്പോൾ അവൾ പറഞ്ഞത്രേ, നിങ്ങൾ എന്നെയോ എന്റെ കുടുംബത്തിന്റെ ത്യാഗമോ കണ്ടില്ല.
1943 ക്ലാര ഒരട്ടിമറി മണത്തു,വലിയൊരു അപകടം വരുന്നു എന്നവൾ അയാളോട് പറഞ്ഞു, എതിരാളികളെ നിഷ്ക്കരുണം കൊല്ലാനും ഉപദേശിച്ചു. എന്നാൽ അത് മുസ്സോളിനി അവഗണിച്ചു പിന്നീട് റഷ്യയിലും തുടർന്ന് പലസ്ഥലങ്ങളിലും ഉണ്ടായ പരാജയം മുസ്സോളിനിയെ അധികാരത്തിൽ നിന്നും പുറത്താക്കി അവിശ്വാസ പ്രമേയം പാസായി. മുസോളിനി അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഹിറ്റ്ലർ ഇറ്റലി കൈവശപ്പെടുത്തിയപ്പോൾ അപ്പീനിയൻ പർവത പ്രദേശത്ത് ഒരു റിസോർട്ടിൽ തടവിലായ മുസ്സോളിനിയെ മോചിപ്പിച്ചു വീണ്ടും ഇറ്റലിലയിലെ പാവ പ്രസിഡന്റ് ആയി അവരോധിച്ചു. 1945 പക്ഷെ റഷ്യൻ പടയുടെ വിജയത്തെ തുടർന്ന് എതിരാളികളുമായ് ചർച്ചയ്ക്ക് തയ്യാറായി കർദ്ദിനാളിന്റെ കൊട്ടാരത്തിൽ ചർച്ചയ്ക്ക് എത്തുമ്പോഴാണ് ജെർമനി കീഴടങ്ങിയ വിവരം അറിയുന്നത്, പിന്നീട് അവിടെ നിന്നും സിറ്റസ്ർ ലന്റിലേയ്ക്ക് പാലായനം ചെയ്യാൻ ശ്രമിച്ച മുസ്സോളിനിയെയും ക്ലാരയെയും കാമുകിക്ക് സമ്മാനമായി നൽകിയ ആൽഫ റോമിയോസ് സ്പോർട്സ് കാറോടെ അവരെ എതിരാളികൾ Dongo പട്ടണത്തിൽ വച്ചു പിടികൂടി
പിന്നീട് അവരെ പിസ്സലെ ലൊരെന്റോ യിലേക്ക് കൊണ്ടു വന്നു. ഫയറിംഗ് സ്‌ക്വാഡ് തുരുതുരെ നിറയൊഴിച്ചു. പിന്നീട് തല കീഴായി 14 ഓളം ഫാഷിസ്റ്റ് കളോടൊപ്പം കെട്ടി തൂക്കി.ജനക്കൂട്ടം മൃതദേഹത്തിലേയ്ക്ക് തുപ്പി, ചീഞ്ഞ പച്ചക്കറികൾ വലിച്ചെറിഞ്ഞു, ഒരു സ്ത്രീ അവരുട കയ്യിലുണ്ടായിരുന്ന പിസ്റ്റലിൽ നിന്നും വീണ്ടും നിറയൊഴിച്ചു. എന്നിട്ടക്രോശിച്ചത്രേ
“ഇതെന്റെ കൊല്ലപ്പെട്ട മകന് വേണ്ടി “. മൃതദേഹം ജനക്കൂട്ടം വികൃതമാക്കിയത് അറിഞ്ഞാണ് ഹിറ്റ്ലർ കീഴടങ്ങാതെ ആത്മഹത്യ ചെയ്തത്. കൊല്ലപ്പെടുന്ന വേളയിലാണ് പെറ്റാച്ചിയുടെ സ്നേഹം ലോകമറിഞ്ഞത്, ദയവ് ചെയ്ത് എന്നെയും അദ്ദേഹത്തോടൊപ്പം കൊല്ലൂ, അദ്ദേഹം മരിച്ചാൽ പിന്നെ ഞാൻ ഒന്നുമല്ല, എന്റെ സ്നേഹം, എന്റെ ആരാധന, പ്ലീസ് എന്നെക്കൂടി, കൊല്ലൂ, ദയവു കാണിക്കൂ,. അതായിരുന്നു പ്രണയം.
ചരിത്രത്തിൽ ഇപ്പോഴും താഴേക്ക് ഭൂമിയെ ചുംബിക്കാൻ കൊതിക്കുന്ന പെട്രാച്ചിയുടെ മുടിയിഴകൾ ഒരു പ്രതീകമാണ്. റോമിയോയുടെയും ജൂലിയട്ടിന്റെയും കുഴിമാടം പോലെ ഇപ്പോഴും ആയിരങ്ങൾ പെട്രാച്ചിയുടെ കോമോ തടാകത്തിന്റെ തീരത്തുള്ള ഗ്ലോലെനോ അസ്സനോ എന്ന പട്ടണത്തിലെ കുഴിമാടത്തിൽ എത്തുന്നു. ആ അനശ്വര പ്രണയതിന്റെ മുന്നിൽ ശിരസ്സ് നമിക്കുന്നു. അഴിമതിയും അത്യാർത്തിയും ഒക്കെ ആ പ്രണയിത്തിൽ ഉണ്ടായിരിക്കാം പക്ഷേ ക്ലാര പ്രണയത്തിന്റെ ചരിത്രത്തിലെ ദുരന്ത നായികമാരിൽ ഒരാളാണ്.